ബച്ചൻ കുടുംബവുമായി ഇപ്പോഴും പിണക്കത്തിൽ!!! അംബാനി വിവാഹത്തിൽ അഭിഷേകിനൊപ്പം ഫോട്ടോ എടുക്കാതെ ഐശ്വര്യ 

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മര്‍ച്ചന്റിന്റെയും ആഢംബര വിവാഹത്തിന്റെ വിശേഷണങ്ങളാണ് നവമാധ്യമങ്ങളിൽ ഉൾപ്പെടെ ചര്‍ച്ചകളില്‍ നിറയുന്നത്. ബോളിവുഡില്‍ നിന്നും തമിഴകത്ത് നിന്നുമൊക്കെയുള്ള താരങ്ങളും ചടങ്ങിനെത്തിയിരുന്നു. എന്നാല്‍ ഐശ്വര്യ ബച്ചന്റെ ഒറ്റയ്‍ക്കുള്ള വരവാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അമിതാഭ് ബച്ചന്റെ കുടുംബവുമായി താരം അത്ര നല്ല രീതിയിൽ അല്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അമിതാഭ് ബച്ചൻ ഭാര്യ ജയാ ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്‍ക്കുമൊപ്പമാണ് അനന്തിനും രാധികയ്‍ക്കുമൊപ്പം ഫോട്ടോയ്‍ക്ക് പോസ് ചെയ്‍തത്. മരുമകളായ ഐശ്വര്യ റായ് തന്റെ മകള്‍ ആരാധ്യക്കൊപ്പമാണ് അനന്ത് അംബാനിയുടെയും…

Read More

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു 

കൊച്ചി: വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന അഞ്ചന ചന്ദ്രൻ മരിച്ചു. 27 വയസ്സ് ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുവതി 76 ദിവസമായി വെന്റിലേറ്ററിലായിരുന്നു. അഞ്ചനയ്ക്ക് രോഗം കരളിനെയും വൃക്കയേയും ബാധിച്ചിരുന്നു. മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ല. വേങ്ങൂരില്‍ ഇതുവരെ 253 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ മലപ്പുറത്തും മഞ്ഞപ്പിത്തം ബാധിച്ച്‌ ഒരാള്‍ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെ മൂന്നുപേരാണ് മലപ്പുറം ജില്ലയില്‍ മരിച്ചത്.

Read More

1500 കി.മീ ദൂരമുള്ള സർവീസുമായി കർണാടക ആർടിസി 

ബെംഗളൂരു: 1500 കിലോമീറ്റർ ദൂരമുള്ള ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. ബെംഗളൂരുവില്‍ നിന്ന് അഹമ്മദാബാദിലേക്കും ഒഡിഷയിലെ പുരിയിലേക്കുമാണ് ദിവസേന സർവീസ് നടത്തുക. കർണാടക ആർ.ടി.സി.യുടെ ഏറ്റവും ദൈർഘ്യമുള്ള ബസ് സർവീസായിരിക്കും ഇത്. നിലവില്‍ ബെംഗളൂരു-മുംബൈ, ബെംഗളൂരു-ശിർദി സർവീസുകളാണ് (1000 കിലോമീറ്റർ) ഏറ്റവും ദൈർഘ്യമുള്ളത്. യൂറോപ്യൻ മാതൃകയിലുള്ള എ.സി. സ്ലീപ്പർ ബസുകളാണ് പുതിയ സർവീസുകള്‍ക്ക് അയക്കുകയെന്ന് ആർ.ടി.സി. അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലൂടെയാണ് പുതിയ സർവീസുകള്‍ കടന്നു പോകുക. ഈ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചശേഷമാകും സർവീസുകള്‍ ആരംഭിക്കുക. രണ്ട് റൂട്ടിലേക്കും…

Read More

ഓൺലൈൻ ഗെയിമിൽ തോറ്റു; 14 കാരൻ ജീവനൊടുക്കി

കൊച്ചി: പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14)ആണ് തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

ബെംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ്‌ എൽഎച്ച്ബി കോച്ചിലേക്ക് 

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലും (12677/12678) എല്‍എച്ച്‌ബി കോച്ചുകള്‍ ഏർപ്പെടുത്തുന്നു. നിലവില്‍ ഐസിഎഫ് കോച്ചുകളാണ് ഈ വണ്ടിയില്‍ ഉപയോഗിക്കുന്നത്. ഇവ മാറ്റുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍നിന്ന് 14 എല്‍എച്ച്‌ബി കോച്ചുകള്‍ ഇന്‍റർസിറ്റിക്കായി അനുവദിച്ചുകഴിഞ്ഞു. അടുത്ത മാസം മുതല്‍ ഈ ട്രെയിൻ എല്‍എച്ച്‌ബി കോച്ചുകളിലേക്ക് മാറുമെന്നാണ് അധികൃതർ നല്‍കുന്ന വിവരം. അങ്ങനെ വരുമ്ബോള്‍ ട്രെയിനില്‍ 300-ല്‍ അധികം സീറ്റുകളുടെ വർധന ഉണ്ടാകും. ബംഗളൂരുവില്‍നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം 4.55ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് രാവിലെ 9.10ന് യാത്രതിരിക്കുന്ന ഇന്‍റർസിറ്റി രാത്രി…

