നഞ്ചൻകോട് ഹൈവേയിൽ വെള്ളം പൊങ്ങി: കേരളത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിട്ടു

ബെംഗളൂരു : കനത്തമഴയിൽ നഞ്ചൻകോട് ഹൈവേയിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.

മല്ലനമൂലെ മഠത്തിന് സമീപത്താണ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളംപൊങ്ങിയത്. മൈസൂരുഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ അടകനഹള്ളി വ്യവസായ മേഖലയിൽനിന്ന് തിരിഞ്ഞ് ഹെജ്ജിജെ പാലംവഴിയാണ് ഗുണ്ടൽപേട്ടിലേക്കു പോകുന്നത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

കനത്തമഴയും കപില നദി കരകവിഞ്ഞതും കാരണം നഞ്ചൻകോട് ഭാഗത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. പല സ്ഥലങ്ങളിലും നാലടിയിലേറെ പൊക്കത്തിൽ വെള്ളമുണ്ട്. കപില നദിക്ക് സമീപത്തെ ഹദിനാറു കാലു മണ്ഡപം വെള്ളത്തിൽമുങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts