എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽ കുടുങ്ങി മരിച്ചു 

ഹൈദരാബാദ്: കിർഗിസ്ഥാനില്‍ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിനടിയില്‍ കുടുങ്ങി ആന്ധ്രാപ്രദേശ് സ്വദേശി 21 കാരനായ മെഡിക്കല്‍ വിദ്യാർഥി മരിച്ചു.

ആന്ധ്രാപ്രദേശ് അനകപ്പള്ളിയില്‍ നിന്നുള്ള ദാസരി ചന്തു എന്ന വിദ്യാർഥിയാണ് മരിച്ചത്.

രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു ചന്തു.

സുഹൃത്തുക്കളായ നാല് വിദ്യാർഥികള്‍ക്കൊപ്പം ഞായറാഴ്ച വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു ചന്തു.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

കുളിക്കുന്നതിനിടെ മഞ്ഞുപാളിയില്‍ കുടുങ്ങിയാണ് ചന്തു മരിച്ചത്.

മകൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയുമായി ബന്ധപ്പെട്ടതായി ചന്ദുവിൻ്റെ മാതാപിതാക്കള്‍ പറഞ്ഞു.

കേന്ദ്രമന്ത്രി കിർഗിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം അനകപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts