മെട്രോ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് വിഷാദരോഗമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച്‌ 34കാരന് തലയ്ക്ക് നിസാര പരിക്ക്. വിഷാദരോഗം ബാധിച്ച 34 കാരനാണ് തിങ്കളാഴ്ച രാത്രി ഹൊസഹള്ളി മെട്രോ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് മെട്രോ ട്രെയിന്‍ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടിരുന്നു. ബസവേശ്വര് നഗറിലെ താമസക്കാരനാണ് ഇയാള്‍. ഇയാളുടെ വ്യക്തിവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Read More

വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; പതിമൂന്നുകാരന്‍ പിടിയിൽ

ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാജ ഇമെയില്‍ സന്ദേശമയച്ച പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് പിടിയിലായത്. ഡല്‍ഹിയില്‍നിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയര്‍ കാനഡ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂണ്‍ 4ന് വൈകിട്ട് 10.50നാണ് ലഭിക്കുന്നത്. തുടര്‍ന്ന് 12 മണിക്കൂറോളം വിമാനം വൈകി. വിമാനത്താവളത്തിലേക്ക് വെറുതെ ഒരു രസത്തിന് ഭീഷണി സന്ദേശം അയ്ച്ചതാണെന്നും വിവിധ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും താന്‍ സമാന ഭീഷണികള്‍ അയച്ചിരുന്നതായി കുട്ടി പറഞ്ഞു. ഇമെയില്‍ അയച്ചത് തമാശയ്ക്കാണെന്നും ടിവിയിലെ സമീപകാല വാര്‍ത്തകളില്‍…

Read More

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് സമ്മാനം: 3 മാസത്തെ റീചാർജ് സൗജന്യം; പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ ഇത് 

ന്യൂഡൽഹി: 2024ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വീണ്ടും പ്രധാനമന്ത്രിയായതിൻ്റെ സന്തോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 749 രൂപയുടെ മൂന്ന് മാസത്തെ റീചാർജ് മുഴുവൻ ഇന്ത്യക്കാർക്കും സൗജന്യമായി നല്‍കുന്നതായി റിപ്പോർട്ട്‌. അതിനാല്‍ റീചാർജ് ചെയ്യാൻ ഇപ്പോള്‍ പോകുക, ചുവടെയുള്ള നീല കളർ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സൗജന്യ റീചാർജ് നേടുക ഇങ്ങനെയൊരു പ്രചരണം നിങ്ങളും ഏതെങ്കിലും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ കണ്ടെത്തിട്ടുണ്ടാകും. നിരവധി പേർ സമാന പോസ്റ്റ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈല്‍ റീചാർജ് വാഗ്ദാനം ചെയ്യുന്നു എന്നതാണ്…

Read More

കാന്താര 2; ചിത്രത്തിന്റെ വിജയത്തിനായി പ്രത്യേക പൂജ നടത്തി ഋഷഭ് ഷെട്ടിയും കുടുംബവും 

കാന്താര 2 ന്റെ വിജയത്തിനായി ക്ഷേത്രദർശനങ്ങൾ നടത്തി ഋഷഭ് ഷെട്ടി. ഗോകർണയിലെ മഹാഗണപതി മഹാബലേശ്വർ ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം എത്തിയ ഋഷഭ് ചിത്രത്തിന്റെ വിജയത്തിനായി പ്രത്യേക പൂജ നടത്തി. സുഹൃത്ത് രക്ഷിത് ഷെട്ടിയും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രം പൂജാരി രാജഗോപാലിന്റെ നേതൃത്വത്തിലാണ് ഋഷഭ് ഷെട്ടിയ്‌ക്ക് വേണ്ടി വിശേഷാല്‍ പൂജകള്‍ നടത്തിയത്. ധാര അടക്കമുള്ള പൂജകളിലും താരം പങ്കെടുത്തു. മക്കള്‍ക്കായും പ്രത്യേക വഴിപാടുകള്‍ ഉണ്ടായിരുന്നു. അതേസമയം ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാകും കാന്താരയുടെ തുടര്‍ച്ചയില്‍ കാണാന്‍ കഴിയുക. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം…

Read More

മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ ബൊമ്മയ്ക്കും ഷെട്ടാർക്കും അതൃപ്തി 

ബെംഗളൂരു: മോദി മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തതില്‍ മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മെയ്ക്കും ജഗദീഷ് ഷെട്ടർക്കും അതൃപ്തി. മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയുടെ മകനു സീറ്റ് നിഷേധിച്ചാണ്, ലോക്സഭയിലേക്കു മത്സരിക്കാൻ താല്‍പര്യമില്ലാതിരുന്ന ബൊമ്മെയെ നിർബന്ധിച്ചു ഹാവേരിയില്‍ കളത്തിലിറക്കിയത്. 43,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനു മണ്ഡലം പിടിക്കുകയും ചെയ്തു. ബൊമ്മെയ്ക്കൊപ്പം ഷെട്ടറെയും തഴഞ്ഞ പാർ‌ട്ടി, ബിജെപിയുടെ പ്രബല വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തിന്റെ പ്രതിനിധിയായി വി.സോമണ്ണയ്ക്കാണു മന്ത്രിസഭയില്‍ ഇടം നല്‍കിയത്. മന്ത്രിസഭയിലേക്കു ക്ഷണിക്കുമെന്ന‌ പ്രതീക്ഷയില്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം ഞായറാഴ്ച ഡല്‍ഹി കർണാടക ഭവനില്‍ തമ്പടിച്ച ഇരുനേതാക്കളും ഇതുവരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. നിയമസഭാ…

