ഡി.കെ. സുരേഷിന്റെ തോൽവിയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ (ഇ.വി.എം.) സംശയിച്ച് ഉപുമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : ബെംഗളൂരു റൂറൽ മണ്ഡലത്തിൽ സിറ്റിങ് എം.പി. യായിരുന്ന ഡി.കെ. സുരേഷിന്റെ തോൽവിയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ (ഇ.വി.എം.) സംശയിച്ച് ഉപുമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംശയത്തിന് ആധാരമായി ചില രേഖകൾ ശേഖരിച്ചുവരുകയാണെന്നും അത് കിട്ടിക്കഴിഞ്ഞ് കൂടുതൽ വിശദീകരിക്കുമെന്നും ശിവകുമാർ പറഞ്ഞു. ശിവകുമാറിന്റെ സഹോദരനായ സുരേഷ് റൂറൽ മണ്ഡലത്തിൽ മൂന്നാംതവണ വിജയം തേടിയിറങ്ങിയപ്പോഴാണ് കാലിടറിയത്. ശിവകുമാറിന്റെ തട്ടകമായ റൂറലിലെ പരാജയം കോൺഗ്രസിനെ ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ തവണ സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും തോറ്റപ്പോൾ റൂറൽ മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്. ഈ സീറ്റാണ് ഇത്തവണ കൈവിട്ടുപോയത്. മുൻ…

Read More

കോൺഗ്രസിന് വോട്ടുചെയ്യാത്തവരുടെയും ഹൃദയത്തിലും സ്ഥാനം നേടണം; സംസ്ഥാനത്തെ കോൺഗ്രസ് പ്രകടനം വിലയിരുത്തി രാഹുൽഗാന്ധി

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ കോൺഗ്രസിന്റെ പ്രകടനം വിലയിരുത്തി രാഹുൽഗാന്ധി. ബെംഗളൂരുവിലെ കെ.പി.സി.സി. ആസ്ഥാനത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരുടെയും തോറ്റ സ്ഥാനാർഥികളുടെയും മുതിർന്ന നേതാക്കളുടെയും യോഗത്തിലാണ് തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയത്. കർണാടകത്തിൽ ആകെയുള്ള 28 സീറ്റിൽ ഇത്തവണ ഒമ്പത് സീറ്റിലാണ് കോൺഗ്രസ് വിജയിച്ചത്. കഴിഞ്ഞതവണ ഒരു സീറ്റാണ് ലഭിച്ചത്. പക്ഷേ, 20 സീറ്റ് നേടണമെന്നാണ് രാഹുൽ ഒരു വർഷംമുമ്പ് സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരമേറ്റപ്പോൾ സംസ്ഥാനനേതാക്കളോട് ആവശ്യപ്പെട്ടത്. ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ സംസ്ഥാനനേതൃത്വത്തിനായില്ല. കർണാടകത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അനീതികൾക്കും അവണനകൾക്കുമെതിരേ ശബ്ദമുയർത്തണമെന്ന് പുതുതായി…

Read More

വയനാട്ടിലേക്ക് ഇല്ല; രാജ്യസഭയിലേക്ക് ഇല്ലേയില്ല; തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുരളീധരന്‍

കോഴിക്കോട്: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയെ ചൊല്ലിയുള്ള തമ്മലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്‍. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ലെന്നും തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ വച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരിക്കന്നതാണെന്നും ഇത്രയും സഹായിച്ച പാര്‍ട്ടിയെ തള്ളിപ്പറയുന്നത് മുരളീധരന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞു, തൃശൂരില്‍ അപ്രതീക്ഷിതമായ തോല്‍വി ഉണ്ടായി. ഇനി തദ്ദേശ തെരഞ്ഞെടുപ്പ് വരാന്‍ പോകുകകയാണ്. അതിന്റെ പേരില്‍ തമ്മിലടി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ അത്…

Read More

4 വയസുകാരിയെ പീഡിപ്പിച്ചു; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസ് 

കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെത്തുടർന്നാണ് നടനെതിരെ കസബ പോലീസ് കേസെടുത്തത്. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെ തുടർന്നാണ് കസബ പോലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്ത് നടനെതിരെ കേസെടുത്തത്. കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.

Read More

കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് പെരിയാറിൻ്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം പാരിതോഷികം നൽകാൻ ഒരുങ്ങി തമിഴ് പാർട്ടി

ഡൽഹി: ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പാരിതോഷികം നൽകാൻ തമിഴ് പാർട്ടി. കോൺസ്റ്റബിളായ കുൽവിന്ദർ കൗറിന് സാമൂഹ്യപരിഷ്‌കർത്താവ് പെരിയാറിൻ്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം നൽകാൻ ആലോചിക്കുന്നതായി കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള തന്തൈ പെരിയാർ ദ്രാവിഡ കഴകം (ടിപിഡികെ) അറിയിച്ചു. ടിപിഡികെ ജനറൽ സെക്രട്ടറി കെയു രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ‘ക‍ർഷക‍ർക്കൊപ്പം നിന്ന കുൽവിന്ദർ കൗറിന് എട്ട് ഗ്രാം വരുന്ന സ്വർണമോതിരം തിങ്കളാഴ്ച അയച്ചുനൽകാൻ ആലോചിക്കുന്നതായി കെയു രാമകൃഷ്ണൻ പറഞ്ഞു. ക‍ർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ കുൽവിന്ദർ കൗറിൻ്റെ അമ്മയും പങ്കെടുത്തിരുന്നു.…

Read More

മൂന്നാം എൻഡിഎ സർക്കാർ ഇന്ന് അധികാരമേൽക്കും; ചടങ്ങില്‍ പ്രതിപക്ഷത്തിന് ക്ഷണമില്ല

ഡല്‍ഹി: മൂന്നാം എൻഡിഎ സർക്കാർ ഇന്ന് അധികാരമേൽക്കും. രാഷ്ട്രപതി ഭവനിൽ വൈകിട്ട് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഹമന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഏഴ് അയൽ രാജ്യങ്ങളിലെ ഭരണാധികാരികൾ ചടങ്ങിന് സാക്ഷിയാകും. വൈകിട്ട് 7.15ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. 2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സർക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കിൽ ഘടകകക്ഷികൾ കൂടി കടിഞ്ഞാൺ കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക. മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന് സ്ഥിരീകരണം ആയിട്ടില്ല.

Read More

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു

ദില്ലി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. ”അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. അല്‍പ്പം മുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണ്‍ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതില്‍ സ്ഥിരീകരണമായത്. 12.30 നുളള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോയത്. ഏതാകും വകുപ്പെന്നതില്‍…

Read More

നഗരത്തിൽ ഇന്ന് മുതൽ അടുത്ത 3 ദിവസത്തേക്ക് വൈദ്യുതി മുടങ്ങും; പ്രദേശങ്ങളുടെ വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരുവിൽ അടിക്കടിയുള്ള വൈദ്യുതി മുടക്കം നഗരവാസികൾക്ക് ബുദ്ധിമുട്ടാകുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നഗരത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി മുടക്കം പതിവാണ്. വൈദ്യുതി പോയാൽ പിന്നെ മണിക്കൂറുകൾകഴിഞ്ഞാണ് വരുന്നത്. രാത്രികാലങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് നഗരവാസികളുടെ ഉറക്കം കെടുത്തുകയും ചെയ്യുന്നു. ഫാനുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതിനാൽ ചൂടുകാരണം രാത്രി ഉറങ്ങാൻപറ്റാതാകും. ഇതിന് പുറമെ വൈദ്യുതി പോകുമ്പോൾ പല സ്ഥലങ്ങളിലും കൊതുകു ശല്യം ഉണ്ടാകുന്നത് നഗരവാസികളുടെ ഉറക്കമില്ലാതാക്കുന്നു. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളുടെ വിശദാംശങ്ങൾ ഞായർ (രാവിലെ 10 മുതൽ വൈകീട്ട് 4 വരെ): യഡിയൂർ, ദൊഡ്ഡമദുരെ, മനവല്ലി, കച്ചെനഹള്ളി, നാഗസാന്ദ്ര,…

Read More

താൻ തോൽക്കുമെന്ന് അറിയാമായിരുന്നു; ഈശ്വരപ്പ

ബെംഗളൂരു : ശിവമോഗയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമ്പോൾ വിജയിക്കില്ലെന്ന് തനിക്കറിയാമായിരുന്നെന്ന് ബി.ജെ.പി.യുടെ വിമത സ്ഥാനാർഥിയായിരുന്ന മുൻ ഉപ മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ. സംസ്ഥാനത്തെ പാർട്ടിയിൽ യെദ്യൂരപ്പയുടെ കുടുംബം ആധിപത്യം പുലർത്തുന്നതിനെപ്പറ്റിയും ദളിത്-പിന്നാക്ക വിഭാഗങ്ങളിലെ നേതാക്കളെ അവഗണിക്കുന്നതിനെപ്പറ്റിയും ചർച്ചയ്ക്ക് തുടക്കമിടാനാണ് മത്സരിക്കാനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ താൻ വിജയിച്ചതായും താൻ ഉയർത്തിയ വിഷയങ്ങൾ ഇപ്പോൾ ചർച്ചചെയ്യപ്പെട്ടുവരുകയാണെന്നും ഈശ്വരപ്പ പറഞ്ഞു. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രക്കെതിരേ വിമതസ്ഥാനാർഥിയായി മത്സരിക്കുമ്പോൾ താൻ വിജയിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞായിരുന്നു ഈശ്വരപ്പ പ്രചാരണം നടത്തിയത്. പക്ഷേ, 30,050 വോട്ടാണ് ആകെ കിട്ടിയത്. കെട്ടിവെച്ച കാശും നഷ്ടമായി.…

Read More

നഗരത്തിൽ യുവാവിനെ കൊന്ന് ബാഗിലാക്കി നദിയിൽത്തള്ളി നിലയിൽ ; പ്രതി അറസ്റ്റിൽ

murder body

ബെംഗളൂരു : ബെംഗളൂരുവിൽ യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ബാഗിലാക്കി നദിയിൽത്തള്ളി. സ്വകാര്യ കമ്പനി ജീവനക്കാരനായ കെ.വി. ശ്രീനാഥാണ് (34) കൊല്ലപ്പെട്ടത്. സുഹൃത്തായ മാധവ് റാവുവാണ് കൊലനടത്തിയത്. മേയ് 29-ന് നടന്ന സംഭവം ശനിയാഴ്ച പ്രതിയെ പിടികൂടിയപ്പോഴാണ് പുറത്തറിഞ്ഞത്. പിനാകിനി നദിയിൽ തള്ളിയ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരുകയാണ്. സാമ്പത്തികത്തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. മേയ് 28-ന് ജോലിക്കായി പോയ ശ്രീനാഥ് തിരികെ എത്താത്തതിനെത്തുടർന്ന് ഭാര്യ പരാതിനൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ ശ്രീനാഥ് മാധവ് റാവുവിന്റെ വീട്ടിലെത്തിയതായി അറിഞ്ഞു. തിരിച്ചുപോയതിന്റെ ലക്ഷണങ്ങൾ…

Read More