തുംകൂർ റോഡിലെ മേൽപ്പാലത്തിൽ വിള്ളൽ വീണുതുടങ്ങുന്നു: കാരണം വളർന്ന് വരുന്ന കൂറ്റൻ മരങ്ങൾ

ബംഗളൂരു,: ഗോർഗുണ്ടെപാൾയയ്ക്കും നാഗസാന്ദ്രയ്ക്കും ഇടയിലുള്ള ഗേറ്റ്‌വേ മേൽപ്പാലത്തിൽ വൻ മരങ്ങൾ വളർന്നു വരുന്നു. മരത്തിൻ്റെ വേരുകൾ പടരുന്നത് കൊണ്ട് മേൽപ്പാലത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്.

അതുവഴി ബെംഗളൂരുവിലെ തുംകൂർ റോഡ് മേൽപ്പാലത്തിൽ വീണ്ടും ഗതാഗത സ്തംഭനത്തിലേക്കാണ് വഴി വെക്കുന്നത്.

സാങ്കേതിക തകരാർ മൂലം നേരത്തെ വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. അടുത്തിടെയാണ് മേൽപ്പാലത്തിൽ വാഹന ഗതാഗതം ആരംഭിച്ചത്.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

എന്നാലിപ്പോൾ ഈ മരങ്ങൾ വളർന്ന് മേൽപ്പാലത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

വിള്ളലുള്ളതിനാൽ മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകും. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരാണ് ഇത് പരിപാലിക്കേണ്ടത്.

എന്നാൽ ലക്ഷക്കണക്കിന് രൂപ. ചെലവായിട്ടും അത് കൃത്യമായി കൈകാര്യം ചെയ്തിട്ടില്ല. ഇതോടെ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ രോഷം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts