കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: കൊല്ലൂരിനടുത്ത ബെല്ലാല നന്ദ്രോളിയില്‍ ശനിയാഴ്ച വൈകീട്ട് രണ്ട് കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു.

ഇരുവരേയും രക്ഷിക്കാൻ ഇറങ്ങിയ മാതാവ് ശീല മഡിവാല (40) ആശുപത്രിയില്‍ കഴിയുകയാണ്.

ഹോട്ടല്‍ തൊഴിലാളി സതീഷ് മഡിവാലയുടെ മക്കളും വണ്‍ഡ്സെ ഹയർ പ്രൈമറി സ്കൂള്‍ വിദ്യാർഥികളുമായ ധൻരാജ് (13), ഛായ (ഏഴ്) എന്നിവരാണ് മരിച്ചത്.

  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും

കാല്‍ തെറ്റി കുളത്തില്‍ വീണ ഛായയെ രക്ഷിക്കാൻ ഇറങ്ങിയ ധൻരാജ് മുങ്ങിപ്പോവുകയായിരുന്നു.

ആ വഴി വന്ന കൃഷി ഉദ്യോഗസ്ഥരാണ് നാട്ടുകാരുടെ സഹായത്തോടെ പാതയോരത്തെ കുളത്തില്‍ മുങ്ങിത്താഴുന്ന ശീലയെ രക്ഷിച്ച്‌ ആശുപത്രിയില്‍ എത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts