നഗരത്തിൽ സ്വകാര്യ കാർ വിൽപ്പന കുത്തനെ ഉയർന്നു

ബെംഗളൂരു : ബെംഗളൂരുവിൽ സ്വകാര്യ കാർ വിൽപ്പനയിൽ കുതിച്ചുചാട്ടം. ഈവർഷം ജനുവരിമുതൽ ഏപ്രിൽവരെ 51,989 പുതിയ കാറുകളാണ് ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷത്തേക്കാൾ ഏഴുശതമാനത്തിന്റെ വർധനവാണുണ്ടായത്. കർണാടക ട്രാൻസ്പോർട്ട് വകുപ്പിൽനിന്നുള്ള വിവരമനുസരിച്ച് കഴിഞ്ഞവർഷം ഈകാലയളവിൽ 48,462 പുതിയ കാറുകളായിരുന്നു രജിസ്റ്റർ ചെയ്തത്. 2022-ൽ 47,000 കാറുകളും 2021-ൽ 46,367 കാറുകളുമാണ് ആദ്യത്തെ നാലുമാസം രജിസ്റ്റർ ചെയ്തത്. എല്ലാവർക്കും സ്വീകാര്യമായതും കാര്യക്ഷമമായതുമായ പൊതുഗതാഗത സംവിധാനം നടപ്പായെങ്കിലേ സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകുന്നത് കുറയ്ക്കാനാകൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബെംഗളൂരുവിൽ മെട്രോ സർവീസുണ്ടെങ്കിലും നഗരത്തിന്റെ എല്ലാഭാഗത്തേക്കും മെട്രോ ഓടിത്തുടങ്ങിയിട്ടില്ല. നിർമാണപ്രവർത്തനങ്ങൾ…

Read More

മെട്രോ ട്രെയിനിനു മുമ്പിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; പർപ്പിൾ ലൈൻ സർവീസ് തടസപ്പെട്ടു

ബെംഗളൂരു : ഹൊസഹള്ളി മെട്രോ സ്റ്റേഷനിൽ മെട്രോ ട്രെയിനിന്റെ മുമ്പിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. തിങ്കളാഴ്ച രാത്രി 8.56-നായിരുന്നു സംഭവം. തലയ്ക്കുപരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് പർപ്പിൾ ലൈനിൽ മജസ്റ്റിക് മുതൽ ചല്ലഘട്ട വരെ 40 മിനിറ്റ് സർവീസ് മുടങ്ങി.. രാത്രി 9.30-ഓടെ സർവീസ് പുനരാരംഭിച്ചു.

Read More

എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് രജിസ്ട്രേഷനുള്ള അവസാന തീയതി അടുത്തു ; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: സംസ്ഥാനത്ത് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് രജിസ്ട്രേഷനുള്ള അവസാന തീയതി നാളെ ദിവസത്തിനുള്ളിൽ അവസാനിക്കും. സംസ്ഥാന സർക്കാർ നേരത്തെ ഫെബ്രുവരി 17 വരെയുള്ള സമയപരിധി മെയ് 31 വരെ നീട്ടിയിരുന്നു അത് പിന്നീട് ജൂൺ 12 വരെ സമയം അനുവദിക്കുകയായിരുന്നു. ഇനി നാളെ ഇത് അവസാനിക്കും, തുടർന്ന് പിടിക്കപ്പെടുന്ന വാഹനമോടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്ന് രണ്ടാം തവണയും അതേയ് വ്യക്തി പിടിക്കപ്പെട്ടാൽ 1000 രൂപ പിഴ ഈടാക്കും.. ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം രജിസ്റ്റർ ചെയ്യുക എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് രജിസ്ട്രേഷനു…

Read More

കേരളത്തിൽ വ്യാപക മഴ; ജില്ലകൾക്ക് യെല്ലോ അലേർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത നാല് ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റർ മുതല്‍ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ, തമിഴ്‌നാട് തീരത്ത് ഇന്ന് അർധരാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന…

Read More

മൂന്നാം മോദി സർക്കാരിൽ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി: മൂന്നാം മോദി നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. അമിത് ഷാ തന്നെയാണ് ആഭ്യന്തരമന്ത്രി. രാജ്‌നാഥ് സിങ് പ്രതിരോധ വകുപ്പ് മന്ത്രിയായും തുടരും. നിതിന്‍ ഗഡ്കരിക്കാണ് ഉപരിതല ഗതാഗതം, അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയും ഉപരിതല ഗതാഗത സഹമന്ത്രിമാരായി തുടരും. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. ധനകാര്യം- നിര്‍മല സീതാരാമന്‍ കൃഷി -ശിവരാജ് സിങ് ചൈഹാന്‍ നഗരവികസനം, ഊര്‍ജം- മനോഹര്‍ ലാല്‍…

Read More

അധികാരമേറ്റതിന് പിന്നാലെ ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധി ഫയലിൽ 

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന് പിന്നാലെ ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധി ഫയലിൽ. കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാൻനിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3 കോടി കർഷകർക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.

Read More

പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീലവീഡിയോ കേസിൽ മുൻ ഡ്രൈവർ കാർത്തിക് ഗൗഡയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തിയതിനാണ് അറസ്റ്റ്. ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹാസൻകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദേശീയപാതയിലെ ഹാസൻ-മൈസൂരു ജില്ലാ അതിർത്തിയിൽനിന്ന് അറസ്റ്റ് ചെയ്ത കാർത്തിക് ഗൗഡയെ ബെംഗളൂരു സി.ഐ.ഡി. ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. പ്രജ്ജ്വൽ രേവണ്ണയുടെ ഡ്രൈവറായി ഏതാനും വർഷം ജോലിചെയ്ത കാർത്തിക് പിന്നീട് പ്രജ്ജ്വലുമായി തെറ്റിപ്പിരിഞ്ഞു. ഹൊളെ നരസിപുരയിൽ കാർത്തിക്കിനുണ്ടായിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പ്രജ്ജ്വലുമായുണ്ടായ തർക്കമാണ് കാരണം. ഭൂമി കൈമാറാനായി പ്രജ്ജ്വലും അമ്മ ഭവാനി…

Read More

യുവ നടി മരിച്ച നിലയിൽ 

മുംബൈ: യുവ നടി നൂര്‍ മാലാബിക ദാസ് മരിച്ച നിലയില്‍. നടിയുടെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസായ ‘ദി ട്രയല്‍’ എന്ന പരമ്പരയില്‍ പ്രധാന വേഷത്തിലെത്തിയ താരമാണ് നൂര്‍ മാലാബിക ദാസ്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനായുള്ള അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. 32 കാരിയായ താരം അസം സ്വദേശിനിയാണ്. അഭിനേതാവാകുന്നതിന് മുമ്പ് ഖത്തര്‍ എയര്‍വേയ്സില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്തിരുന്നു. ‘സിസ്‌കിയാന്‍’, ‘വാക്കാമന്‍’, ‘തീഖി ചാത്നി’, ‘ജഘന്യ ഉപായ’,…

Read More

കാർ തടാകത്തിൽ വീണ് ഒരാൾ മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ കാർ തടാകത്തിൽ വീണ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി സോമശേഖറാണ്‌ (33) മരിച്ചത്. ശനിയാഴ്ച രാവിലെ ചന്നപട്ടണ സങ്കലഗെരെ ഗേറ്റിനുസമീപത്തായിരുന്നു അപകടം. ബെംഗളൂരുവിൽനിന്ന് വയനാട്ടിലേക്കുപോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. രാജേഷ്, ചന്ദൻ, വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ബെംഗളൂരുവിൽ സ്വകാര്യകമ്പനിയിലെ ജീവനക്കാരാണ് എല്ലാവരും. മരിച്ച സോമശേഖറാണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ നാലുപേരെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സോമശേഖർ പിന്നീട് മരിക്കുകയായിരുന്നു. ബെംഗളൂരു-മൈസൂരു പ്രധാനപാതയുടെ സർവീസ് റോഡിലായിരുന്നു അപകടം. അതിവേഗമാണ് കാരണമെന്നാണ് വിവരം.

Read More

സ്ഥിരനിക്ഷേപമായി നൽകിയ 40 ലക്ഷം രൂപ സുമലതയ്ക്ക് തിരികെക്കൊടുക്കാൻ കർണാടക സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ എച്ച്.ഡി.എഫ്.സി. ലൈഫിന് നിർദേശം

ബെംഗളൂരു : നടിയും മുൻ എം.പി.യുമായ സുമലത സ്ഥിരനിക്ഷേപമായി നൽകിയ 40 ലക്ഷം രൂപ തിരികെക്കൊടുക്കാൻ കർണാടക സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ എച്ച്.ഡി.എഫ്.സി. ലൈഫിന് നിർദേശം നൽകി. 2017 മുതൽ 7.5 ശതമാനം പലിശനൽകണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നിയമനടപടികൾക്കുള്ള ചെലവിനത്തിൽ 25,000 രൂപ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നിക്ഷേപിച്ചപണം ഇൻഷുറൻസ് പോളിസിയിലേക്ക് മാറ്റിയെന്നും തിരികെനൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി 2017-ൽ സുമലത നൽകിയ പരാതിയിലാണ് കമ്മിഷൻ അംഗങ്ങളായ രവിശങ്കർ, സുനിത ചന്നബസപ്പ ബാഗേവാടി എന്നിവർ ഉത്തരവിട്ടത്. എച്ച്.ഡി.എഫ്.സി. ലൈഫിന്റെ ഏജന്റായിരുന്ന വിശാലാക്ഷി…

Read More