ബെംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ്‌ എൽഎച്ച്ബി കോച്ചിലേക്ക് 

ബെംഗളൂരു: ബെംഗളൂരു-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലും (12677/12678) എല്‍എച്ച്‌ബി കോച്ചുകള്‍ ഏർപ്പെടുത്തുന്നു.

നിലവില്‍ ഐസിഎഫ് കോച്ചുകളാണ് ഈ വണ്ടിയില്‍ ഉപയോഗിക്കുന്നത്.

ഇവ മാറ്റുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍നിന്ന് 14 എല്‍എച്ച്‌ബി കോച്ചുകള്‍ ഇന്‍റർസിറ്റിക്കായി അനുവദിച്ചുകഴിഞ്ഞു.

അടുത്ത മാസം മുതല്‍ ഈ ട്രെയിൻ എല്‍എച്ച്‌ബി കോച്ചുകളിലേക്ക് മാറുമെന്നാണ് അധികൃതർ നല്‍കുന്ന വിവരം. അങ്ങനെ വരുമ്ബോള്‍ ട്രെയിനില്‍ 300-ല്‍ അധികം സീറ്റുകളുടെ വർധന ഉണ്ടാകും. ബംഗളൂരുവില്‍നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന വണ്ടി വൈകുന്നേരം 4.55ന് എറണാകുളത്ത് എത്തും.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

എറണാകുളത്തുനിന്ന് രാവിലെ 9.10ന് യാത്രതിരിക്കുന്ന ഇന്‍റർസിറ്റി രാത്രി 7.50ന് ബംഗളൂരുവില്‍ എത്തും.

കോച്ചുകള്‍ എല്‍എച്ച്‌ബി ആക്കുമെന്നല്ലാതെ സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
[masterslider id="10"]

Related posts