ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസ്ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു!! ഒരു ലക്ഷത്തോളം ജീവനക്കാരാണ് പാർലെയ്ക്കുള്ളത്.
നേരത്തെ 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്ക്കറ്റുകൾക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്ക്കറ്റുകൾക്കാകട്ടെ അഞ്ചുശതമാനവും. ചരക്ക് സേവന നികുതി വന്നപ്പോഴിത് 18 ശതമാനമായി. ബിസ്ക്കറ്റിന്റെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വില്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണ് കമ്പനി പ്രതിസന്ധിയിലായത്. ഇതേത്തുടർന്നാണ് പിരിച്ചുവിടലിന് ഒരുങ്ങുന്നതെന്ന് കമ്പനി പറയുന്നു.
ബിസ്കറ്റിന്റെ വിലകൂടിയതാണ് വില്പനയെ ബാധിച്ചത്. ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ ബിസ്ക്കറ്റുകൾക്ക് അഞ്ചുശതമാനംമാത്രമാണ് വിലവർധിപ്പിച്ചതെന്ന് പാർലെ പറയുന്നു. പാർലെ ജി, മാരി തുടങ്ങിയവയാണ് കമ്പനി പുറത്തിറക്കുന്ന പ്രധാന ബ്രാൻഡുകൾ.
സ്വന്തമായി 10 നിർമാണ പ്ലാന്റുകളുണ്ട്. മറ്റ് കമ്പനികളുടെ 125 ഓളം പ്ലാന്റുകളിലും പാർലെയ്ക്കുവേണ്ടി ബിസ്ക്കറ്റുകൾ നിർമിക്കുന്നുണ്ട്. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്പനിയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.