എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് രജിസ്ട്രേഷനുള്ള അവസാന തീയതി അടുത്തു ; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: സംസ്ഥാനത്ത് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് രജിസ്ട്രേഷനുള്ള അവസാന തീയതി നാളെ ദിവസത്തിനുള്ളിൽ അവസാനിക്കും.

സംസ്ഥാന സർക്കാർ നേരത്തെ ഫെബ്രുവരി 17 വരെയുള്ള സമയപരിധി മെയ് 31 വരെ നീട്ടിയിരുന്നു അത് പിന്നീട് ജൂൺ 12 വരെ സമയം അനുവദിക്കുകയായിരുന്നു.

ഇനി നാളെ ഇത് അവസാനിക്കും, തുടർന്ന് പിടിക്കപ്പെടുന്ന വാഹനമോടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്ന് രണ്ടാം തവണയും അതേയ് വ്യക്തി പിടിക്കപ്പെട്ടാൽ 1000 രൂപ പിഴ ഈടാക്കും..

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം രജിസ്റ്റർ ചെയ്യുക
എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് രജിസ്ട്രേഷനു എവിടെയാണ് അപേക്ഷിക്കേണ്ടത് എന്ന് പലർക്കും അറിയില്ല.

അതുകൊണ്ട് അവർ അറിയാതെ ഇടനിലക്കാരുടെ അടുത്തേക്ക് പോകുന്നു. ചിലർ ചില വെബ്സൈറ്റുകൾ തുറന്ന് കബളിപ്പിക്കപ്പെടുന്നു,

ഇത് ഒഴിവാക്കാൻ മൊബൈൽ വഴിയോ ഡെസ്ക്ടോപ്പ് വഴിയോ രജിസ്ട്രേഷൻ നടത്താം, ഇതിന് ലളിതമായ ഒരു രീതിയുണ്ട്.

2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, പാസഞ്ചർ കാറുകൾ, ഇടത്തരം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ, ട്രെയിലറുകൾ, ട്രാക്ടറുകൾ തുടങ്ങിയവയ്ക്ക് സംസ്ഥാനത്ത് അതീവ സുരക്ഷിതമായ രജിസ്ട്രേഷൻ പ്ലേറ്റുകൾ സ്ഥാപിക്കുന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts