നഗരത്തിലെ ലഹരി കച്ചവടക്കാർ കേരളത്തിൽ പിടിയിൽ 

കോഴിക്കോട്: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് പേരെ റെയില്‍വെ സ്റ്റേഷൻ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടികൂടി. കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസില്‍ തങ്ങള്‍ എന്നറിയപ്പെടുന്ന പി.എം. അബ്ദുള്‍ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മല്‍ ഹൗസില്‍ മുഹമദ്ദ് ഷാഫി (36) എന്നിവരെ നാർക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ മുഹമദ്ദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ്…

Read More

വിവാഹമോചിതയായ മകളെ ബാൻഡ് മേളത്തോടെ സ്വീകരിച്ച് പിതാവ്

കാണ്‍പൂര്‍: വിവാഹമോചനം നേടി പെണ്‍മക്കള്‍ വീട്ടിലേക്ക് മടങ്ങി വരുന്നത് മിക്കവാറും എല്ലാ മാതാപിതാക്കള്‍ക്കും സഹിക്കാനാകില്ല. എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ പിടിച്ചുനില്‍ക്കണമെന്നും അഡ്ജസ്റ്റ് ചെയ്യണമെന്നും ഒക്കെയുള്ള ഉപദേശങ്ങളായിരിക്കും മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍, ഇവിടെ ഒരച്ഛന്‍ വിവാഹമോചനം നേടിയ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വ്യത്യസ്തമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ അനില്‍ കുമാര്‍ എന്നയാളാണ് വിവാഹമോചിതയായ തന്റെ മകളെ ആഘോഷപൂര്‍വം വീട്ടിലേക്ക് സ്വീകരിച്ചത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് കുടുംബം യുവതിയെ വീട്ടിലേക്ക് ആനയിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

Read More

പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനോട്‌ ഉപമിച്ച മന്ത്രി വിവാദത്തിൽ 

prajwal

ബെംഗളൂരു: ലൈംഗികാപവാദത്തില്‍ കുടുങ്ങിയിരിക്കുന്ന പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി ഉപമിച്ച മന്ത്രി വിവാദത്തില്‍. പ്രജ്വല്‍ സ്ത്രീകളുടെ കാര്യത്തില്‍ ശ്രീകൃഷ്ണനെ വെല്ലാന്‍ നോക്കുകയാണെന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഭക്തികൊണ്ടു തനിക്ക് ചുറ്റും സ്ത്രീകളുടെ സാന്നിദ്ധ്യം നിറച്ച ശ്രീകൃഷ്ണന്റെ റെക്കോഡ് തകര്‍ക്കാനാണ് പ്രജ്വല്‍ രേവണ്ണയുടെ ശ്രമമെന്ന് എക്‌സൈസ് മന്ത്രി രാമപ്പ തിമ്മാപ്പൂർ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി തുടര്‍ന്നുകൊണ്ടിരിക്കെ മന്ത്രി ഹിന്ദുദൈവത്തെ അപമാനിച്ചെന്ന് ആരോപിച്ച്‌ ബിജെപി സംഭവം ഏറ്റെടുത്തിരിക്കുകയാണ്. ഇത്തരം വൃത്തികെട്ട ഒരു ചിന്ത രാജ്യത്ത് ഒരിടത്തും കാണാന്‍ കഴിയില്ല. ഒരു പക്ഷേ ഗിന്നസ് റെക്കോഡ് ഇടാമെന്നായിരിക്കും അയാള്‍ കരുതിയത്.…

Read More

സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവർക്കൊപ്പം ബിജെപി നിൽക്കില്ലെന്ന് അമിത് ഷാ

ബെംഗളൂരു: സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കൊപ്പം ബിജെപി നില്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹസനില്‍ ബിജെപിജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. വൊക്കലിഗ സ്വാധീന കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് കഴിയുന്നത് വരെ പ്രജ്ജ്വുലിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് കാത്തിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഞങ്ങള്‍ ജെഡിഎസുമായി സഖ്യത്തിലാണ്. ഇപ്പോള്‍ പ്രജ്ജ്വല്‍ രേവണ്ണയുടെ സി ഡി വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ചിന്തിക്കുന്നത് ബിജെപിയെ കുടുക്കാമെന്നാണ്. പക്ഷെ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കൊപ്പം ബിജെപി…

Read More

ലോഡ് ഷെഡ്ഡിങ്ങ് ഇല്ല; മറ്റു വഴി തേടാൻ സർക്കാർ നിർദേശം 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി പ്രതിസന്ധിക്ക് മറ്റു വഴികള്‍ തേടാന്‍ സര്‍ക്കാര്‍ കെഎസ്‌ഇബിയോട് ആവശ്യപ്പെട്ടു. വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെഎസ്‌ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡ്ഡിങ് വേണമെന്ന കെഎസ്‌ഇബിയുടെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതെ തരമില്ല എന്ന് യോഗത്തില്‍ കെഎസ്‌ഇബി ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിസന്ധിക്ക് ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാനാണ് നിര്‍ദേശം. വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം. കെഎസ്‌ഇബി ഉദ്യോഗസ്ഥരുമായിട്ടുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍…

Read More

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി

ഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. ‘ഒത്തൊരുമിച്ച്‌ ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. കോവിൻ വെബ്സൈറ്റില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂർവ്വ പാർശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്സിൻ കുത്തിവെച്ചവർക്കുണ്ടാകുമെന്ന് നിർമാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, ലോക്സഭാ…

Read More

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ഫോട്ടോ മോർഫ് ചെയ്ത അശ്ലീല ചിത്രമാക്കി: മൂന്നു പേർക്കെതിരെ എഫ്ഐആർ

dk

ബെംഗളൂരു: ഡിസിഎം ഡി.കെ. ശിവകുമാറിൻ്റെ ഫോട്ടോ മോർഫ് ചെയ്തുവെന്ന കുറ്റത്തിന് മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബി.ജെ.പി നേതാവിൻ്റെ അശ്ലീലചിത്രത്തിൽ ഡി.കെ. ശിവകുമാറിൻ്റെ മുഖം ചേർത്ത് വെച്ച ചിത്രമാണ് വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ   ഫോട്ടോ വ്യാജമാണെന്നു മനസിലായതോടെയാണ് ഹൈഗ്രൗണ്ട്സ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കെപിസിസി ലീഗൽ യൂണിറ്റ് നൽകിയ പരാതിയിൽ സന്തോഷ്, രാജേഷ്, കേസരി സാമ്രാട്ട് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എക്‌സ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ് എന്നിവയിൽ ഡികെയുടെ ഫോട്ടോകൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതിനാണ് മൂന്ന് പേർക്കെതിരെ കേസെടുത്തത്.

Read More

തന്നെയും പാർട്ടിയെയും കരിവാരി തേക്കുന്നു; ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇ പി ജയരാജന്‍

കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തുകയും ബിജെപിയിലേക്ക് പോകാന്‍ ശ്രമം നടത്തി എന്നുമാണ് ഇപിക്കെതിരെ ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണം. ഇരുവര്‍ക്കുമെതിരെ ഇ പി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് വിവരം. ഇവര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.…

Read More

രാഹുൽ ഗാന്ധി ഇന്ന് ഷിമോഗയിൽ പ്രചാരണം നടത്തും 

ബെംഗളൂരു : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശിവമൊഗ്ഗ നഗരത്തിലെത്തി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും. ഇന്നലെ പ്രജ്വല് രേവണ്ണ കേസ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച രാഹുൽ ഗാന്ധി ഇന്ന് നടക്കുന്ന പൊതു പ്രസംഗത്തിൽ അത് പരാമർശിക്കുമോ എന്ന ആകാംക്ഷയിലാണ് അണികൾ. ഷിമോഗ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗീത ശിവരാജ്കുമാറിന് വേണ്ടി രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങും, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംസ്ഥാന ഇൻചാർജ് രൺദീപ് സിങ് സുർജേവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡികെ ശിവകുമാർ എന്നിവർ പങ്കെടുക്കും.

Read More

ബെംഗളൂരു യൂണിവേഴ്‌സിറ്റി കാമ്പസിൽ പിഎച്ച്‌ഡി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസിലെ ഹോസ്റ്റലിൽ പിഎച്ച്‌ഡി വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവ ദിവസം രാവിലെ പ്രാതൽ കഴിച്ച ശേഷംമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിക്കബല്ലാപ്പൂർ സ്വദേശി രംഗനാഥ് നായിക് (27) ആണ് മരിച്ചത്. പി.എച്ച്.ഡി.ക്ക് പഠിക്കുകയായിരുന്ന വിദ്യാർഥിക്ക് ഏതാനും മാസങ്ങൾക്ക് മുമ്പ് ബസ് അപകടത്തിൽ പരിക്കേറ്റിരുന്നു. അസുഖം മൂർച്ഛിച്ചതിനാൽ ആയുർവേദ ചികിത്സയിലായിരുന്നു രംഗനാഥ്. ബുധനാഴ്ച രാവിലെ ക്യാൻ്റീനിലെത്തി പ്രാതൽ കഴിച്ച് മുറിയിൽ പോയി മുറി പൂട്ടി. ഉച്ചയ്ക്ക് ശേഷം റൂംമേറ്റ് പോയി വാതിലിൽ മുട്ടിയപ്പോൾ തുറന്നില്ല.…

Read More
Click Here to Follow Us