Read More

കർമലാരം മേൽപാലം ; ഭൂമി ഏറ്റെടുക്കൽ തുടങ്ങി 

ബെംഗളൂരു: കർമലാരം റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ച് ബിബിഎംപി. റോഡ് നിർമാണത്തിനുള്ള സ്ഥലമെടുപ്പ് വൈകിയതോടെ മാസങ്ങളായി മേൽപാല നിർമാണ പ്രവർത്തികൾ നിലച്ചിരുന്നു. ഇത് സംബന്ധിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ പലതവണ ബിബിഎംപിക്ക് കത്തെഴുതിയിരുന്നു. ബാനസവാടി- ഹൊസൂർ പാതയിലെ കർമലാരം റെയിൽവേ സ്റ്റേഷന് സമീപം മേൽപാലം നിർമ്മിക്കുന്നതിന് 2020 ലാണ് റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചത്.

Read More

നടി അപർണ വസ്താരെ അന്തരിച്ചു

ബെംഗളൂരു: കന്നഡ നടിയും അവതാരകയുമായ അപർണ വസ്താരെ (57) അന്തരിച്ചു. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്നായിരുന്നു അന്ത്യം. 1984-ൽ പുറത്തിറങ്ങിയ, പുട്ടണ്ണ കനഗലിന്റെ ‘മസനദ ഹൂവു’വിലൂടെയാണ് സിനിമാ നടിയായി ശ്രദ്ധനേടിയത്. 1993-ൽ ആകാശവാണിയിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ചു. ചുരുക്കാക്കാലം കൊണ്ട് ശ്രോതാക്കളുടെ ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞ അപർണ എഐആർ എഫ്എം റെയിൻബോയുടെ ആദ്യ അവതാരകയായിരുന്നു. ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടിയ താരം ഡി ഡി ചന്ദനയിൽ ഉൾപ്പടെ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. 2013 ൽ ബിഗ് ബോസ് കന്നഡ ഷോയിലും…

Read More

കവർച്ച സംഘത്തിന് സാമ്പത്തിക സഹായം നൽകി; യുവതി അറസ്റ്റിൽ 

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ കവർച്ചാ സംഘമായ ഗരുഡ സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയ യുവതി അറസ്റ്റിൽ. ഉപ്പിനങ്ങാടി സ്വദേശിനിയായ 35 കാരിയെയാണ് ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തത്. ഗരുഡ സംഘത്തിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനും അഭയം നല്‍കിയതിനുമാണ് സഫറയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഉഡുപ്പി-മണിപ്പാല്‍ ഹൈവേയെ വിറപ്പിച്ച സംഘമാണ് ഗരുഡ സംഘം. യാത്രക്കാരെ ആക്രമിച്ച്‌ കവർച്ച ചെയ്യുകയാണ് സംഘത്തിന്റെ രീതി. രാത്രി വാളുകളും മറ്റ് ആയുധങ്ങളുമായാണ് ഇവർ ആക്രമണം നടത്തുക. അറസ്റ്റിലായ സഫറ, ക്രിമിനല്‍ സംഘാംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുകയും പണം…

Read More

കാല്‍ തെന്നി റോഡിലേക്ക് വീണ വയോധികൻ എഴുനേൽക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഇടിച്ച് മരിച്ചു

കണ്ണൂര്‍: ഇരിട്ടിയില്‍ വയോധികന്‍ അപകടത്തില്‍ മരിച്ചു. ഇടുക്കി സ്വദേശിയായ രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നിയാണ് റോഡിലേക്ക് വീണത്. വീണ സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ് രാജന്‍ റോഡില്‍ കിടക്കുമ്പോള്‍ വാഹനങ്ങള്‍ ഇതുവഴി കടന്നുപോയി. അതിന് ശേഷം മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും രാജനെ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു…

Read More

തമിഴ്‌നാടിന് 11,500 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്ന് റെഗുലേഷൻ കമ്മിറ്റി; അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

siddaramayya

ബെംഗളൂരു : കാവേരിയിൽനിന്ന് ദിവസവും 11,500 ക്യുസെക്സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകത്തോട് ആവശ്യപ്പെട്ടു. ഈ മാസം 31 വരെയാണ് വെള്ളം കൊടുക്കേണ്ടത്. നിലവിലെ അവസ്ഥയിൽ വെള്ളം വിട്ടുകൊടുക്കാനാകില്ലെന്ന് കർണാടകം കമ്മിറ്റിയെ അറിയിച്ചിരുന്നു. ഈവർഷം ജൂൺ ഒന്നിനും ജൂലായ് ഒൻപതിനും ഇടയിൽ കർണാടകത്തിലെ നാലു പ്രധാന അണക്കെട്ടുകളിലേക്ക് എത്തിയത് 41.651 ടി.എം.സി. അടി വെള്ളമാണെന്നും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് 28.71 ശതമാനം കുറവാണെന്നുമാണ് സംസ്ഥാനസർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയെ കഴിഞ്ഞദിവസം അറിയിച്ചത്. നിലവിൽ നാലു അണക്കെട്ടുകളിലുംകൂടി 58.66…

Read More
Click Here to Follow Us