Read More

നടി പവിത്ര ഗൗഡ കസ്റ്റഡിയിൽ 

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് അന്നപൂർണേശ്വരി നഗർ പോലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച്‌ നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പോലീസ് വിലയിരുത്തല്‍. കേസില്‍ നടി പവിത്ര ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പർ സ്റ്റാറുമായ ദർശൻ തൂഗുദീപയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദർശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോമനഹള്ളിയില്‍ കഴിഞ്ഞദിവസമാണ് ചിത്രദുർഗ സ്വദേശി രേണുകസ്വാമി (33) യെ…

Read More

ബലാത്സംഗക്കേസ്: പ്രജ്ജ്വൽ രേവണ്ണയ്ക്ക് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി; പരപ്പ അഗ്രഹാര ജയിലിലേക്ക് മാറ്റി

ബംഗളൂരു: ലൈംഗിക പീഡന കേസില്‍ മുൻ എംപി പ്രജ്ജ്വൽ രേവണ്ണയെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു . 10 ദിവസത്തെ എസ്ഐടി കസ്റ്റഡി പൂർത്തിയാക്കിയ ശേഷം 42-ാം എസിഎംഎം കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ഉത്തരവിട്ടതോടെ പ്രജ്ജ്വൽ രേവണ്ണയെ പരപ്പ അഗ്രഹാര ജയിലിലേക്ക് മാറ്റുകയാണ്. ബസവനഗുഡിലെ വസതിയിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് പ്രജ്ജ്വലിനെ കോടതിയിൽ ഹാജരാക്കിയത്. കേസ് അന്വേഷിച്ച ജഡ്ജി പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വിചാരണ വേളയിൽ പോലീസുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ജഡ്ജി പ്രജ്ജ്വലിനോട് ചോദിച്ചപ്പോൾ…

Read More

നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി; ആരും അറിഞ്ഞില്ല, ചികിത്സലഭിക്കാതെ ഡ്രൈവർ മരിച്ചു

തൃശൂർ: വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ (57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. സർവീസ് റോഡിൽ തകരാറിലായതിനെത്തുടർന്ന് നിർത്തിയിട്ടിരുന്ന ബസിന് പിറകിലാണ് പാലക്കാട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ ഇടിച്ചത്. അപകടം ആരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ ചികിത്സ കിട്ടാതെയാണ് വാൻ ഡ്രൈവർ മരിച്ചത്. പിക്കപ്പ് വാൻ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വാനിന്റെ മുൻഭാ​ഗം പൂർണമായും തകർന്ന നിലയിലാണ്. നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അപകട…

Read More

ഇനി മുതൽ സിനിമാ സെറ്റിൽ ഒരു ഓഫീസ് ഉണ്ടാകുമെന്നും കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്നും മന്ത്രി സുരേഷ് ഗോപി 

ന്യൂഡല്‍ഹി: കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്നും ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകള്‍ കണ്ടെത്തുമെന്നും മന്ത്രി സുരേഷ് ഗോപി. ‘തീർത്തും പുതിയൊരു സംരംഭമാണ് ഞാൻ ഏറ്റെടുക്കുന്നത്. ആദ്യം എനിക്ക് പഠിക്കണം. ഭാരിച്ച ചുമതലയാണെന്ന് എനിക്കറിയാം. എല്ലാം പഠിച്ചതിനുശേഷം പ്രധാനമന്ത്രി ചുമതലയേല്‍പ്പിക്കുന്ന പാനലിനെയും കേട്ട് അതില്‍ നിന്നും പഠിക്കണം. യുകെജിയില്‍ കേറിയ അനുഭവമാണ് എനിക്ക്. കേരളം ടൂറിസത്തിന്റെ പ്രീമിയം ഡെസ്റ്റിനേഷൻ ആണെന്ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് മുൻപുള്ള ചർച്ചകളില്‍ പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി ചർച്ച ചെയ്ത് ടൂറിസത്തില്‍ ഭാരതത്തിന്റെ തിലകകുറിയായി കേരളത്തെ മാറ്റും. ഇത് അഞ്ചുവർഷത്തിനുള്ളില്‍ സെറ്റ്…

Read More

‘മത്തി വീണ്ടും റിച്ച്’ കേരളത്തിൽ കുതിച്ചുയർന്ന് മത്തിവില 

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചതോടെ മത്സ്യവില കുതിച്ചുയരുന്നു. 52 ദിവസം നീണ്ടു നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. നിലവിൽ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെയെത്തി. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Read More