നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്ത് മഴ കനക്കും ; 20 ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: ഇന്ന് മുതൽ സെപ്റ്റംബർ 29 വരെ നഗരത്തിൽ ഉൾപ്പെടെ സംസ്ഥാനത്തിലെ 20 ലധികം ജില്ലകളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ബെൽഗാം, ധാർവാഡ്, ഗദഗ്, ഹവേരി, കലബുറഗി, കൊപ്പള, റായ്ച്ചൂർ, വിജയപൂർ, യാദഗിരി, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപ്പൂർ, ചിക്കമംഗളൂരു, കോലാർ, രാമനഗര, ഷിമോഗ, തുംകൂർ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

വിജയനഗർ, മൈസൂരു, മണ്ഡ്യ, കുടക്, ഹാസൻ, ദാവൻഗെരെ, ചിത്രദുർഗ, ചാമരാജനഗർ, ബിദർ, ബാഗൽകോട്ട് എന്നിവിടങ്ങളിൽ മിതമായ മഴ ലഭിക്കും.

മിഡിഗേഷി, ഭാൽക്കി, ഔരാദ്, ഗംഗാവതി, തോണ്ടേഭാവി, ഗദഗ്, സെദബാല, ഗൗരിബിദനൂർ, ഹലിയാല, മന്ഥല, ഹുമനാബാദ്, അന്നിഗെരെ, ബിദർ, ജെവർഗി, ചിത്രദുർഗ, സുല്യ, കലബുറഗി, വിജയപുര, കുർദി, നെലോഗി, ഹഗരിബൊമ്മനഹള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ മഴ ലഭിച്ചത്.

ഞായറാഴ്ച മുതൽ ബെംഗളൂരുവിൽ പലയിടങ്ങളിലായി മഴ, പെയ്തു. 30.0 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില.,19.6 ഡിഗ്രി സെൽഷ്യസ് ആണ് ഏറ്റവും കുറഞ്ഞ താപനില ,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts