സത്യപ്രതിജ്ഞാ ദിവസം മസ്ജിദിനരികെ പ്രകോപന മുദ്രാവാക്യം: രണ്ട്‌ ബി.ജെ.പി. പ്രവർത്തകർക്ക് കുത്തേറ്റു

ബെംഗളൂരു : കേന്ദ്ര സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിവസം രാത്രി ബി.ജെ.പി. പ്രവർത്തകർ മസ്ജിദിനരികെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് സംഘർഷത്തിനും കത്തിക്കുത്തിനും കാരണമായി.

ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ രണ്ട് ബി.ജെ.പി. പ്രവർത്തകർക്ക് കുത്തേറ്റു.

ബോളിയാർ ജുമാ മസ്ജിദിന് സമീപം ഞായറാഴ്ച രാത്രിയാണ് സംഭവം. ഇന്നോളി സ്വദേശികളായ നന്ദകുമാർ (24), ഹരീഷ് (41) എന്നിവർക്കാണ് കുത്തേറ്റത്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

ബോളിയാർ സ്വദേശികളായ അബൂബക്കർ സിദ്ദീഖ് (35), സവാദ് (18), ഹഫീസ് (24), അബ്ദുൾ റസാഖ് (40), മുഹമ്മദ് ഷാക്കിർ (28) എന്നിവരെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു.

മസ്ജിദിനരികിൽവെച്ച് പ്രകോപനപരമായി മുദ്രാവാക്യംവിളിച്ചതിന് ബി.ജെ.പി. പ്രവർത്തകർക്കെതിരേ മസ്ജിദ് അധ്യക്ഷൻ പി.കെ. അബ്ദുള്ള പൊലീസിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts