ഫ്ലൈറ്റിൽ കയറാതെ ലോകകപ്പ് കാണുന്ന മുഖ്യമന്ത്രിയുടെ ചിത്രം വൈറൽ 

ബെംഗളൂരു: ലീവ് എടുക്കാൻ സാധിക്കാത്ത ജോലി ചെയ്യുന്ന ഓരാളുടെ ക്രിക്കറ്റ് കാഴ്ചയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

വേറെ ആരുമല്ല, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഫൈനല്‍ കാണാൻ സമയം ലഭിക്കാതെ വന്നതോടെ, വിമാനത്താവളത്തില്‍ നിന്ന് കളികണ്ടത്.

ഡല്‍ഹിയില്‍ നിന്ന് വിമാനം കയറുന്നതിന് മുൻപാണ് ടാബ്ലറ്റില്‍ മുഖ്യമന്ത്രി ഇന്ത്യയുടെ കിരീട നേട്ടത്തന് സാക്ഷിയായത്.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി എല്‍.കെ അതീഖാണ് ചിത്രം എക്സില്‍ പങ്കിട്ടത്.

“മുഖ്യമന്ത്രി സിദ്ധരാമയ്യ ഡല്‍ഹിയില്‍ വിമാനം കയറുന്നതിന് മുമ്പ് ടി20 ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നു” എന്ന കുറിപ്പോടെയാണ് പോസ്റ്റ്. നിരവധി നെറ്റിസണ്മാരാണ് വൈറാലയ പോസ്റ്റില്‍ രസകരമായ കമന്റുകള്‍ പങ്കുവയ്ക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us