അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന മകൾ കഴിഞ്ഞത് 3 ദിവസം; ഒടുവിൽ മകളും മരിച്ചു 

ബെംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ച, മാനസിക വെല്ലുവിളി നേരുടുന്ന മകള്‍ മരിച്ചു. ഉടുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജയന്തി ഷെട്ടി (62), മകള്‍ പ്രഗതി ഷെട്ടി (32) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടില്‍ നിന്ന് കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികള്‍ വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണ്‍ എടുക്കാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനൊപ്പം അബോധവസ്ഥയിലായിരുന്ന മകളെ കണ്ടെത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍…

Read More

യുവതിയെ മടിയിൽ ഇരുത്തി യുവാവിന്റെ ബൈക്ക് യാത്ര; ഇരുവരെയും കണ്ടെത്തി പോലീസ് 

ബെംഗളൂരു: നഗരത്തിലെ ഫ്‌ളൈ ഓവറിലൂടെ യുവതിയെ മടിയിലിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവിനേയും യുവതിയേയും കയ്യോടെ പിടികൂടി പോലീസ്. ഇരുവരുടേയും യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് പോലീസ് ഇരുവരെയും അന്വേഷിച്ച്‌ കണ്ടെത്തിയത്. വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തിലാണ് സംഭവം. യുവതി യുവാവിന്റെ മടിയിലിരുന്ന് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. യുവതി ബൈക്ക് യാത്രികൻ്റെ മടിയില്‍ ഇരിക്കുന്നതും കഴുത്തില്‍ കൈകള്‍ ചുറ്റിയിരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബംഗളൂരു ട്രാഫിക് പോലീസ് ബൈക്കിൻ്റെ നമ്പർ പ്ലേറ്റും സിസിടിവി ദൃശ്യങ്ങളും ഉപയോഗിച്ച്‌ ഇരുവരെയും…

Read More

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും ഹെലികോപ്റ്ററില്‍ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട്. അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിലായിരുന്നു അപകടം. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയച്ചു.

Read More

ശബരിമലയിൽ കർണാടക സ്വദേശി കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കർണാടക സ്വദേശിയായ സന്ദീപാണ് മരിച്ചത്. നീലിമല കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്. കർണാടകയില്‍ നിന്ന് സംഘമായെത്തിയ തീർത്ഥാടകരില്‍ ഒരാളാണ് സന്ദീപ്. മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ പമ്പയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.  

Read More

സംസ്ഥാനത്ത് വീണ്ടും പെൺഭ്രൂണഹത്യ

ബെംഗളൂരു : മണ്ഡ്യയിൽ ഭ്രൂണഹത്യാക്കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ വീണ്ടും ഭ്രൂണഹത്യ റിപ്പോർട്ട് ചെയ്തു. പാണ്ഡവപുരയിലെ ആരോഗ്യവകുപ്പ് ക്വാർട്ടേഴ്‌സിലാണ് പെൺ ഭ്രൂണഹത്യ റിപ്പോർട്ട് ചെയ്തത്. കേസിൽ ഉൾപ്പെട്ടവരെ പോലീസ് അറസ്റ്റുചെയ്തു. ആറുമാസം മുമ്പ് മണ്ഡ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭ്രൂണഹത്യാ റാക്കറ്റാണ്‌ പോലീസ് പിടികൂടിയത്. കേസിൽ അറസ്റ്റിലായ 17 പേരും ജാമ്യത്തിലാണിപ്പോൾ. കേസ് അന്വേഷിക്കുന്ന സി.ഐ.ഡി. ഒരുമാസംമുൻപ് ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു ജാമ്യത്തിലുള്ള പ്രതികളിലൊരാളാണ് വീണ്ടും കുറ്റകൃത്യത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണം.

Read More

കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗിയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരനെ കൈക്കൂലിവാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് അറസ്റ്റുചെയ്തു. ആലന്ദിലുള്ള ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ രാധാകൃഷ്ണയാണ് അറസ്റ്റിലായത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്ത് റാത്തോഡിനുവേണ്ടിയായിരുന്നു രാധാകൃഷ്ണ കൈക്കൂലിവാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പെൻഷൻ വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് വിരമിച്ച അധ്യാപികയിൽ നിന്ന് ഹനുമന്ത് റാത്തോഡ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം ഇടനിലക്കാരനും വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരനുമായ രാധാകൃഷ്ണയെ അധ്യാപികയുടെ ഭർത്താവ് യശ്വന്ത് ബിരാദറിന്റെ കൈയിൽനിന്ന് കൈക്കൂലിപ്പണം വാങ്ങുന്നതിനിടെ ലോകായുക്ത പിടികൂടുകയായിരുന്നു. ജീവനക്കാരനെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് ഹനുമന്ത് റാത്തോഡ് രക്ഷപ്പെട്ടു.…

Read More

എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് നിർത്തുന്നു

ബെംഗളൂരു : എസ്.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാർക്ക് നിർത്തുന്നു. അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പാകും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇത്തവണ വിജയശതമാനം വർധിപ്പിക്കാൻ 20 ശതമാനം മാർക്ക് വരെ ഗ്രേസ് മാർക്കായി അനുവദിച്ചിരുന്നു. കോവിഡ് കാലത്ത് ആറ്, ഏഴ് ക്ലാസുകളിൽ പഠിച്ച വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയെന്നും ഇക്കാര്യം പരിഗണിച്ചാണ് അവർക്ക് 20 ശതമാനം വരെ ഗ്രേസ് മാർക്ക് അനുവദിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.…

Read More

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ 100 കോടി വാഗ്ദാനം ചെയ്തു; 5 കോടി അഡ്വാൻസ് തന്നെന്ന് ദേവരാജ ഗൗഡ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍ നൂറ് കോടി രൂപ വാഗ്ദാനം നല്‍കിയെന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ ബിജെപി നേതാവ് ദേവരാജ ഗൗഡ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ പോലീസ് വാഹനത്തില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് അഡ്വാന്‍സായി അഞ്ച് കോടി രൂപ ശിവകുമാര്‍ അയച്ചതായും ദേവരാജ ഗൗഡ പറഞ്ഞു. വാഗ്ദാനം നിരസിച്ചതോടെ തനിക്കെതിരെ കേസ് എടുക്കുകയും തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ദേവരാജ പറഞ്ഞു. പുറത്തിറങ്ങിയാല്‍ താന്‍ ശിവകുമാറിനെ തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍…

Read More

സെമിത്തേരിയുടെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകർന്നതോടെ മൃതദേഹം പെട്ടിയോടെ പുറത്ത് എത്തി

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയില്‍ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. എന്നാല്‍ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ സമ്മതിച്ചെങ്കിലും ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.

Read More

വിമാനത്താവളത്തിൽ വെച്ച് സ്വന്തം ബാഗിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ കസ്റ്റഡിയിൽ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണിമുഴക്കിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. ഹരിയാണ സ്വദേശി രാജേഷ്‌കുമാർ ബെനിവലനെയാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും പുണെക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രചെയ്യാനെത്തിയ ഇയാൾ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ബാഗിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്.

Read More
Click Here to Follow Us