സുരേഷ് ഗോപി ഇന്ന് കോഴിക്കോട് എത്തും; നായനാരുടെ വീട് സന്ദർശിക്കും 

തൃശൂർ: കേന്ദ്ര സഹമന്ത്രിയായി ചുമതല ഏറ്റെടുത്ത സുരേഷ്‌ഗോപി ഇന്ന് രാത്രി കോഴിക്കോടെത്തും. തളി ക്ഷേത്രം സന്ദർശിക്കുന്ന അദ്ദേഹം ജില്ലയിലെ മറ്റു പ്രമുഖരെയും സന്ദർശിക്കും. നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. പയ്യാമ്പലം ബീച്ചില്‍ മാരാർ ജി സ്മൃതികുടീരത്തില്‍ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണുമെന്നും വിവരമുണ്ട്. കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളും ദർശിക്കും. മറ്റെന്നാള്‍ തൃശൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം. ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാർ തട്ടില്‍ ഉള്‍പ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച്‌ അദ്ദേഹം അനുഗ്രഹവും തേടി.

Read More

കന്നഡ സൂപ്പർതാരം ദർശൻ കൊലപാതക കേസിൽ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരിലെ ഫാം ഹൗസിൽനിന്ന് അറസ്റ്റ് ചെയ്ത നടനെ ബെംഗളൂരുവിലേക്ക് മറ്റും. ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മൈസൂരുവിലെ ഫാംഹൗസിൽ ‍നിന്നാണ് ദർശനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഓടയിൽനിന്ന് ഒരു മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ടവരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് രേണുകസ്വാമി എന്നയാളുടെ…

Read More

മന്ത്രിക്കൊപ്പം വേദിയിൽ ഇരിക്കാനുള്ള യോ​ഗ്യതയില്ലെന്ന് സംഘാടകർ; നടിയെ ചേർത്ത് നിർത്തി മന്ത്രി

തിരുവനന്തപുരം: സ്വന്തം നാട്ടിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് സീരിയൽ താരവും ഇൻഫ്ലുവൻസറുമായ അമൃത നായർ. താൻ പഠിച്ചിരുന്ന സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ അതിഥിയായി ക്ഷണിക്കുകയും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്തുവെന്ന് അമൃത പറയുന്നു. ആദ്യം പരിഗണന നൽകേണ്ട സ്വന്തം നാട്ടിൽ നിന്ന് തന്നെ അവഗണന നേരിട്ടതിൽ നിരാശയുണ്ടായിരുന്നെന്നും വിവരമറിഞ്ഞ് മന്ത്രി തന്നെ നേരിട്ട് വിളിച്ചു ചേർത്ത് നിർത്തിയതിൽ സന്തോഷമുണ്ടെന്നും അമൃത പറഞ്ഞു. അമൃത സോഷ്യൽ…

Read More

മാർക്കറ്റ് കെട്ടിടത്തിൽ തീപ്പിടിച്ച് 20 കടകൾ കത്തിനശിച്ചു; ഉണ്ടായത് കോടിക്കണക്കിന് രൂപയുടെ നഷ്ടം

ബെംഗളൂരു: മംഗളൂരു തൊക്കോട്ടിനടുത്ത് കല്ലാപ്പുവിലെ ഗ്ലോബൽ മാർക്കറ്റ് കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ 20-ഓളം കടകൾ കത്തിനശിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് തീപ്പിടിച്ചത്. പുലർച്ചെയായതിനാൽ അറിയാൻ വൈകി. ഇത് കൂടുതൽ കടകളിലേക്ക് തീ പടരാൻ കാരണമായി. സ്റ്റേഷനറി കടകൾ, പഴം-പച്ചക്കറി കടകൾ എന്നിവയാണ് കൂടുതലായും കത്തിനശിച്ചത്. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കടയുടമകൾ പറഞ്ഞു.

Read More

വില കൂടിയ ഫോണുകൾ ഓർഡർ ചെയ്യും, തകരാറെന്ന് പറഞ്ഞ് തിരിച്ചയക്കും; ഒടുവിൽ തട്ടിപ്പ് കണ്ടെത്തിയതോടെ അറസ്റ്റ് 

കൊച്ചി: ഓണ്‍ലൈൻ പർച്ചേസിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ആമസോണില്‍ നിന്ന് വില കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും തിരിച്ചെടുക്കാൻ വരുന്ന ജീവനക്കാർക്ക് വ്യാജ മൊബൈല്‍ ഫോണുകള്‍ കൊടുത്തുമായിരുന്നു തട്ടിപ്പ്. ഇങ്ങനെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ കൈക്കലാക്കിയ തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയില്‍ വീട്ടില്‍ എമില്‍ ജോർജ് സന്തോഷ് (23) ആണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. ആമസോണ്‍ മുഖേന വിലകൂടിയ ഫോണുകള്‍ ഓർഡർ ചെയ്യുകയും ആ ഫോണുകള്‍ കൊച്ചി നഗരത്തിന്റെ പല സ്ഥലങ്ങളില്‍ നിന്ന് ഡെലിവറി…

Read More

സത്യപ്രതിജ്ഞാ ദിവസം മസ്ജിദിനരികെ പ്രകോപന മുദ്രാവാക്യം: രണ്ട്‌ ബി.ജെ.പി. പ്രവർത്തകർക്ക് കുത്തേറ്റു

ബെംഗളൂരു : കേന്ദ്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിവസം രാത്രി ബി.ജെ.പി. പ്രവർത്തകർ മസ്ജിദിനരികെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിനും കത്തിക്കുത്തിനും കാരണമായി. ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ട് ബി.ജെ.പി. പ്രവർത്തകർക്ക് കുത്തേറ്റു. ബോളിയാർ ജുമാ മസ്ജിദിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. ഇന്നോളി സ്വദേശികളായ നന്ദകുമാർ (24), ഹരീഷ് (41) എന്നിവർക്കാണ് കുത്തേറ്റത്. ബോളിയാർ സ്വദേശികളായ അബൂബക്കർ സിദ്ദീഖ് (35), സവാദ് (18), ഹഫീസ് (24), അബ്ദുൾ റസാഖ് (40), മുഹമ്മദ് ഷാക്കിർ (28) എന്നിവരെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്ജിദിനരികിൽവെച്ച്…

Read More

കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും.

Read More

സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് ചുമതലയേൽക്കും 

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായി, കേന്ദ്ര മന്ത്രിസഭയിലെത്തിയ ഇരു മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് രാവിലെ 11 മണിക്കാകും ചുമതലയേല്‍‌ക്കുക. ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറല്‍ ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി ഏറ്റെടുക്കുക. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന് അനുവദിച്ചിട്ടുള്ളത്. മൂന്നാം മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം തന്നെ ഇന്ന് ചുമതലയേല്‍ക്കും. പ്രധാനമന്ത്രി ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു.

Read More

‘നഗര മീറ്റേർഡ് ഓട്ടോ’; നഗരത്തിലൂടെ ഉള്ള യാത്ര എളുപ്പമാക്കാൻ മറ്റൊരു ഓട്ടോറിക്ഷാ ആപ്പ് കൂടി എത്തുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ ‘നമ്മ യാത്രി’ ആപ്പിന്റെ വിജയത്തിനുപിന്നാലെ ഓൺലൈൻ ഓട്ടോറിക്ഷാ സർവീസുമായി മറ്റൊരു ട്രാൻസ്പോർട്ട് യൂണിയനും രംഗത്ത്. കർണാടക രാജ്യ ചലകര പരിഷത്ത് (കർണാടക സംസ്ഥാന ഡ്രൈവേഴ്‌സ് കൗൺസിൽ) ആണ് അഗ്നിഭു ടെക്നോളജീസിന്റെ സഹകരണത്തോടെ ‘നഗര മീറ്റേർഡ് ഓട്ടോ’ എന്നപേരിൽ ആപ്പ് ആരംഭിച്ചത്. ആദ്യത്തെ രണ്ടുകിലോമീറ്ററിന് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് ഈടാക്കുക. പണം ഡ്രൈവർക്ക് നേരിട്ടുലഭിക്കും. മറ്റ് ഓൺലൈൻ സർവീസുകളിൽനിന്ന് വ്യത്യസ്തമായി മീറ്ററിൽ രേഖപ്പെടുത്തുന്ന പണമാണ് യാത്രക്കാരൻ ഡ്രൈവർക്ക് കൊടുക്കേണ്ടത്. ഓട്ടോറിക്ഷാ ഡ്രൈവർമാർ രജിസ്‌ട്രേഷനുവേണ്ടി നിശ്ചിതതുക അടയ്ക്കണമെന്നും…

Read More

ആരും ഭയപ്പെടേണ്ട; കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും; കാരണം അറിയാൻ വായിക്കാം

കോട്ടയം: പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവച (KaWaCHaM) ത്തിന്റെ പ്രവർത്തനപരീക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വ (ജൂൺ 11) നടക്കുമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. സംസ്ഥാനത്താകെ 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം വിവിധ സമയങ്ങളിലായി നടത്തുമെന്ന് കേരള ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതു തുടരും.

Read More