ബെംഗളൂരു : കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ പോകരുതെന്ന് ജില്ലാ ഭരണകൂടം. ഓഗസ്റ്റ് 15 വരെ യാത്ര നിർത്തിവെക്കാനാണ് നിർദേശം. ജില്ലാകളക്ടർ മീന നാഗരാജാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. തുംഗ, ഭദ്ര, ഹേമാവതി നദികൾ കരകവിഞ്ഞൊഴുകുകയാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് മലയോരമേഖലയിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. ഹോം സ്റ്റേകളോടും റിസോർട്ടുകളോടും ബുക്കിങ് നിർത്തിവെക്കാനും കളക്ടർ ആവശ്യപ്പെട്ടു. ട്രക്കിങ്ങിന് അനുമതി നൽകരുതെന്ന് വനംവകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്.
Read MoreMonth: July 2024
ബംഗളുരു – മൈസൂരു എക്സ്പ്രസ് വേയിൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ; സജ്ജീകരണങ്ങൾ തയ്യാർ ; ടോൾ അടുത്ത മാസം മുതൽ
ബംഗളുരു : സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകാൻ അവസരമൊരുക്കുന്ന ജി പി എസ് അധിഷ്ഠിത ടോൾ പിരിവ് ബംഗളുരു – മൈസൂരു എക്സ്പ്രസ് വേയിൽ പരീക്ഷണടിസ്ഥാനത്തിൽ അടുത്ത മാസം ആരംഭിക്കാൻ ഉള്ള ക്രമീകരണങ്ങളുമായി ദേശിയ പാത അതോറിറ്റി. രാജ്യത്ത് ആദ്യമായാണ് ടോൾ ബൂത്തുകൾ ഒഴുവാക്കി ഗ്ലോബൽ നാവിഗഷൻ സാറ്റലൈറ്റ് സിസ്റ്റം വഴി ടോൾ പിരിക്കുന്നത്. ഉന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് ഇതിനായുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത്. ഒരു വാഹനം പ്രധാന പാതയിൽ പ്രവേശിച്ചാൽ ജി പി എസ് വഴി…
Read Moreമെട്രോ നിർമാണം; റോഡിൽ ക്രെയിൻ തകരാറിലായി; ഔട്ടർ റിങ് റോഡിൽ ഗതാഗതം സ്തംഭിച്ചു
ബെംഗളൂരു : മെട്രോനിർമാണത്തിനുപയോഗിക്കുന്ന ക്രെയിൻ നടുറോഡിൽ നിന്നുപോയതിനെത്തുടർന്ന് എച്ച്.എസ്.ആർ. ലേഔട്ട് ഫിഫ്ത്ത് മെയിൻ റോഡിനും 14-ാം മെയിൻ റോഡിനും ഇടയിലെ സർവീസ് റോഡിൽ ചൊവ്വാഴ്ച രാവിലെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. രാവിലെ 8.30-നും 10-നും ഇടയിലാണ് ഗതാഗതക്കുരുക്കുണ്ടായത്. നമ്മ മെട്രോ ബ്ലൂ ലൈനിലെ (ഔട്ടർ റിങ് റോഡ്-വിമാനത്താവളം) പാതയുടെ നിർമാണത്തിനുപയോഗിക്കുന്നതാണ് ക്രെയിൻ. സാങ്കേതിക തകരാറിനെത്തുടർന്നാണ് ക്രെയിൻ നിന്നുപോയതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ റാഗിഗുഡ്ഡ, സിൽക്ക് ബോർഡ് എന്നീ ഭാഗങ്ങളിൽനിന്ന് ഇബ്ലൂരിലേക്കുള്ള വാഹന ഗതാഗതം വളരെ പതുക്കെയായിരുന്നു.
Read Moreസലാം എയർ ബംഗളുരു – മസ്‌കത്ത് വിമാന സർവീസ് സെപ്റ്റംബർ 6 മുതൽ ആരംഭിക്കും
ബംഗളുരു : ഒമാന്റെ ബജറ്റ് എയർലൈൻ ആയ സലാം എയർ ബംഗളുരു – മസ്‌കത്ത് വിമാന സർവീസ് സെപ്റ്റംബർ 6 മുതൽ ആരംഭിക്കും. മസ്‌കത്തിൽ നിന്ന് വെള്ളി ഞായർ ദിവസങ്ങളിൽ രാത്രി 11.20ന് പുറപ്പെടുന്ന സര്‍വീസ് പുലര്‍ച്ചെ 4.15ന് ബെംഗളൂരുവില്‍ എത്തും . ബെംഗളൂരുവില്‍ നിന്ന് ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 5.10ന് പുറപ്പെടുന്ന സര്‍വീസ് 7.10ന് മസ്‌കത്തിലെത്തും. എയര്‍ബസ് 320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.
Read Moreചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; മംഗളൂരു പാതയിൽ ഗതാഗതം സ്തംഭിച്ചു
ബെംഗളൂരു : കനത്തമഴയിൽ ഹാസനിലെ സകലേശ്പുര താലൂക്കിൽ വീണ്ടും മണ്ണിടിച്ചിൽ. ബെംഗളൂരു-മംഗളൂരു ദേശീയ പാതയിലെ ഷിരാദി ചുരം മേഖലയിൽപ്പെടുന്ന ദൊഡ്ഡതപ്പലെയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് മലയിടിച്ചിലുണ്ടായത്. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണിൽ ഒരു ടാങ്കർ ലോറിയും ഒരു ചരക്കുലോറിയും രണ്ടു കാറുകളും കുടുങ്ങി. വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ആർക്കും പരിക്കില്ല. ഇതോടെ ദേശീയ പാതയിൽ ഈ ഭാഗത്ത് ഗതാഗതം സ്തംഭിച്ചു. കുംബാറടിക്കും ഹാർലെ എസ്റ്റേറ്റിനുമിടയിലും മണ്ണിടിച്ചിലുണ്ടായി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇവിടെയുള്ള റോഡ് ഒലിച്ചുപോയി. ബാർലി, മല്ലഗദ്ദെ, കാടുമനെ, സുള്ളക്കിമൈലഹള്ളി, ആലൂർ, ബേലൂർ കൊണെർലു തുടങ്ങിയ ഗ്രാമങ്ങളിലുള്ളവർ…
Read Moreവയനാട്ടിലെ മഴക്കെടുതി; കേരള ആർ.ടി.സി. ബസുകൾ ഭാഗികമായും കർണാടക ആർ.ടി.സി. ബസുകൾ പൂർണമായും റദ്ദാക്കി; വിശദാംശങ്ങൾ
ബെംഗളൂരു : വയനാട്ടിലെ മഴക്കെടുതി ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള കേരള, കർണാടക ആർ.ടി.സി. ബസ് സർവീസുകളെ ബാധിച്ചു. ചൊവ്വാഴ്ച കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കുള്ള കേരള ആർ.ടി.സി.യുടെ അഞ്ച് പകൽസർവീസുകൾ റദ്ദാക്കി. അതേസമയം, ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള പകൽ ബസുകൾ പതിവുപോലെ സർവീസ് നടത്തി. പലയിടത്തും റോഡിൽ വെള്ളക്കെട്ടായതിനാൽ പതിവുപാതയിൽനിന്ന് മാറിയാണ് സഞ്ചരിച്ചത്. കോഴിക്കോട്ടുനിന്ന് ബസുകൾ എത്താത്തതിനാൽ രാത്രി ബെംഗളൂരുവിൽനിന്നുള്ള പലസർവീസുകളും നടത്താനായില്ല. ഈ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവരെ ലഭ്യമായ ബസുകളിൽ കയറ്റിവിട്ടു. ചിലർ യാത്ര റദ്ദാക്കി. കർണാടക ആർ.ടി.സി.യുടെ പകൽ, രാത്രി സർവീസുകൾ പൂർണമായും റദ്ദാക്കി.…
Read Moreവയനാട് ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു; മരണം 144 ആയി; 191 പേർ ചികിത്സയിൽ
വയനാട് : നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 144 പേർ മരിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്താൻ ദൗത്യസംഘം പുലർച്ചെ മുണ്ടെക്കൈയിലെത്തി തിരച്ചിൽ ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. അട്ടമലയിൽ കുടുങ്ങിക്കിടക്കുന്നവരെ ഉടൻ പുറത്തെത്തിക്കുമെന്നാണ് വിവരം. നിലവിൽ അട്ടമലയിലെ ഒരു മദ്രസയിൽ കുടുങ്ങിക്കിടക്കുന്നവർ സുരക്ഷിതരാണെന്നാണ് വിവരം. മുണ്ടക്കൈ മേഖലയിൽ ഇപ്പോൾ…
Read Moreകേരളത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ഉൾപ്പെടെയുള്ള നഴ്‌സിങ് കോളേജുകളിലെ ഫീസ് നിശ്ചയിച്ച് സർക്കാർ; വിശദാംശങ്ങൾ
ബെംഗളൂരു : കർണാടകത്തിലെ സ്വകാര്യ നഴ്‌സിങ് കോളേജുകളിലെ ബി.എസ്.സി. നഴ്‌സിങ് കോഴ്‌സിന്റെ ഫീസ് നിശ്ചയിച്ച് സർക്കാർ. 60 ശതമാനം സീറ്റുകളിൽ സർക്കാർ നിശ്ചയിച്ച ഫീസിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കണം. കർണാടകത്തിലെ സ്ഥിരതാമസക്കാർക്ക് ഒരുവർഷം ഒരുലക്ഷം രൂപയായിരിക്കുംഫീസ്. കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ 1.40 ലക്ഷം നൽകണം. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഈ സീറ്റുകളിലേക്കുള്ള പ്രവേശനം. ബാക്കിയുള്ളതിൽ 20 ശതമാനം സീറ്റ് മാനേജ്മെന്റ് ക്വാട്ടയാണ്. ഇതിലേക്ക് മാനേജ്‌മെന്റിന് സ്വതന്ത്രമായി പ്രവേശനം നടത്താം. ഫീസ് നിയന്ത്രണമില്ല. ബാക്കിയുള്ള 20 ശതമാനം സീറ്റ് സർക്കാർ ക്വാട്ടയായി നീക്കിവെക്കണം. ഇതിൽ സർക്കാർ…
Read Moreകേരളത്തിനായി എല്ലാ സഹായത്തിനും തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: നഗരത്തിലെ കോര്‍പ്പറേറ്റ് കമ്പനികളടക്കം സംസ്ഥാനത്തെ കമ്പനികളോട് കേരളത്തിന് വേണ്ടി സഹായം തേടി കര്‍ണാടക സര്‍ക്കാര്‍. കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യര്‍ത്ഥിച്ചത്. ഒപ്പം സര്‍ക്കാര്‍ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയില്‍ സഹായം നല്‍കാന്‍ എത്തുന്നുണ്ട്. കര്‍ണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാന്‍ നാളെ വയനാട്ടിലേക്ക് എത്തും. ബെംഗളൂരു – വയനാട് ദേശീയ പാത…
Read Moreമുഖ്യമന്ത്രിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ രാജി ആവശ്യപ്പെട്ട് കർണാടകയില്‍ പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന മുഖ്യമന്ത്രിയുടെ ഭാര്യക്ക് അനധികൃതമായി ഭൂമി നല്‍കി എന്ന ആരോപണം ഉയർത്തിയാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. അടുത്ത മാസം മൂന്നിന് ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് ആഴ്ച നീളുന്ന പദയാത്ര തീരുമാനിച്ചിട്ടുണ്ട്. ഹൈകമാൻഡ് ഇടപെടലില്‍ തനിക്ക് ഒരു അസ്വസ്ഥതയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്യാത്ത താനെന്തിന് വിഷമിക്കണം? നുണയും…
Read More