സംസ്ഥാനത്തെ മുഖ്യമന്ത്രി തർക്കം ഒത്തുതീർപ്പിലേക്ക് 

ബെം​ഗളൂരു: മുഖ്യമന്ത്രി തർക്കം തൽക്കാലം ഒത്തുതീർപ്പിലേക്ക്.

മന്ത്രിമാർക്കും എംഎൽഎമാർക്കും കർശന നിർദേശവുമായി ഡികെ ശിവകുമാർ തന്നെ രം ഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് താൽക്കാലിക വിരാമമുണ്ടായത്.

വായടക്കി മിണ്ടാതിരിക്കണമെന്നും പരസ്യ പ്രസ്താവന വിലക്കുന്നുവെന്നും ഡികെ ശിവകുമാർ താക്കീത് നൽകി.

ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പിന്തുണച്ചവർക്ക് ഡികെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ സ്വാമിമാരുടെ നിർദേശം ആവശ്യമില്ല, ആശീർവാദം മതിയെന്നും ഡികെ പറഞ്ഞു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

നേരത്തെ വൊക്കലിഗ ആത്മീയ നേതാവ് ഡികെയെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി സിദ്ധരാമയ്യയെ വേദിയിലിരുത്തി ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് വിഷയം വഷളായത്.

ഹൈക്കമാൻഡിനെ കാര്യങ്ങൾ ധരിപ്പിച്ച സിദ്ധരാമയ്യക്കും താക്കീത് ലഭിച്ചു.

സ്വന്തം ക്യാമ്പിലെ മന്ത്രിമാരെയും എംഎൽഎമാരെയും നിയന്ത്രിക്കണമെന്ന് മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയും സിദ്ധരാമയ്യക്ക് മുന്നറിയിപ്പ് നൽകി.

സിദ്ധരാമയ്യക്കും നിർദേശമുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉപമുഖ്യമന്ത്രി പദവികൾ ആവശ്യപ്പെട്ട സ്വന്തം ക്യാമ്പിലെ മന്ത്രിമാരായ കെഎൻ രാജണ്ണ, സതീഷ് ജർക്കിഹോളി എന്നിവരോട് ഇനി പരസ്യപ്രസ്താവന നടത്തരുതെന്നും സിദ്ധരാമയ്യ നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts