ബെംഗളൂരു: ഉത്തര കന്നഡ ജില്ലയില്‍ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത 66ലാണ് സംഭവം. മരിച്ചവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും. ലക്ഷ്മണ നായക (47), ശാന്തി നായ്ക്ക (36), റോഷൻ (11), അവന്തിക (6), ജഗന്നാഥ് (55) എന്നിവരാണ് മരിച്ചത്. പാത നവീകരണത്തിൻ്റെ ഭാഗമായി ദേശീയപാത 66ല്‍ കുന്ന് ഇടിച്ചിരുന്നു. ഈ ഭാഗത്തായിരുന്നു മണ്ണിടിച്ചല്‍.
Read MoreDay: 16 July 2024
റോഡുകളുടെ വൈറ്റ്‌ടോപ്പിങ് : ആദ്യഘട്ട നിർമാണം ആരംഭിച്ചു; ഭൂമിപൂജ നിർവഹിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു : കൂടുതൽ മെച്ചപ്പെട്ട റോഡുകൾ നഗരവാസികൾക്ക് നൽകുന്നതിനായി 157 കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിങ് ചെയ്യുന്ന പ്രവൃത്തികൾ തിങ്കളാഴ്ച ആരംഭിച്ചു. ‘ബ്രാൻഡ് ബെംഗളൂരു’ പദ്ധതിയുടെ കീഴിൽ 1,800 കോടി രൂപ ചെലവിലാണ് നഗരത്തിലെ റോഡുകൾ വൈറ്റ് ടോപ്പിങ് ചെയ്യുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. ദീർഘകാലം നിലനിൽക്കുന്നതും ഉന്നതനിലവാരമുള്ളതുമായ റോഡുകൾ ലഭ്യമാക്കുന്നതിനാണ് വൈറ്റ് ടോപ്പിങ് ചെയ്യുന്നതെന്ന് ശിവകുമാർ പറഞ്ഞു. ആദ്യഘട്ടത്തിൽ ചാമരാജ്‌പേട്ട്, ഗാന്ധിനഗർ, മല്ലേശ്വരം, മഹാലക്ഷ്മി ലേഔട്ട് നിയോജക മണ്ഡലങ്ങളിലെ 19.67 കിലോമീറ്റർ റോഡുകളാണ് വൈറ്റ് ടോപ്പിങ് ചെയ്യുന്നത്. ഇതിനായി 200…
Read More‘ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം’;’അമ്മ’ ആസിഫിനൊപ്പം: പിന്തുണയുമായി സിദ്ധീഖിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
തിരുവനന്തപുരം: എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷ വേദിയിൽ സംഗീതജ്ഞൻ രമേഷ് നാരായണൻ അപമാനിച്ച സംഭവത്തിൽ നടൻ ആസിഫ് അലിയെ പിന്തുണച്ച് താര സംഘടനായ അമ്മ. അമ്മ ജന. സെക്ര. സിദ്ധീഖ് സമൂഹമാധ്യമങ്ങളിലൂടെയാണ് പിന്തുണച്ച് രംഗത്തെത്തിയത്. ”ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ഥ സംഗീതം” എന്ന കുറിപ്പോടുകൂടിയ പോസ്റ്റാണ് സിദ്ധീഖ് ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചത്. എം.ടിയുടെ കഥകൾ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിൻറെ ട്രെയിലർ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം സ്വീകരിക്കാൻ വിമുഖത കാണിക്കുകയായിരുന്നു രമേഷ് നാരായണൻ. പിന്നീട് സംവിധായകൻ…
Read Moreനഗരത്തിലെ നൈസ് റോഡിൽ ടോൾ നിരക്കിൽ 11 ശതമാനം വർധന; പുതിയ നിരക്കുകൾ ഇങ്ങനെ
ബെംഗളൂരു: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എൻഎച്ച്എഐ ) അടുത്തിടെ നഗരത്തെ ബന്ധിപ്പിക്കുന്ന ദേശീയ പാതകളിലെ റോഡ് ടോൾ വർധിപ്പിച്ചതോടെ, നൈസ് റോഡിൻ്റെ നടത്തിപ്പുകാരായ നന്ദി ഇക്കണോമിക് കോറിഡോർ എൻ്റർപ്രൈസസ് ലിമിറ്റഡും ടോൾ ഫീ ഉയർത്തി. ഈ ടോൾ വർദ്ധനയെ തുടർന്ന് മടവറ മുതൽ ഇലക്‌ട്രോണിക്‌സ് സിറ്റി വരെയുള്ള ബസുകളുടെ നിരക്ക് വർധിപ്പിക്കാൻ ബിഎംടിസി ആലോചിക്കുന്നുണ്ട്. ദിവസവും 170 ട്രിപ്പുകളുള്ള 21 ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ജൂലൈ 1 മുതലാണ് പുതിയ ടോൾ പിരിച്ചു തുടങ്ങിയത്. തുമകുരു റോഡിനെ…
Read Moreപകർപ്പവകാശ ലംഘനം ; കന്നഡ നടൻ രക്ഷിത് ഷെട്ടിയുടെ പേരിൽ കേസ്
ബെംഗളൂരു : അനുവാദമില്ലാതെ സിനിമയിൽ ഗാനങ്ങൾ ഉപയോഗിച്ചതിന് കന്നഡ നടൻ രക്ഷിത് ഷെട്ടിയുടെപേരിൽ പകർപ്പവകാശലംഘനത്തിന് ബെംഗളൂരു പോലീസ് കേസെടുത്തു. രക്ഷിത ഷെട്ടി നിർമിച്ച ‘ബാച്ചിലർ പാർട്ടി’ എന്ന സിനിമയിലെ രണ്ട് ഗാനങ്ങളുടെ പേരിലാണ് യെശ്വന്തപുര പോലീസ് കേസെടുത്തത്. ബെംഗളൂരുവിലെ എം.ആർ.ടി. മ്യൂസിക് നൽകിയ പരാതിയിലാണ് കേസ്. ‘ബാച്ചിലർ പാർട്ടി’യിലെ ഗാളിമാതു, ന്യായ എല്ലിദെ എന്നീ ഗാനങ്ങൾ ഉപയോഗിച്ചത് അനുവാദമില്ലാതെയാണെന്നാരോപിച്ച് എം.ആർ.ടി. മ്യൂസിക് ഉടമ നവീൻകുമാർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് രക്ഷിത് ഷെട്ടിക്ക് നോട്ടീസയച്ചു. അഭിജിത് മഹേഷ് സംവിധാനംചെയ്ത ‘ബാച്ചിലർ പാർട്ടി’ ഈ വർഷം…
Read Moreഅസംബ്ലി ഹാളിന് ഇനി പുതിയ വാതിൽ
ബംഗളുരു : വിധാൻസൗധ അസംബ്ലി ഹാളിൻ പുതിയതായി ഈട്ടിത്തടി കൊണ്ട് സ്ഥാപിച്ച വാതിലിന്റെ ഉദ്ഘടനം മുഖ്യമന്ത്രി സിദ്ധാരമയ്യ നിർവഹിച്ചു. നിയമസഭ സ്പീക്കർ യു. ടി. ഖാദർ., നിയമനിർമ്മാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി എന്നിവർ പങ്കെടുത്തു. സമാജികരുടെഹാജർ നില അറിയാനുള്ള നിർമിതബുദ്ധിക്യാമറകളും പ്രവർത്തനം ആരംഭിച്ചു.
Read Moreമഴക്കാഴ്ചകൾ അസ്വദിക്കാൻ പാക്കേജുകൾ ഒരുക്കി കർണാടക ആർ ടി സി
കന്നഡ നാടിന്റെ മഴക്കാല കാഴ്ചകൾ കാണാൻ വിനോദ സഞ്ചാര പാക്കേജുകളുമായി കർണാടക ആർ ടി സി. സംസ്ഥാനത്തെ മലനിരകളെയും വെള്ളച്ചാട്ടങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണ് യാത്ര. ജോഗ് വെള്ളച്ചാട്ടം ബംഗളുരുവിൽ നിന്ന് ശിവമോഗ്ഗയിലെ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് നോൺ എ സി സ്ലീപ്പർ ബസ് സർവീസ് 19ന് ആരംഭിക്കും വെള്ളി, ശനി ദിവസങ്ങളിൾ മജസ്റ്റിക് കെംപഗൗഡ ടെർമിനലിൽ നിന്ന് രാത്രി 10ന് സഗാരയിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് ഭക്ഷണം ഉൾപ്പെടെ 3000 രൂപയും കുട്ടികൾക്ക് (6-12 വയസ് വരെ) 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സോമനാഥപുര…
Read Moreആറു വയസ്സുകാരിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; കുട്ടിയെ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ്
ബെംഗളൂരു : ബെംഗളൂരു കെ.ആർ.എസ്. റെയിൽവേ സ്റ്റേഷനിൽ മരിച്ചനിലയിൽ ആറു വയസ്സുകാരിയെ അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് റെയിൽവേ പോലീസ്. നഗരത്തിൽ യാചകിയായി ജീവിച്ചുവന്ന ഹീന (കാളി) യുടെ മകൾ മറിയം ആണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തി. ഹീനയുടെ സുഹൃത്ത് രാജ (മണികണ്ഠൻ)നാണ്. മൂന്നിനാണ് സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. തലക്കേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രാജയുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമായതാണ് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
Read Moreശിവമോഗയിൽ നിന്ന് ചെന്നൈയിലേക്ക് സ്പൈസ് ജെറ്റ് വിമാന സർവീസ് ആരംഭിക്കുന്നു
ബെംഗളൂരു : ശിവമോഗയിൽനിന്ന് ചെന്നൈയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്നു. ശിവമോഗ എം.പി. ബി.വൈ. രാഘവേന്ദ്രയാണ് ഇക്കാര്യമറിയിച്ചത്. സ്പൈസ് ജെറ്റ് വിമാന സർവീസാണ് ആരംഭിക്കുകയെന്നും അറിയിച്ചു. നിലവിൽ ബെംഗളൂരു, ഹൈദരാബാദ്, ഗോവ, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്ന് വിമാനസർവീസ് ഉള്ളത്. ചെന്നൈ നഗരവുമായി ബന്ധിപ്പിച്ച് വിമാനസർവീസ് വരുന്നത് ശിവമോഗ മേഖലയുടെ വളർച്ചയ്ക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.
Read Moreനൈസ് റോഡിൽ ഒറ്റ ദിവസം തുടരെ തുടരെ അപകടനങ്ങൾ; ഒരാൾ മരിച്ചു അഞ്ചുപേർക്ക് പരിക്കേറ്റു
ബെംഗളൂരു : നൈസ് റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടപരമ്പരയിൽ ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. കുനിഗൽ സ്വദേശി ദേവരാജു (42) ആണ് മരിച്ചത്. രാവിലെ ഒൻപതോടെ നൈസ് റോഡ് ടോൾ ഗേറ്റിനുസമീപം മിനി ബസ്, ലോറി, രണ്ടുകാറുകൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ബൊമ്മസാന്ദ്രയിലെ സ്വകാര്യകമ്പനിയിലെ 18 ജീവനക്കാരെയും കൊണ്ടുപോവുകയായിരുന്ന മിനി ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ആദ്യം ഇടിച്ചു. ഇതേത്തുടർന്ന് മിനി ബസിന് പുറകിലുണ്ടായിരുന്ന കാർ ബസിൽ ഇടിക്കുകയും മറ്റൊരുകാർ മുന്നിലെ കാറിൽ ഇടിക്കുകയുമായിരുന്നു. മിനി ബസിലായിരുന്നു ദേവരാജു ഉണ്ടായിരുന്നത്. പരിക്കേറ്റവരും ബസിലുണ്ടായിരുന്നവരാണ്. ഇവരെ ഹൊസൂർ…
Read More