നേഹയുടെ കൊലപാതകം; അന്വേഷണം സി.ഐ.ഡി.ക്ക് കൈമാറി; വിചാരണയ്ക്ക് പ്രത്യേക കോടതി

ബെംഗളൂരു : ഹുബ്ബള്ളിയിലെ കോളേജ് വിദ്യാർഥിനിയെ കാമ്പസിൽ കൊലപ്പെടുത്തിയ കേസ് സി.ഐ.ഡി.ക്ക് കൈമാറി.

കേസിന്റെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

സമയബന്ധിതമായി പ്രതിക്കെതിരേ കുറ്റപത്രം നൽകുമെന്നും വിധി വേഗത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും പറഞ്ഞു.

ഹുബ്ബള്ളി-ധാർവാഡ് മുൻസിപ്പൽ കോർപ്പറേഷൻ കോൺഗ്രസ് അംഗം നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ ഹിരേമത്താണ്(23) കൊല്ലപ്പെട്ടത്.

കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട നേഹയുടെ മുൻ സഹപാഠിയായ ഫയസ് കൊണ്ടുനായകിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

സംഭവത്തിനു പിന്നിൽ ലവ് ജിഹാദാണെന്ന ആരോപണം ഹിന്ദു സംഘടനകളും ബി.ജെ.പി.യും ശക്തമാക്കുന്നതിനിടെയാണ് സർക്കാർ നടപടി.

കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്നും ആവശ്യമുയർന്നിരുന്നു.

പോലീസ് കൊലപാതകികൾക്ക് അനുകൂലമായാണ് പെരുമാറുന്നതെന്നാരോപിച്ച് നിരഞ്ജൻ ഹിരേമത്തും സർക്കാരിനെതിരേ തിരിഞ്ഞിരുന്നു.

സംഭവത്തിനുപിന്നിലുള്ള എട്ടാളുകളുടെ പേര് താൻ പരസ്യമായി നൽകിയിട്ടും ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ല.

കേസ് വഴിതിരിച്ചുവിടാൻ പോലീസ് ശ്രമിക്കുന്നതായും അന്വേഷിക്കാനാവില്ലെങ്കിൽ സി.ബി.ഐ.ക്ക് കൈമാറാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

അന്വേഷണത്തിന് നേതൃത്വം നൽകുന്നവനിതാ പോലീസ് കമ്മിഷണർ ആരുടെയോ സമ്മർദത്തിന് വിധേയമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts