ഇടവേളയില്ലാതെ 10 മണിക്കൂർ ഭക്ഷണം കഴിച്ചു; വ്ലോഗർക്ക് ദാരുണാന്ത്യം 

ബീജിങ്: നിരവധി ഫുഡ് ചലഞ്ചുകളാണ് ഇന്ന് സോഷ്യല്‍മീഡിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പല വ്ളോഗര്‍മാരും ഇത് അനുകരിക്കുന്നതിന്റെ വീഡിയോയും നാം സ്ഥിരമായി കണ്ടുവരാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് ചലഞ്ചിന്റെ ഭാഗമായ 24 കാരിയായ വ്ളോഗര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ഇടവേളയില്ലാതെ പത്ത് മണിക്കൂറിലേറെ ഭക്ഷണം കഴിച്ച പാന്‍ ഷിയോട്ടിങ് എന്ന വ്ളോഗറാണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ പാന്‍ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ പാനിന്റെ വയറിന് ഗുരുതര വൈകല്യവും വയറ് നിറയെ ദഹിക്കാത്ത ഭക്ഷണവും…

Read More

ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ ശരീരത്തിൽ സൂചി; 20 വർഷത്തിന് ശേഷം 5 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ് 

ബെംഗളൂരു: ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം യുവതിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ 20 വര്‍ഷത്തിന് ശേഷം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ബെംഗളൂരു സ്വദേശിനിയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. അശ്രദ്ധമായി സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ പത്മാവതിക്ക് അന്‍പതിനായിരം രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പോളിസി കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി യുവതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്. 2004 സെപ്തംബര്‍ 29-നാണ് 32കാരി ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. രണ്ടു ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക്…

Read More

അർജുന്റെ ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം; ഇനി തിരച്ചിൽ പുഴയിൽ 

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. കരഭാഗത്തെ തിരച്ചില്‍ സൈന്യം പൂര്‍ത്തിയാക്കി. നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സൈന്യം അറിയിച്ചു. പുഴില്‍ മണ്ണ് അടിഞ്ഞു കൂടിയ ഭാഗത്ത് ഡ്രെഡ്ജിംഗ് നടത്താനാണ് നീക്കം. ഇതിനുള്ള അനുമതി തേടും. എന്‍ ഡി ആര്‍ എഫും കര്‍ണാടക സര്‍ക്കാറും കരയില്‍ ലോറിയില്ലെന്ന നിലപാടിലായിരുന്നു. അതാണ് ഇപ്പോള്‍ ശരിയാവുന്നത്. എന്‍ ഡി ആര്‍ എഫില്‍ നിന്ന് റിട്ടയര്‍ ചെയ്ത വിദഗ്ധന്‍ നാളെ സ്ഥലത്തെത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും പുഴയിലെ തിരച്ചില്‍.…

Read More

നിപ; അതിർത്തിയിൽ പരിശോധനയുമായി തമിഴ്നാട് സർക്കാർ 

പാലക്കാട്: കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ചതിന് പിന്നാലെ അതിർത്തിയിൽ പരിശോധന ആരംഭിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നുള്ളവരെയാണ് തമിഴ്നാട് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ അതിർത്തിയിൽ പരിശോധിക്കുന്നത്. പാലക്കാട് വാളയാർ അതിർത്തിയിലാണ് തമിഴ്നാട് പരിശോധിക്കുന്നത്. ശരീര താപനില ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ടുപേരും ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന ആരംഭിച്ചത്. അ​തേസമയം, പാണ്ടിക്കാട് 14 വയസുകാരന് നിപ ബാധിച്ചത് കാട്ടമ്പഴങ്ങയിൽ നിന്നാണെന്ന് പ്രാഥമിക നിഗമനം. ഐ.സി.എം.ആര്‍ സംഘം വിശദമായ പരിശോധന നടത്തും.…

Read More

മലയാളി രക്ഷാപ്രവർത്തകർ മടങ്ങി പോകണമെന്ന് പോലീസ് 

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളത്തില്‍ നിന്നുള്ളവരോട് ഉടൻ മടങ്ങി പോകണമെന്ന് കർണാടക പോലീസ്. മടങ്ങിയില്ലെങ്കില്‍ ലാത്തി വീശുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സൈന്യത്തിന്റെ നിർദേശ പ്രകാരമാണ് ഉത്തരവെന്നും പോലീസ് മേധാവി അറിയിച്ചു. രഞ്ജിത് ഇസ്രയേല്‍ നേതൃത്വം നല്‍കുന്ന മലയാളി രക്ഷാ സംഘത്തോടാണ് മടങ്ങാൻ ആവശ്യപ്പെട്ടത്. രക്ഷാപ്രവർത്തകർ സൈന്യത്തിന്റെ പ്രവർത്തനത്തിന് തടസ്സം നില്‍ക്കുന്നുവെന്നാണ് ഉ‍യരുന്ന പ്രധാന ആരോപണം. എന്നാല്‍, ദൗത്യം പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും ഇത് ഉള്‍ക്കൊള്ളാൻ കഴിയാത്ത കർണാടക പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ‘ഷോ’ ആണ് ഇതിന് പിന്നിലെന്നും കേരളത്തില്‍ നിന്ന്…

Read More

കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴ; 5 ജില്ലകളിൽ അലേർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ മഴ കൂടുതല്‍ ജില്ലകളില്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടൂന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Read More

കേളി ബെംഗളൂരു ഭാരവാഹികളെ തിരഞ്ഞെടുത്തു

ബംഗളുരു : യശ്വന്ത്പൂർ എ പി എം സി യാർഡ് മേഖല കേന്ദ്രമാക്കി രൂപം കൊണ്ട മലയാളി മാനവിക കൂട്ടായ്മയായ കേളി ബെംഗളൂരുവിന്റെ പ്രസിഡണ്ടായി ഷിബു പന്ന്യന്നൂർ, ജനറൽ സെക്രട്ടറിയായി ജാഷിർ പൊന്ന്യം എന്നിവരെ തെരഞ്ഞെടുത്തു. ട്രഷററായി കൃഷ്ണപ്രസാദ് വൈസ് പ്രസിഡണ്ടായി വിജേഷ് പി, ജോയിന്റ് സെക്രട്ടറിയായി കെ പ്രേമൻ, വനിതാ വിംഗ് ചെയർ പേഴ്സണായി നുഹ, മീഡിയ കറസ്പോണ്ടന്റ് ആയി സജിത്ത് നാലാം മൈൽ, എന്നിവരെയും കമ്മിറ്റിയോഗം തെരഞ്ഞെടുത്തു. കേളിയുടെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ സമീപഭാവിയിൽ ബാംഗ്ലൂരിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ…

Read More

അർജുന് വേണ്ടി തിരച്ചിൽ ഊർജം ; മണ്ണിനടിയില്‍ ലോഹ സാന്നിധ്യം; അര്‍ജുന്റെ ലോറിയെന്ന് പ്രതീക്ഷ, സൈന്യം മണ്ണുനീക്കുന്നു

ബംഗലൂരു: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. റോഡില്‍ നിന്നു ലഭിച്ച സിഗ്നലില്‍ മണ്ണിനടിയില്‍ ലോഹസാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍ അര്‍ജുന്റെ മൊബൈല്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്തു നിന്നാണ് റഡാര്‍ സിഗ്നല്‍ ലഭിച്ചിട്ടുള്ളത്. ലഭിച്ച സിഗ്നല്‍ അര്‍ജുന്റെ ലോറിയുടേതാണെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ സിഗ്നല്‍ ലഭിച്ചയിടത്ത് ആഴത്തില്‍ കുഴിക്കുകയാണ്. ലഭിച്ച സി​ഗ്നൽ ലോറിയുടേതാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും സൈന്യം കൂട്ടിച്ചേർത്തു. ഷിരൂരില്‍ കനത്തമഴയും കാറ്റും തുടരുകയാണ്. ഇത്…

Read More

സംസ്ഥാനത്ത് നിന്നും പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മത്സരാർഥികൾക്ക് അഞ്ചുലക്ഷം വീതം അനുവദിച്ച് സർക്കാർ

Siddaramaiah

ബെംഗളൂരു : കർണാടകത്തിൽനിന്ന് പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മത്സരാർഥികൾക്ക് അഞ്ചുലക്ഷം രൂപവീതം അനുവദിച്ച് കർണാടക. ഒമ്പത് മത്സരാർഥികൾക്ക് സാമ്പത്തികസഹായം നൽകാനുള്ള കർണാടക ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഗോവിന്ദരാജുവിന്റെ നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകരിച്ചു. ഈ മാസം 26 മുതൽ ഓഗസ്റ്റ് പതിനൊന്നുവരെയാണ് ഒളിമ്പിക്സ്. കർണാടകത്തിൽനിന്നുള്ള മത്സരാർഥികൾ: രോഹൻ ബൊപ്പണ്ണ (ടെന്നീസ് ഡബിൾസ്), അശ്വിനി പൊന്നപ്പ (വനിതാ ബാഡ്മിന്റൺ ഡബിൾസ്), അഥിതി അശോക (ഗോൾഫ്), ധിനിധി ഡെസിംഗൂ (വനിതാ ഫ്രീസ്റ്റൈൽ നീന്തൽ), എം.ആർ. പൂവമ്മ (മിക്സഡ് റിലേ), അർച്ചന കാമത്ത് (ടേബിൾ ടെന്നീസ്), ശ്രീഹരി…

Read More

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി ജോ ബൈഡൻ ; കമല ഹാരിസ് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ആയേക്കും

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ട് സ്ഥാനാർഥിയുമായി ജോ ബൈഡൻ പിൻമാറി. രാജ്യത്തിന്റേയും പാർട്ടിയുടേയും നല്ലതിനായി മത്സരത്തിൽ നിന്നു പിൻമാറുന്നുവെന്നു എക്സിൽ പങ്കിട്ട കുറിപ്പിൽ ബൈഡൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ പിൻമാറ്റം. തനിക്കു പകരം ഇന്ത്യൻ വംശജയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ പേര് നിർദ്ദേശിച്ചാണ് ബൈഡന്റെ പിൻമാറ്റം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണയ്ക്കണമെന്നു ബൈഡൻ ഡെമോക്രാറ്റുകളോടു ആവശ്യപ്പെട്ടു. കമല മത്സരിച്ചാൽ ഇതാദ്യമായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു…

Read More
Click Here to Follow Us