അച്ഛനെ കൊലപ്പെടുത്തിയ പത്താംക്ലസ്കാരിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്!!

ബെംഗളൂരു: അച്ഛനെ കൊലപ്പെടുത്തിയ പത്താംക്ലസ്കാരിയുടെ മൊഴിയില്‍ ഞെട്ടി പൊലീസ്. കഴിഞ്ഞ ദിവസം രാജാജിനഗറില്‍ അച്ഛനെ ഉറക്കഗുളിക നല്‍കി തീ കൊളുത്തി കൊലപ്പെടുത്തിയ 15 കാരിയുടെ പൊലീസിനെ ഞെട്ടിച്ച മൊഴി ഇങ്ങനെ:

“അച്ഛന്‍ എന്‍റെ സ്വാതന്ത്ര്യം ഇല്ലാതാക്കി. എന്നെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്നില്ല. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. പ്രവീണുമായുള്ള ബന്ധം അവസാനിപ്പിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെട്ടു. പ്രവീണുമായി മാളില്‍ പോകുന്നത് മനസ്സിലാക്കിയ അച്ഛന്‍, ബെല്‍റ്റ് കൊണ്ട് എന്നെ ക്രൂരമായി അടിച്ചു. എനിക്കെന്‍റെ സ്വാതന്ത്ര്യം തിരികെ വേണം. അതുകൊണ്ടാണ് അച്ഛനെ കൊലപ്പെടുത്തിയത്”

  അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു

സുഹൃത്തുക്കളെ കാണുന്നതിനും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും പെണ്‍കുട്ടിക്ക് വിലക്കേര്‍പ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബംഗളൂരു നോര്‍ത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.

പെണ്‍കുട്ടി ഏഴിലും ആണ്‍കുട്ടി പത്തിലും പഠിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് ആണ്‍കുട്ടി സ്കൂള്‍ മാറി കോളേജിലെത്തിയപ്പോഴും ബന്ധം തുടര്‍ന്നു. ഇരുവരും മാളുകളില്‍വച്ച് പരസ്പരം കാണുകയും ഫോണില്‍ ദീര്‍ഘനേരം സംസാരിക്കാറുമുണ്ടായിരുന്നു. ഈയടുത്ത കാലത്താണ് ഇവരുടെ ബന്ധം അച്ഛന്‍ അറിയുന്നത്.

പ്രവീണ്‍ സമ്മാനമായി നല്‍കിയ ഫോണിലൂടെയാണ് ഇവര്‍ അച്ഛനെതിരെ പ്രതികാരം ചെയ്യുന്നത് ആസൂത്രണം ചെയ്തത്. ശനിയാഴ്ച രാത്രി പാലില്‍ ഉറക്ക ഗുളിയ കലര്‍ത്തി പെണ്‍കുട്ടി അച്ഛന് നല്‍കി. ശേഷം കാമുകന്‍ പ്രവീണിനെ വിളിച്ചുവരുത്തി. പിന്നീട് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

കാമുകന്‍ പ്രവീണിനെ(19) പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കസ്റ്റഡിയിലാണ്. ഞായറാഴ്ച രാജാജിനഗറിലാണ് ഏവരെയും ഞെട്ടിച്ച കൊലപാതകമുണ്ടായത്.

http://bangalorevartha.in/archives/38226

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts