ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമം 

ന്യൂഡൽഹി: ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും.

ഐ.പി.സി, സി,ആർ.പി.സി,ഇന്ത്യൻ തെളിവ് നിയമം എന്നിവയാണ് ചരിത്രമാകുന്നത്.

ഇന്ത്യൻ ശിക്ഷ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്), ക്രിമിനൽ നടപടിച്ചട്ടത്തിന് (സി.ആർ.പി.സി) പകരം നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവും (ബി.എസ്.എ) ആണ് നിലവിൽ വരുന്നത്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിക്ക് ശേഷം രാജ്യത്ത് എടുക്കുന്ന കേസുകൾ പുതിയ നിയമങ്ങൾ പ്രകാരമാകും രജിസ്റ്റർ ചെയ്യുക.

അതിന് മുമ്പെടുത്ത കേസുകളിൽ നിലവിലുള്ള നിയമപ്രകാരം തന്നെയാകും തുടർനടപടി ക്രമങ്ങൾ നടപ്പാവുക.

കഴിഞ്ഞ ആഗസ്റ്റ് 12 ന് ആഭ്യന്തരമന്ത്രി അമിത് ഷായാണ് പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്.

ഡിസംബർ 13 ന് പുതുക്കി അവതരിപ്പിച്ചു.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

ഡിസംബർ 25 നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts