വിരാട് കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും പിന്നാലെ രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് രവീന്ദ്ര ജഡേജ. ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഇത്തവണ ലോകകപ്പില്‍ പറയത്തക്ക പ്രകടനം നടത്താന്‍ ജഡേജക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യക്കായി 74 ടി20 മത്സരങ്ങള്‍ കളിച്ച താരം 54 വിക്കറ്റുകള്‍ വീഴ്ത്തിയട്ടുണ്ട്. 515 റണ്‍സും ജഡേജയുടെ ബാറ്റില്‍ നിന്നും പിറന്നു.
Read MoreDay: 30 June 2024
നടൻ ദർശൻ പ്രതിയായ കൊലക്കേസ് സിനിമയാക്കാൻ തയ്യാറെടുത്ത് നിരവധി പേർ രംഗത്ത്
ബെംഗളൂരു: ദർശനും പവിത്രയും ഉള്‍പ്പെട്ട രേണുകാസ്വാമി എന്നയാളുടെ കൊലപാതകക്കേസ് സിനിമയാക്കാൻ നിരവധി പേർ രംഗത്തുവന്നിരിക്കുന്നതായി പുതിയ റിപ്പോർട്ട്. സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാൻ സമീപിച്ചവരെ കർണാടക ഫിലിം ചേംബർ തിരിച്ചയച്ചു എന്നും വാർത്തയുണ്ട്. രേണുകാസ്വാമി കൊലക്കേസ് സിനിമയാക്കാനും ചിത്രത്തിന് നല്‍കാനുദ്ദേശിക്കുന്ന പേര് രജിസ്റ്റർ ചെയ്യാനും കഴിഞ്ഞദിവസം കർണാടക ഫിലിം ചേംബറിലേക്ക് സംവിധായകരുടേയും എഴുത്തുകാരുടേയും ഒഴുക്കായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഡി ഗ്യാങ്, പട്ടനഗെരെ ഷെഡ്, ഖൈദി NO-6106 തുടങ്ങിയവയാണ് രജിസ്ട്രേഷനെത്തിയ ചില പേരുകള്‍. ഈ പേരുകളില്‍ ഡി…
Read Moreഇന്ന് അർധരാത്രി മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമം
ന്യൂഡൽഹി: ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. ഐ.പി.സി, സി,ആർ.പി.സി,ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ചരിത്രമാകുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്), ക്രിമിനൽ നടപടിച്ചട്ടത്തിന് (സി.ആർ.പി.സി) പകരം നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവും (ബി.എസ്.എ) ആണ് നിലവിൽ വരുന്നത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് ശേഷം രാജ്യത്ത് എടുക്കുന്ന കേസുകൾ പുതിയ നിയമങ്ങൾ പ്രകാരമാകും രജിസ്റ്റർ ചെയ്യുക. അതിന് മുമ്പെടുത്ത കേസുകളിൽ നിലവിലുള്ള നിയമപ്രകാരം…
Read Moreഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് പാരിതോഷികം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് എക്‌സിലൂടെ പ്രഖ്യാപനം നടത്തിയത്. കളിക്കാരും പരിശീലകരും മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉള്‍പ്പെടുന്ന ടീമിനാണ് 125 കോടി രൂപ ലഭിക്കുക. ടൂര്‍ണമെന്റിലാകെ ടീം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചതെന്നും ജയ് ഷാ കുറിച്ചു. ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ ടി20 ലോകകപ്പ് വിജയമാണ് ഇത്. ഐസിസി നേരത്തെ അവാര്‍ഡ് തുക പ്രഖ്യാപിച്ചിരുന്നു. 11.25 മില്യന്‍ ഡോളറാണ് 2024 ടി20 ലോകകപ്പിലെ പാരിതോഷികം.…
Read Moreഫ്ലൈറ്റിൽ കയറാതെ ലോകകപ്പ് കാണുന്ന മുഖ്യമന്ത്രിയുടെ ചിത്രം വൈറൽ
ബെംഗളൂരു: ലീവ് എടുക്കാൻ സാധിക്കാത്ത ജോലി ചെയ്യുന്ന ഓരാളുടെ ക്രിക്കറ്റ് കാഴ്ചയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വേറെ ആരുമല്ല, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഫൈനല്‍ കാണാൻ സമയം ലഭിക്കാതെ വന്നതോടെ, വിമാനത്താവളത്തില്‍ നിന്ന് കളികണ്ടത്. ഡല്‍ഹിയില്‍ നിന്ന് വിമാനം കയറുന്നതിന് മുൻപാണ് ടാബ്ലറ്റില്‍ മുഖ്യമന്ത്രി ഇന്ത്യയുടെ കിരീട നേട്ടത്തന് സാക്ഷിയായത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി എല്‍.കെ അതീഖാണ് ചിത്രം എക്സില്‍ പങ്കിട്ടത്. “മുഖ്യമന്ത്രി സിദ്ധരാമയ്യ ഡല്‍ഹിയില്‍ വിമാനം കയറുന്നതിന് മുമ്പ് ടി20 ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നു” എന്ന കുറിപ്പോടെയാണ് പോസ്റ്റ്.…
Read Moreകുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു
ബെംഗളൂരു: കൊല്ലൂരിനടുത്ത ബെല്ലാല നന്ദ്രോളിയില്‍ ശനിയാഴ്ച വൈകീട്ട് രണ്ട് കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. ഇരുവരേയും രക്ഷിക്കാൻ ഇറങ്ങിയ മാതാവ് ശീല മഡിവാല (40) ആശുപത്രിയില്‍ കഴിയുകയാണ്. ഹോട്ടല്‍ തൊഴിലാളി സതീഷ് മഡിവാലയുടെ മക്കളും വണ്‍ഡ്സെ ഹയർ പ്രൈമറി സ്കൂള്‍ വിദ്യാർഥികളുമായ ധൻരാജ് (13), ഛായ (ഏഴ്) എന്നിവരാണ് മരിച്ചത്. കാല്‍ തെറ്റി കുളത്തില്‍ വീണ ഛായയെ രക്ഷിക്കാൻ ഇറങ്ങിയ ധൻരാജ് മുങ്ങിപ്പോവുകയായിരുന്നു. ആ വഴി വന്ന കൃഷി ഉദ്യോഗസ്ഥരാണ് നാട്ടുകാരുടെ സഹായത്തോടെ പാതയോരത്തെ കുളത്തില്‍ മുങ്ങിത്താഴുന്ന ശീലയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.
Read Moreസംസ്ഥാനത്തെ മുഖ്യമന്ത്രി തർക്കം ഒത്തുതീർപ്പിലേക്ക്
ബെംഗളൂരു: മുഖ്യമന്ത്രി തർക്കം തൽക്കാലം ഒത്തുതീർപ്പിലേക്ക്. മന്ത്രിമാർക്കും എംഎൽഎമാർക്കും കർശന നിർദേശവുമായി ഡികെ ശിവകുമാർ തന്നെ രം ഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് താൽക്കാലിക വിരാമമുണ്ടായത്. വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാർ താക്കീത് നൽകി. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവർക്ക് ഡികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ സ്വാമിമാരുടെ നിർദേശം ആവശ്യമില്ല, ആശീർവാദം മതിയെന്നും ഡികെ പറഞ്ഞു. നേരത്തെ വൊക്കലിഗ ആത്മീയ നേതാവ് ഡികെയെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി സിദ്ധരാമയ്യയെ വേദിയിലിരുത്തി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം വഷളായത്. ഹൈക്കമാൻഡിനെ കാര്യങ്ങൾ ധരിപ്പിച്ച…
Read Moreനമ്മ മെട്രോയുടെ വിവിധ പദ്ധതികൾക്കായി മൂന്നുവർഷത്തിനിടെ മുറിച്ചത് 4000 മരങ്ങൾ; കൂടുതൽ മരങ്ങൾക്ക് ഭീഷണി
ബെംഗളൂരു : നഗരത്തിന്റെ വേഗക്കുതിപ്പിന് നമ്മ മെട്രോ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമ്പോൾ ബലികൊടുക്കേണ്ടിവരുന്നത് നൂറുകണക്കിന് മരങ്ങളെ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ നമ്മ മെട്രോയുടെ വിവിധ പദ്ധതികൾക്കായി നാലായിരത്തോളം മരങ്ങളാണ് മുറിച്ചുമാറ്റിയത്. 2021-നും 2023-നും ഇടയിൽമാത്രം 3600 മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇപ്പോൾ മെട്രോ മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഓറഞ്ച് ലൈനിനായി (ജെ.പി. നഗർ നാലാംഫേസ് മുതൽ മൈസൂരു റോഡുവരെ) 2174 മരങ്ങൾ മുറിക്കുന്നതിന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി.) നിർദേശംനൽകിയിരിക്കുകയാണ്. നമ്മ മെട്രോയുടെ മറ്റുപാതകൾക്കായി മുറിച്ച മരങ്ങൾക്കുപകരം നട്ട മരങ്ങളും ഇവിടെ മുറിക്കേണ്ടതായിവരും. മരങ്ങൾ മുറിക്കുന്നതായുള്ള പൊതുനോട്ടീസ് ബി.ബി.എം.പി.…
Read Moreപോലീസ് വാഹനം ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; നാല് പോലീസുകാർക്ക് പരിക്ക്;
ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ഗദഗിൽ ക്രിമിനൽ കേസ് പ്രതിയെ പോലീസ് വാഹനം ആക്രമിച്ച് രക്ഷപ്പെടുത്തി. പ്രതിയുടെ അനുയായികളാണ് ആക്രമണം നടത്തിയത്. വാഹനത്തിലെ നാലു പോലീസുകാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പാൾ ജില്ലയിലെ ഗംഗാവതി സ്റ്റേഷനിലെ എ.എസ്.ഐ. ശിവശരണ ഗൗഡ, കോൺസ്റ്റബിൾമാരായ മൈലരപ്പ സോംപുര, മാരിഗൗഡ ഹൊസമണി, കാർ ഡ്രൈവർ ശരണപ്പ തിമ്മനഗൗഡ എന്നിവർക്കാണ് പരിക്കേറ്റത്. ഗംഗാവതിയിൽനടന്ന കവർച്ചപരമ്പരകളിലെ പ്രതിയായ അംജാദ് അലിയെ ഗദഗിൽനിന്ന് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം. സ്വകാര്യവാഹനത്തിലാണ് പ്രതിയെ കൊണ്ടുപോയത്. വാഹനം ബെട്ടെഗെരി റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപത്തെത്തിയപ്പോൾ അംജാദിന്റെ അനുയായികൾ…
Read Moreഗുരുവായൂരില്‍ നാളെ മുതല്‍ ഏര്‍പ്പെടുത്തിയ ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ നടപ്പാക്കാനിരുന്ന വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. എന്നാല്‍ പൊതു അവധി ദിനങ്ങളിലെ നിയന്ത്രണം തുടരും. ക്ഷേത്രത്തില്‍ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളില്‍ നിയന്ത്രണ വിധേയമായതിനാലാണ് നടപടി. ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമനപൂജാ ദിവസങ്ങളില്‍ വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കില്ല. അതേ സമയം പൊതു അവധി ദിനങ്ങളിലെ ദര്‍ശന നിയന്ത്രണം തുടരും. പൊതു അവധി…
Read More