സംസ്ഥാനത്ത് നിന്നും പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മത്സരാർഥികൾക്ക് അഞ്ചുലക്ഷം വീതം അനുവദിച്ച് സർക്കാർ

Siddaramaiah

ബെംഗളൂരു : കർണാടകത്തിൽനിന്ന് പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മത്സരാർഥികൾക്ക് അഞ്ചുലക്ഷം രൂപവീതം അനുവദിച്ച് കർണാടക.

ഒമ്പത് മത്സരാർഥികൾക്ക് സാമ്പത്തികസഹായം നൽകാനുള്ള കർണാടക ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് കെ. ഗോവിന്ദരാജുവിന്റെ നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ അംഗീകരിച്ചു. ഈ മാസം 26 മുതൽ ഓഗസ്റ്റ് പതിനൊന്നുവരെയാണ് ഒളിമ്പിക്സ്.

കർണാടകത്തിൽനിന്നുള്ള മത്സരാർഥികൾ: രോഹൻ ബൊപ്പണ്ണ (ടെന്നീസ് ഡബിൾസ്), അശ്വിനി പൊന്നപ്പ (വനിതാ ബാഡ്മിന്റൺ ഡബിൾസ്), അഥിതി അശോക (ഗോൾഫ്), ധിനിധി ഡെസിംഗൂ (വനിതാ ഫ്രീസ്റ്റൈൽ നീന്തൽ), എം.ആർ. പൂവമ്മ (മിക്സഡ് റിലേ), അർച്ചന കാമത്ത് (ടേബിൾ ടെന്നീസ്), ശ്രീഹരി നടരാജ് (100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ), നിഷാന്ത് ദേവ് (71 കിലോഗ്രാം ബോക്സിങ്), മിജോ ചാക്കോ (മിക്സഡ് റിലേ റേസ്).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us