ബിലേക്കഹള്ളിയിൽ റോഡ് അടച്ചതോടെ ബെന്നാർഘട്ടെ റോഡിൽ വൻ ഗതാഗതക്കുരുക്ക്..

ബെംഗളൂരു: മെട്രോ നിർമാണത്തെ തുടർന്നു ഫോർട്ടിസ് ആശുപത്രി മുതൽ ഡയറി സർക്കിൾ വരെ റോഡ് തകർന്നു കിടക്കുകയാണ്. ഇതിനു പിന്നാലെയാണ് ബിലേക്കഹള്ളിയിൽ നിന്നു വിജയബാങ്ക് ലേഔട്ടിലേക്കുള്ള പ്രധാന റോഡ് കഴിഞ്ഞ ദിവസം വെട്ടിപ്പൊളിച്ചത്. റോഡ് അടച്ചതോടെ കൂനിന്മേൽ കുരുവെന്നപോലെ ബെന്നാർഘട്ടെ റോഡിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

ബിഎംടിസി ബസിൽ ഇവിടെ 2 കിലോമീറ്റർ പിന്നിടാൻ പലപ്പോഴും അരമണിക്കൂറിലേറെ വേണ്ടിവരുന്നു. ബെന്നാർ‌ഘട്ടെ റോഡ് ടാർ ചെയ്യാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.

പൊട്ടിപ്പൊളിഞ്ഞ റോഡ് വീതി കൂട്ടി ടാർ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മെട്രോ നിർമാണത്തിന്റെ ഭാഗമായി ജയദേവ മേൽപാലം ഉടൻ പൊളിക്കും. ഇതോടെ സ്ഥിതി വീണ്ടും വഷളാകാണാന് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts