കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വോട്ടർമാരോട് നന്ദി പറയാൻ ഈമാസം 12ന് വയനാട്ടിലെത്തും. ഡൽഹിയിലെ 10 ജൻപഥിൽ മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മണ്ഡല പര്യടനം സംബന്ധിച്ച് തീരുമാനമായത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് സംഘം കൂടിക്കാഴ്ച നടത്തിയത്.
Read MoreMonth: June 2024
സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡൽഹി: മൂന്നാം മോദി മന്ത്രി സഭയില്‍ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 54 മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം.
Read Moreജമ്മു കാശ്മീരിൽ ബസിന് നേരെ വെടിവെയ്പ്പ്; 3 പേർ കൊല്ലപ്പെട്ടു
ലഡാക്: ജമ്മു കശ്മീരില്‍ ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. റിയാസി ജില്ലയിലെ ഒരു ദേവാലയത്തില്‍ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശിവ്ഖോഡ ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്. രജൗരി, പൂഞ്ച്, റിയാസി എന്നീ ഭാഗങ്ങളില്‍ ഒളിച്ചിരിക്കുന്നതും ഇതേ ഭീകരസംഘമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
Read Moreഭാര്യ ഭർത്താവിൻ്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകാത്തത് ക്രൂരതയായി കണക്കാക്കാൻ ആവില്ലെന്ന് കോടതി
പഞ്ചാബ്: ഭാര്യ ഭർത്താവിൻ്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകാത്തതോ, നിസ്സാര കാര്യങ്ങളുടെ പേരിൽ വഴക്കുണ്ടാക്കുന്നതോ വിവാഹമോചനത്തിന് വഴിയൊരുക്കുന്ന ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ അപ്പീൽ തള്ളുന്നതിനിടെയായിരുന്നു കോടതിയുടെ ഈ പരാമർശം. ജസ്റ്റിസ് സുധീർ സിങ്ങും ജസ്റ്റിസ് ഹർഷ് ബംഗറും പറഞ്ഞത്, പ്രതി (ഭാര്യ) ഭർത്താവിൻ്റെയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചായ നൽകുന്നില്ല, അല്ലെങ്കിൽ ചെറിയ കാര്യങ്ങളിൽ ഭർത്താവിനോട് വഴക്കുണ്ടാക്കി എന്നതൊന്നും ക്രൂരതയായി കണക്കാക്കാനാവില്ല. വിവാഹമോചനം അനുവദിക്കാനാവുന്ന ക്രൂരതയല്ല ഇതൊന്നും എന്നാണ്. ഇതെല്ലാം സാധാരണയായി ദാമ്പത്യബന്ധത്തിൽ ഉണ്ടാവുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു.…
Read More‘പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നു’ പോസ്റ്റ് വൈറൽ ആയതിനു പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പോസ്റ്റ് വൈറൽ ആയതോടെ അദ്ദേഹം അത് പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി. കേന്ദ്ര മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. വീണ്ടും മന്ത്രിയാകുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
Read Moreഎച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. കർണാടകയിൽ നിന്നുള്ള ലോക്സഭാഗം എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Read More‘പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു’ പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖർ. ഫെയ്സ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് രാജീവ് ചന്ദ്രശേഖർ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. എംപി ശശി തരൂരിനെതിരെയുളള പോരാട്ടത്തിന് പിന്നാലെ തിരുവനന്തപുരത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്തരമൊരു തീരുമാനം. രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ.. ‘എന്റെ 18 വർഷത്തെ പൊതുസേവനത്തിനു ഇന്ന് തിരശീല വീഴുന്നു. 3 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സർക്കാരില്‍ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാർഥി എന്ന നിലയില്‍ എന്റെ 18 വർഷത്തെ പൊതുസേവനം…
Read Moreമൂന്നാമതും മോദി സർക്കാർ; സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു
ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ. സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചു. ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. അഞ്ച് മിനിറ്റ് വൈകിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി എന്ന ബഹുമതി ഇനി മോദിക്കും സ്വന്തം.
Read Moreആരോഗ്യ പ്രശ്നം; നിർമ്മല സീതാരാമൻ മന്ത്രിസഭയിലുണ്ടാകില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഒന്നും രണ്ടും മോദി മന്ത്രിസഭയിലെ പ്രധാന മുഖമായിരുന്ന മുതിർന്ന ബി.ജെ.പി നേതാവ് നിർമ്മലാ സീതാരാമൻ മൂന്നാം മന്ത്രിസഭയിലുണ്ടാകില്ലെന്ന് റിപ്പോർട്ട്. തനിക്ക് ബ്രേക്ക് നല്‍കണമെന്ന് നിർമ്മല അറിയിച്ചെന്നാണ് സൂചന. നിർമ്മലയില്ലെങ്കില്‍ ധനകാര്യ വകുപ്പ് പിയൂഷ് ഗോയലിനോ അശ്വിനി വൈഷ്‌ണവിനോ നല്‍കാൻ സാദ്ധ്യതയുണ്ട്. പ്രമേഹം അടക്കം ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ നിർമ്മല വിശ്രമമെടുക്കാനാണ് സാദ്ധ്യത. പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കണമെന്ന ആവശ്യം നിർമ്മല അറിയിച്ചിട്ടുണ്ട്. ഒന്നാം മോദി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയും രണ്ടാം മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയുമായിരുന്നു. ഒന്നാം മന്ത്രിസഭയില്‍…
Read Moreകേരളത്തിൽ പരക്കെ മഴ; ജില്ലകളിൽ യെല്ലോ അലെർട്ട്
തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്,…
Read More