ബന്ദിപ്പൂരിൽ രണ്ടുമൃഗങ്ങൾ വാഹനമിടിച്ച് ചത്തു; വാഹനമോടിച്ച മലയാളി അറസ്റ്റിൽ

ബെംഗളൂരു : ബന്ദിപ്പൂരിൽ വാഹനമിടിച്ച് രണ്ടുമൃഗങ്ങൾ ചത്തു. കാട്ടുനായയും മാനുമാണ് ചത്തത്. വ്യാഴാഴ്ച രാത്രി ഏഴോടെ ഗുണ്ടൽപ്പേട്ട്-സുൽത്താൻബത്തേരി റൂട്ടിൽ ചെയിൻ ഗേറ്റിനു സമീപത്തായാണ് സംഭവം. കാട്ടുനായയും മാനുമാണ് ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനമോടിച്ച സുൽത്താൻ ബത്തേരി സ്വദേശി സ്റ്റീഫൻ സണ്ണിയെ അറസ്റ്റുചെയ്തു.

Read More

കേരളത്തിൽ ട്രോളിങ് നിരോധനം നിലവിൽ വന്നു

തിരുവനന്തപുരം: കേരളത്തിൽ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വന്നു. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് നിരോധനം. ജൂലൈ 31 വരെ പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ. തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്.…

Read More

എന്ത് ചുമതല വന്നാലും ഏറ്റെടുക്കും; കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും; അത് മുടക്കാതിരുന്നാൽ മതി; സുരേഷ് ​ഗോപി

ഡൽഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഏതു വകുപ്പ് ലഭിക്കണം എന്നതിൽ ആ​ഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം. കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ഏത് വകുപ്പ് എന്നതിൽ ഒരാ​ഗ്രവുമില്ല. എംപിക്ക് എല്ലാ വകുപ്പിലും ഇടപെടാം. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നതയുണ്ടാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കും. സഹമന്ത്രിസ്ഥാനം പോലും വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. കേരളത്തിനു വേണ്ടി…

Read More

അമിത് ഷാ, രാജ്‌നാഥ് സിങ്, സുരേഷ് ഗോപി എന്നിവർക്കുള്ള വകുപ്പുകളുടെ സാധ്യതാ പട്ടിക ഇങ്ങനെ; അറിയാൻ വായിക്കാം

ഡല്‍ഹി: പുതിയ മോദി സര്‍ക്കാരില്‍ കഴിഞ്ഞ തവണ അമിത് ഷായും രാജ്‌നാഥ് സിങ്ങും കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ ഇത്തവണയും ലഭിക്കാന്‍ സാധ്യത. അമിത് ഷായ്ക്ക് ആഭ്യന്തരവും രാജ്‌നാഥ് സിങ്ങിന് പ്രതിരോധവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന വകുപ്പുകള്‍ ബിജെപി മന്ത്രിമാര്‍ തന്നെ നിലനിര്‍ത്തുമെന്നാണ് സൂചന. ഇന്ന് ഓരോ മന്ത്രിമാരുടെയും വകുപ്പുകള്‍ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തുവരും. ധനകാര്യവകുപ്പ് കഴിഞ്ഞ തവണ കൈകാര്യം ചെയ്ത നിര്‍മല സീതാരാമന് തന്നെ ലഭിക്കാനാണ് സാധ്യത. അതേസമയം പീയുഷ് ഗോയലിനെയും ഈ വകുപ്പിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിദേശകാര്യം എസ് ജയശങ്കര്‍ നിലനിര്‍ത്തിയേക്കും.…

Read More

നഗരത്തിൽ മഴ കനത്തു; ഇന്നും നാളെയും യെല്ലോ അലര്‍ട്ട്; വെള്ളക്കെട്ട് മൂലം പതിവ്പോലെ വഴിമുട്ടി ഗതാഗതം;

ബെംഗളൂരു : ഞായറാഴ്ച പെയ്ത കനത്തമഴയെത്തുടർന്ന് റോഡുകളിൽ വെള്ളം പൊങ്ങിയത് ഗതാഗതത്തെ ബാധിച്ചു. ഒട്ടേറെപ്പേർ പലഭാഗത്തായി കുടുങ്ങി. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതൽ ദുരിതത്തിലായത്. ബെന്നാർഘട്ട റോഡിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ മുതലേ നഗരത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശക്തിയായി മഴ പെയ്തത്. കെ.ആർ. മാർക്കറ്റ്, ലാൽബാഗ്, ഓസ്റ്റിൻ ടൗൺ, കോറമംഗല, വിവേക്‌നഗർ, വസന്ത്‌നഗർ, എം.ജി. റോഡ്, ചാമരാജ്‌പേട്ട്, ഹെബ്ബാൾ, യെലഹങ്ക, മല്ലേശ്വരം, രാജാജിനഗർ, സദാശിവനഗർ, ശിവാജിനഗർ, മജെസ്റ്റിക്, ശാന്തിനഗർ, ബെന്നാർഘട്ട റോഡ് എന്നിവിടങ്ങളിലെല്ലാം ശക്തമായ…

Read More

നഗരത്തിലെ അനധികൃത നിർമിതികൾ പൊളിച്ച് ബി.ഡി.എ.

BBMP_engineers building

ബെംഗളൂരു : ബെംഗളൂരു വികസന അതോറിറ്റിയുടെ (ബി.ഡി.എ.) ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി നിർമിച്ച ലേഔട്ടുകളും നിർമിതികളും പൊളിച്ചുനീക്കി. യെശ്വന്തപുര ഹൊബ്‌ളി, ജെ.ബി. കാവൽ വില്ലേജ് എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ അനധികൃത നിർമിതികൾ കൂടുതലുള്ളത്. ഇവിടെ അഞ്ചേക്കർ ലേഔട്ടിലെനിർമാണം ശനിയാഴ്ച ബി.ഡി.എ. ഉദ്യോഗസ്ഥർ തടഞ്ഞു. ബി.ഡി.എ. കമ്മിഷണറുടെ ഉത്തരവനുസരിച്ച് ഉദ്യോഗസ്ഥർ അനധികൃത കെട്ടിടങ്ങൾ പൊളിക്കുകയും നിയമ മുന്നറിയിപ്പുനൽകുകയും ചെയ്തു. ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും ലേഔട്ടുകൾ നിർമിക്കുന്ന സ്വകാര്യ ബിൽഡർമാർ അനുമതിയില്ലാതെയാണ് പല പ്ലോട്ടുകളും വിറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിവരാം കാരന്ത് ലേഔട്ടിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു.

Read More

തോളത്ത് മകളുടെ പേര് പച്ചകുത്തി രണ്‍ബീര്‍ കപൂര്‍

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് രണ്‍ബീര്‍ കപൂര്‍. അനിമലിന്റെ വന്‍ വിജയത്തോടെ താരത്തിന്റെ സ്റ്റാര്‍ വാല്യു ഉയര്‍ന്നു. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ പുത്തന്‍ ലുക്കാണ്. പുതിയ ഹെയര്‍ സ്റ്റൈലില്‍ വന്‍ ലുക്കിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് തോളത്തെ ടാറ്റൂവിലാണ്. മകളുടെ പേരായ റാഹ എന്നാണ് താരം തോളത്ത് പച്ചകുത്തിയിരിക്കുന്നത്. താരത്തിന്റെ ഹെയര്‍ സ്റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആരാധകര്‍ക്കിടയില്‍ വന്‍ വൈറലാവുകയാണ് ചിത്രം. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹോളിവുഡ് താരം റയാന്‍…

Read More

മോദി സർക്കാർ: മൂന്നാമൂഴത്തിൽ 30 ക്യാബിനറ്റ് അംഗങ്ങൾ, 7 വനിതകൾ; അറിയാം മന്ത്രിമാരുടെ സമ്പൂർണ പട്ടിക 

ന്യൂഡൽഹി: നരേന്ദ്ര മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയായതോടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് നരേന്ദ്ര മോദിയും. 30 ക്യാബിനറ്റ് മന്ത്രിമാരാണുള്ളത്. സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാര്‍, 36 സഹമന്ത്രിമാര്‍ എന്നിവരും മോദി മന്ത്രിസഭയിലുണ്ട്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. രണ്ടുപേരും സഹമന്ത്രിമാരാണ്. ഇനി മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ പ്രധാനമന്ത്രി വീതിച്ചുനല്‍കും. പ്രധാന ബിജെപി നേതാക്കളെല്ലാം മന്ത്രിസഭയിലുണ്ട്. ജെപി നദ്ദ മന്ത്രിസഭയിലെത്തിയതോടെ ബിജെപി ദേശീയ അധ്യക്ഷനായി പുതിയ വ്യക്തി ചുമതലയേല്‍ക്കും. അറിയാം…

Read More

ജോർജ് കുര്യനും കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റു 

ന്യൂഡൽഹി: ജോര്‍ജ് കുര്യന്‍ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. അല്‍ഫോന്‍സ് കണ്ണന്താനത്തിനു ശേഷം മോഡി മന്ത്രി സഭയില്‍ അംഗമാകുന്ന കോട്ടയംകാരനാണ് ജോര്‍ജ് കുര്യന്‍. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലയിലെ പ്രവര്‍ത്തന മികവാണു ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനത്തിനു പിന്നില്‍.

Read More

റെയിൽവേ ട്രാക്കിൽ റീൽ എടുക്കുന്നതിനിടെ ട്രെയിൻ തട്ടി ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം 

മുംബൈ: റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന്‍ ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വാല്‍ദേവി നദി പാലത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു അപകടം. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ മൊബൈലില്‍ റീല്‍സ് ഷൂട്ട് ചെയ്യുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതിനിടെ ഇരുവരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും ഡിയോലാലി ക്യാമ്പിലെ ഭാട്ടിയ കോളജിലെ വിദ്യാര്‍ഥികളാണെന്നും 11-ാം ക്ലാസ് പരീക്ഷ…

Read More