ബെംഗളൂരു: വയനാട് പുനരധിവാസത്തിനായി ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷന്റെ നേതൃത്ത്വത്തിൽ സമാഹരിച്ച രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബെംഗളൂരു നോർക്ക വഴി കൈമാറി.
സെപ്തംബര് 22 ഞായറാഴ്ച ഹോസ്പറ്റ്ൽ വയനാട് ദുരന്തിത്തിൽപെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ശ്രീ ദേവദാസ്, വൈസ് പ്രസിഡന്റ് ശ്രീ ജോയ്, പ്രസിഡന്റ് ശ്രീ എം കെ മത്തായി, സാമൂഹിക പ്രവർത്തകൻ ശ്രീ ദീപക് സിംഗ്, കവി ഡോ. മോഹൻ കുൻറ്റാർ , ജനറൽ സെക്രട്ടറി ശ്രീ പി സുന്ദരൻ, തോരണക്കൽ മലയാളി അസോസിയേഷൻ സെക്രട്ടറി ശ്രീ ഗോപകുമാർ എന്നിവർ ചേർന്ന് തുക ബാംഗ്ലൂർ നോർക്ക ഓഫീസർ റീസ രഞ്ജിത്തിനു കൈമാറി .
2006 ൽ പ്രവർത്തനം ആരംഭിച്ച ഹോസ്പറ്റ് കൈരളി കൾച്ചറൽ അസോസിയേഷൻ കർണാടകയിൽ നിന്നും നോർക്ക അംഗീകാരം ലഭിച്ച ആദ്യത്തെ മലയാളീ സംഘടനയാണ് . നിലവിൽ 350 മലയാളി കുടുംബങ്ങൾ അംഗങ്ങളായിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.