അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ കസ്റ്റംസ് സൂപ്രണ്ടിന് നാലുവർഷം തടവും 26.5 ലക്ഷം രൂപ പിഴയും ശിക്ഷ

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ടിന് നാല് വർഷം തടവും 26.5 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷ.

ബെംഗളൂരു എയർ കസ്റ്റംസ് കമ്മിഷണറേറ്റിൽ കസ്റ്റംസ് സൂപ്രണ്ടായിരുന്ന വി.വിശ്വേശ്വര ഭട്ടിനെയാണ് ബെംഗളൂരുവിലെ സി.ബി.ഐ. യുടെ പ്രത്യേക കോടതി കോടതി ശിക്ഷിച്ചത്.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

2016-ൽ സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. 2010 ജനുവരി മുതൽ 2016 മാർച്ച് വരെ 39.6 ലക്ഷം രൂപയുടെ സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചെന്നാണ് ഇയാളുടെ പേരിലുള്ള കേസ്. 2017-ലാണ് സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts