മാന്നാർ: ഭർത്താവിനോടുള്ള വിദ്വേഷം തീർക്കാൻ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടമ്ബേരൂർ എളവ അക്ബർ മൻസില്‍ അനീഷ (32)യെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. അനീഷയുടെ ഭർത്താവ് നജീബുദീന്‍റെ മൂന്നാമത്തെ ഭാര്യയാണ് ഇവർ. ഇവരുടെ ഒന്നേകാല്‍ വയസ് മാത്രമുള്ള ആണ്‍കുട്ടിയാണ് അനീഷയുടെ ക്രൂര മർദനത്തിനിരയായത്. വിദേശത്ത് ജോലി ചെയ്യുന്ന നജീബുദീൻ തിരുവനന്തപുരം സ്വദേശിയാണ്. നജീബുദീൻ അനീഷയെയും മകനെയും അന്വേഷിക്കുന്നില്ലെന്നും നാലാമതും അയാള്‍ വിവാഹം കഴിച്ചെന്നുമാണ് ഇവർ പറയുന്നത്. അതിന്‍റെ വൈരാഗ്യത്തിലാണ് പിഞ്ചുകുഞ്ഞിനെ അനീഷ മർദിച്ചത്. പിഞ്ചുകുഞ്ഞിന്‍റെ കൈ…
Read MoreMonth: June 2024
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പരാതിയുമായി യുവതി
ബെംഗളൂരു: വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു. മൈസൂരിലെ ബോഗാഡി ബാങ്കേഴ്‌സ് കോളനിയിൽ ആണ് സംഭവം. പരാതിക്കാരി മൈസൂരിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ്. കൊല്ലേഗല തേരാമ്പാലി ഗ്രാമത്തിലെ ഹരീഷ് (25)ആണ് പ്രതി. മൈസൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതി ഹരീഷ്, ഇരയെ പ്രണയ നാടകമെന്ന നിലയിൽ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. യുവതി ഗർഭിണിയാണെന്നറിഞ്ഞ് പ്രതി മുങ്ങി. കാമുകൻ്റെ ചതി മനസിലാക്കിയ യുവതി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. മൈസൂരിലെ സരസ്വതി പുരം പോലീസ് സ്‌റ്റേഷനിൽ ആണ് പരാതി നൽകിയത്.
Read Moreനീറ്റി’ലെ ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകമുണ്ടോയെന്ന് പരിശോധിക്കാന്‍ സമിതി രൂപികരിച്ചു;
ഡല്‍ഹി: നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആയിരത്തി അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകമുണ്ടോയെന്നു പരിശോധിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമിതിയെ നിയോഗിച്ചു. യുപിഎസ്‌സി മുന്‍ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും. ഗ്രേസ് മാര്‍ക്ക് നല്‍കിയതോടെ 67 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കില്‍ എത്തിയത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് പുനരവലോകനം ചെയ്യും. ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികളുടെ ഫലത്തില്‍ മാറ്റമുണ്ടായേക്കാമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സുബോധ്…
Read Moreകേരളത്തിൽ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവിൽവരും. ജൂലായ് 31-നാണ് ട്രോളിങ് നിരോധനം അവസാനിക്കുക. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. മീന്‍ സമ്പത്ത് വര്‍ധിപ്പിക്കാനും തൊഴിലാളികളുടെ വരുമാനമാര്‍ഗം ഉറപ്പാക്കാനുമാണ് ട്രോളിങ് നിരോധനം. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി. ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങും മുമ്പ് കേരളതീരം വിട്ടുപോകേണ്ടതാണ്. ജൂണ്‍ ഒമ്പതിന് വൈകീട്ട് ട്രോളിങ്…
Read Moreകേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാർ; ഇന്ന് നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും
ഡൽഹി: മൂന്നാം മോദി സർക്കാരിൽ തൃശൂർ എംപി സുരേഷ് ഗോപിക്ക് പുറമേ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസ്ഥാനം. വൈകുന്നേരം 7:15ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിലെ മുതിർന്ന നേതാവായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി രാവിലെ 11:30ന് നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന ചായസത്കാരത്തിൽ ജോർജ് കുര്യൻ പങ്കെടുത്തു. മൂന്നാം മോദി സർക്കാരിൽ കേരളത്തിലെ ന്യൂനപക്ഷ…
Read Moreസുരേഷ് ഗോപി മാത്രമല്ല, മൂന്നാം മന്ത്രിസഭയിലേക്ക് ഒരു മലയാളി കൂടി
ന്യൂഡൽഹി: ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എം.പി.സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് കുര്യനും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്ന സൂചന പുറത്തുവരുന്നത്. രാവിലെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് വകുപ്പായിരിക്കും നല്‍കുക എന്ന കാര്യത്തില്‍ നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല. പാർട്ടി ദേശീയ സെക്രട്ടറി കൂടിയായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗവുമാണ്. ഒ രാജഗോപാല്‍ മന്ത്രിയായിരുന്ന സമയത്ത് ഒ.എസ്.ഡി.യായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മന്ത്രിസഭയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ…
Read Moreപ്രജ്വല്‍ രേവണ്ണയെ ഹാസനിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു
ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ ജെ.ഡി-എസ് മുൻ എം.പി പ്രജ്വല്‍ രേവണ്ണയെ (33) അന്വേഷണ സംഘം എസ്.ഐ.ടി ശനിയാഴ്ച ഹാസനിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കനത്ത സുരക്ഷയിലായിരുന്നു ഹാസനിലെ ഹൊളെ നരസിപൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടന്നത്. ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനായ പ്രജ്വല്‍ രേവണ്ണ ലോക്സഭ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പ്രജ്വലിന്റെ മാതാപിതാക്കളായ ഹൊളെ നരസിപുർ എം.എല്‍.എ എച്ച്.ഡി. രേവണ്ണയും ഭവാനി രേവണ്ണയും പ്രജ്വലിന്റെ പീഡനത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഏപ്രില്‍ 27ന് ഒളിവില്‍പോയ ശേഷം ആദ്യമായാണ്…
Read Moreസത്യപ്രതിജ്ഞ; വൻസുരക്ഷ വലയത്തിൽ രാജ്യ തലസ്ഥാനം
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് 7.15ന് നടക്കാനിരിക്കെ,രാജ്യതലസ്ഥാനത്ത് വൻസുരക്ഷാ സന്നാഹവും ജാഗ്രതയും. ലോക നേതാക്കള്‍ ചടങ്ങിന് എത്തുന്നതിനാല്‍ ഉച്ചകോടിക്ക് സമാനമായ സുരക്ഷയാണ് ഡല്‍ഹിയിലെങ്ങും. 2500ല്‍പ്പരം ഉദ്യോഗസ്ഥരെ വിന്യസിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവനില്‍ ത്രിതല സുരക്ഷാസന്നാഹം ഏർപ്പെടുത്തി. രാഷ്ട്രപതി ഭവന്റെ ആഭ്യന്തര സുരക്ഷാസംഘം,ഡല്‍ഹി പോലീസ്,കേന്ദ്രസേന എന്നിവരാണ് വലയം തീർത്തിരിക്കുന്നത്. മേഖലയില്‍ എൻ.എസ്.ജിയെയും ഡല്‍ഹി പോലീസിലെ കമാൻഡോ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വികള്‍ അധികമായി സ്ഥാപിച്ചു. ഡല്‍ഹിയെ നോ ഫ്ലൈ സോണായി പ്രഖ്യാപിച്ചു. ഡ്രോണുകള്‍,പാരാഗ്ലൈഡറുകള്‍,ഹോട്ട് എയർ ബലൂണ്‍ എന്നിവ വിലക്കി. അനിഷ്‌ടസംഭവങ്ങളുണ്ടായാല്‍…
Read Moreനടൻ പ്രേംജി അമരൻ വിവാഹിതനായി
തമിഴ് നടനും സംഗീത സംവിധായകനുമായ പ്രേംജി അമരൻ വിവാഹിതനായി. ഏറെക്കാലമായി സുഹൃത്തായിരുന്ന ഇന്ദുവാണ് വധു. ഞായറാഴ്ച നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇളയരാജയുടെ സഹോദരനും പ്രശസ്ത ഗാനരചയിതാവുമായ ഗംഗൈ അമരന്റെ മകനാണ് പ്രേംജി. തമിഴിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വെങ്കട്ട് പ്രഭുവാണ് പ്രേംജിയുടെ സഹോദരൻ. നവ ദമ്പതികളുടെ ചിത്രം വെങ്കട്ട് പ്രഭു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
Read Moreമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ; എണ്ണായിരത്തോളം അതിഥികൾ പങ്കെടുക്കും
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7.15ന് രാഷ്‌ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളില്‍ നിന്നടക്കം മുപ്പതോളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കള്‍ക്ക് പുറമേ ആറ് രാഷ്‌ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തില്‍ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്. അതേസമയം, മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.…
Read More