ബെംഗളൂരു : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് ശേഷം കർണാടകത്തിൽ 292.74 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മദ്യംമാത്രം 146 കോടി രൂപയുടേതാണ് പിടിച്ചെടുത്തത്. 45.67 കോടിരൂപയും പിടിച്ചെടുത്തു. ലഹരിമരുന്ന്, സ്വർണം, വെള്ളി ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളുമാണ് മറ്റുള്ളവ. പോലീസ്, ഫ്ലൈയിങ് സ്ക്വാഡ്, തിരഞ്ഞെടുപ്പ് നിരീക്ഷകസംഘം എന്നിവർ ചേർന്നാണ് 45.67 കോടി രൂപയും 146 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തത്. ഇതുകൂടാതെ 1172 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Read MoreDay: 12 April 2024
പി.യു. പരീക്ഷയിൽ ഒന്നാമതെത്തിയ വിദ്യാർഥിയെ അഭിനന്ദിച്ച് രാഹുൽഗാന്ധി; ഇത് ഗൃഹലക്ഷമി പദ്ധതിയുടെ നേട്ടമെന്ന് രാഹുൽ ഗാന്ധി
ബെംഗളൂരു : രണ്ടാംവർഷ പി.യു. പരീക്ഷയിൽ ആർട്സ് വിഭാഗത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയെ അഭിനന്ദിച്ച് രാഹുൽഗാന്ധി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ ജനിച്ച് ഈ നേട്ടം സ്വന്തമാക്കിയത് സംസ്ഥാനത്തെ ഗൃഹലക്ഷ്മി പദ്ധതിയുടെ വിജയമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിലിട്ട വീഡിയോ പങ്കുവെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ കുറിപ്പ്. ആർട്സ് വിഭാഗത്തിൽ ഒന്നാമതെത്തിയ വിജയപുര സ്വദേശി വേദാന്ത്, തനിക്ക് പഠിക്കാൻ കഴിഞ്ഞത് അമ്മയ്ക്ക് ഗൃഹലക്ഷ്മി പദ്ധതിയനുസരിച്ച് ലഭിച്ച പണമുപയോഗിച്ചാണെന്ന് പറയുന്നതാണ് വീഡിയോ. കോൺഗ്രസ് സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കുറ്റംപറയുന്നവർ ഈ വീഡിയോ കാണണമെന്ന്…
Read Moreഅനധികൃത സ്വത്ത് സമ്പാദനക്കേസ് : ഡി.കെ. ശിവകുമാറിന് നോട്ടീസ് അയച്ച് ലോകായുക്ത
ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന് കർണാടക ലോകായുക്ത നോട്ടീസ് അയച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി രേഖകളും വിവരങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ശിവകുമാർ കഴിഞ്ഞ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരിക്കെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് സി.ബി.ഐ. കേസെടുത്തിരുന്നു. മുൻ ബി.ജെ.പി. സർക്കാർ നൽകിയ അനുമതി പ്രകാരമായിരുന്നു സി.ബി.ഐ. കേസെടുത്തത്. ഈ അനുമതി സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയതോടെ റദ്ദാക്കി. ഇതോടെ, സി.ബി.ഐ. കേസും റദ്ദായി. ഇതോടെ കേസ് ലോകായുക്തയ്ക്ക് കൈമാറുകയായിരുന്നു. ലോകായുക്ത കേസ്…
Read Moreഗതാഗത നിയന്ത്രണം; ചിക്ക്പേട്ട് ബിവികെ അയ്യങ്കാർ റോഡിൽ ഗതാഗത മാറ്റം
ബെംഗളൂരു: ചിക്ക്പേട്ട് ബിവികെ അയ്യങ്കാർ റോഡിൽ വൈറ്റ്ടോപ്പിങ് നിർമാണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സുൽത്താൻപേട്ട് ക്രോസ് മുതൽ ബിവികെ അയ്യങ്കാർ റോഡ് വരെയാണ് നിയന്ത്രണം. മൈസൂരു റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ സുൽത്താൻപേട്ട് ക്രോസിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സുൽത്താൻപേട്ട് മെയിൻ റോഡ്, കെ.വി ടെംപിൾ റോഡ്, ബലേപേട്ട് മെയിൻ റോഡ് വഴി ബിവികെ അയ്യങ്കാർ റോഡിൽ പ്രവേശിക്കണം.
Read Moreരാമേശ്വരം കഫേ സ്ഫോടനം; മുഖ്യപ്രതികൾ പിടിയിൽ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികള്‍ പിടിയിലായതായി റിപ്പോർട്ട്. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ശിവമോഗ സ്വദേശികളായ അബ്ദുള്‍ മതീന് താഹ, മുസവീര്‍ ഹുസൈന് ഷാജിഹ് എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ മതീന് താഹയാണ് കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് എന്‍ഐഎ നൽകുന്ന സൂചന. ഇയാള്‍ക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്ത് ലക്ഷം പാരിതോഷികം പ്രഖ്യാപിക്കുകയും മുൻപ് ചെയ്തിരുന്നു. മുസവീര്‍ ഹുസൈന് ഷാജിഹാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട്…
Read Moreസിദ്ധരാമയ്യയ്ക്കെതിരേ വ്യാജ പ്രചാരണം; ബി.ജെ.പി. പ്രവർത്തകരായ നാലാളുകളുടെ പേരിൽ കേസ്
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ നാലാളുകളുടെ പേരിൽ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസെടുത്തു. സിദ്ധരാമയ്യയുടേയും കെ.പി.സി.സി. യുടേയും പരാതിയെത്തുടർന്നാണ് നടപടി. ബി.ജെ.പി. പ്രവർത്തകരായ പ്രഭാകർ റെഡ്ഡി, വസന്ത് ഗിലിയാര, വിജയ് ഹെരഗു, പാണ്ഡു മോഡ്ക എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഒരു കന്നഡ പത്രത്തിന്റെ വാർത്തയിൽ ചില വാചകങ്ങൾ കൂട്ടിച്ചേർത്താണ് സംഘം വിവിധ സാമൂഹിക മാധ്യമഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത്. അടുത്തജന്മം മുസ്ലിമായി ജനിക്കണമെന്നും മുസ്ലിം പ്രീണനമെന്ന ബി.ജെ.പി. യുടെ വിമർശനത്തെ ഗൗനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞെന്ന തരത്തിലായിരുന്നു വ്യാജവാർത്ത. നിരവധി സാമൂഹിക മാധ്യമങ്ങളിലൂടെ…
Read Moreസിദ്ധരാമയ്യയ്ക്കെതിരേ വ്യാജ പ്രചാരണം നടത്തിയ 4 ബി.ജെ.പി. പ്രവർത്തകർക്ക് എതിരെ കേസ്
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ നാലാളുകളുടെ പേരിൽ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസെടുത്തു. സിദ്ധരാമയ്യയുടേയും കെ.പി.സി.സി. യുടേയും പരാതിയെത്തുടർന്നാണ് നടപടി. ബി.ജെ.പി. പ്രവർത്തകരായ പ്രഭാകർ റെഡ്ഡി, വസന്ത് ഗിലിയാര, വിജയ് ഹെരഗു, പാണ്ഡു മോഡ്ക എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഒരു കന്നഡ പത്രത്തിന്റെ വാർത്തയിൽ ചില വാചകങ്ങൾ കൂട്ടിച്ചേർത്താണ് സംഘം വിവിധ സാമൂഹിക മാധ്യമഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത്. അടുത്തജന്മം മുസ്ലിമായി ജനിക്കണമെന്നും മുസ്ലിം പ്രീണനമെന്ന ബി.ജെ.പി. യുടെ വിമർശനത്തെ ഗൗനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞെന്ന തരത്തിലായിരുന്നു വ്യാജവാർത്ത. നിരവധി സാമൂഹിക മാധ്യമങ്ങളിലൂടെ…
Read Moreകാറിൽ എംഡിഎംഎ വച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
വയനാട്: കാറില്‍ എം.ഡി.എം.എ. വച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഒരാള്‍ കൂടി പോലീസ് പിടിയില്‍. കെ.ജെ.ജോബിനാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് ഇയാളെ പിടികൂടിയത്. മുൻ ഭാര്യയോടുള്ള വൈരാഗ്യത്താല്‍ ചീരാല്‍ സ്വദേശിയായ കുണ്ടുവായില്‍ ബാദുഷ (25) കാറില്‍ മയക്കുമരുന്ന് വച്ച് കുടുക്കാനായി ക്വട്ടേഷൻ കൊടുക്കുകയായിരുന്നു.
Read Moreമല്ലികാർജുൻ ഖാർഗെ ഇന്ന് സംസ്ഥാനത്ത്
ബെംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് സംസ്ഥാനത്ത്. ഉച്ചയ്ക്ക് 12.30-ന് കലബുറഗിയിലെ നൂതൻ വിദ്യാലയ മൈതാനത്തും വൈകീട്ട് അഞ്ചിന് ബസവകല്യാണിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഏപ്രിൽ 15-ന് ബെംഗളൂരുവിലെത്തുന്നുണ്ട്. വൈകീട്ട് നാലിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവരുമായി സംവദിക്കും.
Read Moreകൊടും ക്രൂരത ; പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യംചെയ്ത മധ്യവയസ്കനെ യുവാക്കൾ കുത്തിക്കൊന്നു
ബെംഗളൂരു : വിദ്യാരണ്യപുരയിൽ പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ കുത്തിക്കൊന്നു. പ്രദേശവാസിയായ വെങ്കിടേഷാണ് (49) കൊല്ലപ്പെട്ടത്. സംഭവത്തിൽ രാമചന്ദ്രപുര സ്വദേശികളായ പവൻ (24), നന്ദ (21) എന്നിവർ അറസ്റ്റിലായി
Read More