മതിലിടിഞ്ഞുവീണ് യുവതി മരിച്ചു

ബെംഗളൂരു: കനത്തമഴ തുടരുന്നതിനിടെ മൈസൂരു പെരിയപട്ടണ മതിലിടിഞ്ഞുവീണ് യുവതി മരിച്ചു. കഗ്ഗുണ്ടി വില്ലേജ് സ്വദേശി ശിവരാജിന്റെ ഭാര്യ ഹേമലതയാണ് (22) മരിച്ചത്. ഒന്നര വയസ്സുള്ള കുഞ്ഞിനോടൊപ്പം നടന്നുപോകവെയാണ് അപകടം. അപകടം സംഭവിക്കുന്നത് കണ്ട ഹേമലത കുഞ്ഞിനെ സമീപത്തേക്ക് എറിഞ്ഞതോടെ കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിയപട്ടണ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പെരിയപട്ടണ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Read More

കാറിന് തീ പിടിച്ച് ഡ്രൈവർ വെന്തുമരിച്ചു

തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇടുക്കി കുമളിയില്‍ അറുപ്പത്തിയാറാം മൈലില്‍ ആണ് സംഭവം. കാര്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. കാറിനകത്ത് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റിയതായി പോലീസ് അറിയിച്ചു.

Read More

ഗതാഗത നിയന്ത്രണം; മംഗളൂരു- ബെംഗളൂരു പ്രീമിയം ബസുകൾ സർവീസ് മുടങ്ങി 

ബെംഗളൂരു: ശിരദി-സംപാജെ ചുരം പാതയിലെ ഗതാഗത നിയന്ത്രണം കർണാടക ആർ.ടി.സി മംഗളൂരു -ബെംഗളൂരു പ്രീമിയം ബസ് സർവിസുകള്‍ തടസ്സപ്പെട്ടു. അംബാരി ഉത്സവ്, വോള്‍വോ മള്‍ട്ടി ആക്സില്‍, ഡ്രീം ക്ലാസ് സ്ലീപ്പർ ഇനം ബസുകളില്‍ പകുതിയും മുടങ്ങിയ നിലയിലാണെന്ന് മംഗളൂരു ഡിവിഷണല്‍ കണ്‍ട്രോളർ രാജേഷ് ഷെട്ടി പറഞ്ഞു. 40 ബസുകളില്‍ 20 എണ്ണം മാത്രമാണ് രാത്രി നിരത്തിലിറക്കുന്നത്. ശീതീകൃതമല്ലാത്ത സ്ലീപ്പർ, രാജഹംസ, സാധാരണ ബസുകള്‍ എന്നിവ ചർമാഡി ചുരം പാത വഴി തിരിച്ചു വിട്ടു. പ്രീമിയം ബസുകളുടെ സഞ്ചാരത്തിന് ഈ പാത അനുയോജ്യമല്ല. അതേസമയം, ശിരദി…

Read More

റീൽ ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കുരുക്ക് മുറുകി; 11 വയസുകാരന് ദാരുണാന്ത്യം 

ഭോപ്പാൽ: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പതിനൊന്നു വയസ്സുകാരനായ കുട്ടിക്ക് ദാരുണാന്ത്യം. പ്രാങ്ക് റീല്‍ ചീത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ കഴുത്തില്‍ കുരുക്ക് മുറുകി മധ്യപ്രദേശ് അംബാഹ് സ്വദേശിയായ പതിനൊന്നുകാരനായ കരണ്‍ ആണ് മരണപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കരണും സുഹൃത്തുക്കളും മരത്തിന് ചുറ്റും നിന്ന് കളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് പ്രാങ്ക് റീലെടുക്കാൻ കുട്ടികള്‍ തീരുമാനിക്കുന്നത്. കുട്ടി കഴുത്തില്‍ കയർ കെട്ടുകയും മറ്റ് കുട്ടികള്‍ വീഡിയോ ചിത്രീകരിക്കുകയുമാണ്. കഴുത്തില്‍ കെട്ടിയ കുരുക്ക് മുറുകിയതാണ് മരണത്തിന് കാരണം. കുട്ടി നിശ്ചലനായതോടെ സുഹൃത്തുക്കള്‍ കുടുംബത്തെ വിവരമറിയിക്കുകയും…

Read More

വീട്ടിലെ ഭക്ഷണം വേണം, നടൻ ദർശന്റെ ഹർജി അടുത്ത ആഴ്ച പരിഗണിക്കും

ബെംഗളൂരു: ജയിലിലെ ഭക്ഷണം വയറിളക്കമുണ്ടാക്കുന്നതിനാല്‍ വീട്ടിലെ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടനും രേണുക സ്വാമി കൊലക്കേസ് പ്രതിയുമായ ദർശൻ ബെംഗളൂരു മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിച്ചു. ജയില്‍ ഭക്ഷണം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ശരീരഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്. കിടക്കയും ധരിക്കാൻ ഇഷ്ടപ്പെട്ട വസ്ത്രവും അനുവദിക്കണമെന്നും ദർശൻ അഭിഭാഷകൻ മുഖേന നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച കോടതി ദർശന്റെ ആരോഗ്യറിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. ഹൈക്കോടതി നിർദേശമനുസരിച്ചാണ് മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഹൈകോടതിയില്‍ ദർശൻ…

Read More

ഇടവേളയില്ലാതെ 10 മണിക്കൂർ ഭക്ഷണം കഴിച്ചു; വ്ലോഗർക്ക് ദാരുണാന്ത്യം 

ബീജിങ്: നിരവധി ഫുഡ് ചലഞ്ചുകളാണ് ഇന്ന് സോഷ്യല്‍മീഡിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പല വ്ളോഗര്‍മാരും ഇത് അനുകരിക്കുന്നതിന്റെ വീഡിയോയും നാം സ്ഥിരമായി കണ്ടുവരാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് ചലഞ്ചിന്റെ ഭാഗമായ 24 കാരിയായ വ്ളോഗര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ഇടവേളയില്ലാതെ പത്ത് മണിക്കൂറിലേറെ ഭക്ഷണം കഴിച്ച പാന്‍ ഷിയോട്ടിങ് എന്ന വ്ളോഗറാണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ പാന്‍ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ പാനിന്റെ വയറിന് ഗുരുതര വൈകല്യവും വയറ് നിറയെ ദഹിക്കാത്ത ഭക്ഷണവും…

Read More

ശസ്ത്രക്രിയക്ക് പിന്നാലെ യുവതിയുടെ ശരീരത്തിൽ സൂചി; 20 വർഷത്തിന് ശേഷം 5 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ് 

ബെംഗളൂരു: ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം യുവതിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ 20 വര്‍ഷത്തിന് ശേഷം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ബെംഗളൂരു സ്വദേശിനിയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. അശ്രദ്ധമായി സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ പത്മാവതിക്ക് അന്‍പതിനായിരം രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പോളിസി കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി യുവതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്. 2004 സെപ്തംബര്‍ 29-നാണ് 32കാരി ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. രണ്ടു ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക്…

Read More

അർജുന്റെ ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം; ഇനി തിരച്ചിൽ പുഴയിൽ 

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. കരഭാഗത്തെ തിരച്ചില്‍ സൈന്യം പൂര്‍ത്തിയാക്കി. നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സൈന്യം അറിയിച്ചു. പുഴില്‍ മണ്ണ് അടിഞ്ഞു കൂടിയ ഭാഗത്ത് ഡ്രെഡ്ജിംഗ് നടത്താനാണ് നീക്കം. ഇതിനുള്ള അനുമതി തേടും. എന്‍ ഡി ആര്‍ എഫും കര്‍ണാടക സര്‍ക്കാറും കരയില്‍ ലോറിയില്ലെന്ന നിലപാടിലായിരുന്നു. അതാണ് ഇപ്പോള്‍ ശരിയാവുന്നത്. എന്‍ ഡി ആര്‍ എഫില്‍ നിന്ന് റിട്ടയര്‍ ചെയ്ത വിദഗ്ധന്‍ നാളെ സ്ഥലത്തെത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരിക്കും പുഴയിലെ തിരച്ചില്‍.…

Read More

നിപ; അതിർത്തിയിൽ പരിശോധനയുമായി തമിഴ്നാട് സർക്കാർ 

പാലക്കാട്: കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ചതിന് പിന്നാലെ അതിർത്തിയിൽ പരിശോധന ആരംഭിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്നുള്ളവരെയാണ് തമിഴ്നാട് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ അതിർത്തിയിൽ പരിശോധിക്കുന്നത്. പാലക്കാട് വാളയാർ അതിർത്തിയിലാണ് തമിഴ്നാട് പരിശോധിക്കുന്നത്. ശരീര താപനില ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ടുപേരും ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന ആരംഭിച്ചത്. അ​തേസമയം, പാണ്ടിക്കാട് 14 വയസുകാരന് നിപ ബാധിച്ചത് കാട്ടമ്പഴങ്ങയിൽ നിന്നാണെന്ന് പ്രാഥമിക നിഗമനം. ഐ.സി.എം.ആര്‍ സംഘം വിശദമായ പരിശോധന നടത്തും.…

Read More

മലയാളി രക്ഷാപ്രവർത്തകർ മടങ്ങി പോകണമെന്ന് പോലീസ് 

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളത്തില്‍ നിന്നുള്ളവരോട് ഉടൻ മടങ്ങി പോകണമെന്ന് കർണാടക പോലീസ്. മടങ്ങിയില്ലെങ്കില്‍ ലാത്തി വീശുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സൈന്യത്തിന്റെ നിർദേശ പ്രകാരമാണ് ഉത്തരവെന്നും പോലീസ് മേധാവി അറിയിച്ചു. രഞ്ജിത് ഇസ്രയേല്‍ നേതൃത്വം നല്‍കുന്ന മലയാളി രക്ഷാ സംഘത്തോടാണ് മടങ്ങാൻ ആവശ്യപ്പെട്ടത്. രക്ഷാപ്രവർത്തകർ സൈന്യത്തിന്റെ പ്രവർത്തനത്തിന് തടസ്സം നില്‍ക്കുന്നുവെന്നാണ് ഉ‍യരുന്ന പ്രധാന ആരോപണം. എന്നാല്‍, ദൗത്യം പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും ഇത് ഉള്‍ക്കൊള്ളാൻ കഴിയാത്ത കർണാടക പോലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ‘ഷോ’ ആണ് ഇതിന് പിന്നിലെന്നും കേരളത്തില്‍ നിന്ന്…

Read More
Click Here to Follow Us