കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാർ; ഇന്ന് നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും

suresh gopi

ഡൽഹി: മൂന്നാം മോദി സർക്കാരിൽ തൃശൂർ എംപി സുരേഷ് ഗോപിക്ക് പുറമേ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും മന്ത്രിസ്ഥാനം.

വൈകുന്നേരം 7:15ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നരേന്ദ്ര മോദിക്കൊപ്പം സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും.

കേരളത്തിലെ മുതിർന്ന നേതാവായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി രാവിലെ 11:30ന് നരേന്ദ്ര മോദിയുടെ വസതിയിൽ നടന്ന ചായസത്കാരത്തിൽ ജോർജ് കുര്യൻ പങ്കെടുത്തു.

മൂന്നാം മോദി സർക്കാരിൽ കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന നേതാവിന് കൂടി മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു.

അനിൽ ആൻ്റണി, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളും പാർട്ടി പരിഗണിച്ചിരുന്നു. ഒടുവിൽ കത്തോലിക്കാ വിഭാഗക്കാരനായ ജോർജ് കുര്യന് നറുക്ക് വീഴുകയായിരുന്നു.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

യുവമോർച്ചയിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ച ജോർജ് കുര്യൻ വിവിധ സംസ്ഥാന, ദേശീയ സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts