മാർക്കറ്റ് കെട്ടിടത്തിൽ തീപ്പിടിച്ച് 20 കടകൾ കത്തിനശിച്ചു; ഉണ്ടായത് കോടിക്കണക്കിന് രൂപയുടെ നഷ്ടം

ബെംഗളൂരു: മംഗളൂരു തൊക്കോട്ടിനടുത്ത് കല്ലാപ്പുവിലെ ഗ്ലോബൽ മാർക്കറ്റ് കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ 20-ഓളം കടകൾ കത്തിനശിച്ചു.

തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് തീപ്പിടിച്ചത്. പുലർച്ചെയായതിനാൽ അറിയാൻ വൈകി. ഇത് കൂടുതൽ കടകളിലേക്ക് തീ പടരാൻ കാരണമായി.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

സ്റ്റേഷനറി കടകൾ, പഴം-പച്ചക്കറി കടകൾ എന്നിവയാണ് കൂടുതലായും കത്തിനശിച്ചത്. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കടയുടമകൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts