കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയ്ക്ക് പെരിയാറിൻ്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം പാരിതോഷികം നൽകാൻ ഒരുങ്ങി തമിഴ് പാർട്ടി

ഡൽഹി: ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് പാരിതോഷികം നൽകാൻ തമിഴ് പാർട്ടി.

കോൺസ്റ്റബിളായ കുൽവിന്ദർ കൗറിന് സാമൂഹ്യപരിഷ്‌കർത്താവ് പെരിയാറിൻ്റെ ചിത്രം പതിപ്പിച്ച സ്വർണമോതിരം നൽകാൻ ആലോചിക്കുന്നതായി കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള തന്തൈ പെരിയാർ ദ്രാവിഡ കഴകം (ടിപിഡികെ) അറിയിച്ചു.

ടിപിഡികെ ജനറൽ സെക്രട്ടറി കെയു രാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ‘ക‍ർഷക‍ർക്കൊപ്പം നിന്ന കുൽവിന്ദർ കൗറിന് എട്ട് ഗ്രാം വരുന്ന സ്വർണമോതിരം തിങ്കളാഴ്ച അയച്ചുനൽകാൻ ആലോചിക്കുന്നതായി കെയു രാമകൃഷ്ണൻ പറഞ്ഞു.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ക‍ർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിൽ കുൽവിന്ദർ കൗറിൻ്റെ അമ്മയും പങ്കെടുത്തിരുന്നു. കുൽവിന്ദർ കൗറിൻ്റെ വീട്ടിലേക്ക് മോതിരം അയച്ചുനൽകും.

കൊറിയ‍ർ സർവീസുകൾ സ്വർണമോതിരം കൊണ്ടുപോകാൻ തയ്യാറായില്ലെങ്കിൽ തങ്ങളുടെ ഒരു അംഗത്തെ വിമാനത്തിലോ ട്രെയനിലോ മോതിരവുമായി വീട്ടിലേക്ക് അയക്കം. മോതിരത്തിനൊപ്പം പെരിയാറിൻ്റെ പുസ്തകങ്ങളും കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിന് തടസ്സമെന്ന് കരുതി ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയെന്ന് സംശയം; വയറ്റിൽ ഗുരുതരമായ പരിക്ക്; അമ്മയ്ക്കായി തിരച്ചിൽ, ലിവ്-ഇൻ പങ്കാളി കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts