മലയാളി രക്ഷാപ്രവർത്തകർ മടങ്ങി പോകണമെന്ന് പോലീസ് 

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളത്തില്‍ നിന്നുള്ളവരോട് ഉടൻ മടങ്ങി പോകണമെന്ന് കർണാടക പോലീസ്.

മടങ്ങിയില്ലെങ്കില്‍ ലാത്തി വീശുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

സൈന്യത്തിന്റെ നിർദേശ പ്രകാരമാണ് ഉത്തരവെന്നും പോലീസ് മേധാവി അറിയിച്ചു.

രഞ്ജിത് ഇസ്രയേല്‍ നേതൃത്വം നല്‍കുന്ന മലയാളി രക്ഷാ സംഘത്തോടാണ് മടങ്ങാൻ ആവശ്യപ്പെട്ടത്.

രക്ഷാപ്രവർത്തകർ സൈന്യത്തിന്റെ പ്രവർത്തനത്തിന് തടസ്സം നില്‍ക്കുന്നുവെന്നാണ് ഉ‍യരുന്ന പ്രധാന ആരോപണം.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

എന്നാല്‍, ദൗത്യം പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും ഇത് ഉള്‍ക്കൊള്ളാൻ കഴിയാത്ത കർണാടക പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ‘ഷോ’ ആണ് ഇതിന് പിന്നിലെന്നും കേരളത്തില്‍ നിന്ന് എത്തിയ രക്ഷാപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷാപ്രവർത്തത്തിലേർപ്പെട്ട രഞ്ജിത് ഇസ്രയേലിനെ പിടിച്ചിറക്കി പോലീസ് തള്ളി മാറ്റിയെന്നും ആക്ഷേപമുണ്ട്.

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലാണ് ഏഴാം ദിവസത്തിലും പുരോഗമിക്കുന്നത്.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

കരയില്‍ എട്ടുമീറ്റർ താഴ്ചയില്‍ ലോഹ സാന്നിധ്യമുള്ളതായി റഡാല്‍ സിഗ്നല്‍ ലഭിച്ചിരുന്നു.

ഇവിടെയാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
[masterslider id="10"]

Related posts