പി.യു. പരീക്ഷയിൽ ഒന്നാമതെത്തിയ വിദ്യാർഥിയെ അഭിനന്ദിച്ച് രാഹുൽഗാന്ധി; ഇത് ഗൃഹലക്ഷമി പദ്ധതിയുടെ നേട്ടമെന്ന് രാഹുൽ ഗാന്ധി

ബെംഗളൂരു : രണ്ടാംവർഷ പി.യു. പരീക്ഷയിൽ ആർട്‌സ് വിഭാഗത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയെ അഭിനന്ദിച്ച് രാഹുൽഗാന്ധി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ ജനിച്ച് ഈ നേട്ടം സ്വന്തമാക്കിയത് സംസ്ഥാനത്തെ ഗൃഹലക്ഷ്മി പദ്ധതിയുടെ വിജയമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിലിട്ട വീഡിയോ പങ്കുവെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ കുറിപ്പ്. ആർട്‌സ് വിഭാഗത്തിൽ ഒന്നാമതെത്തിയ വിജയപുര സ്വദേശി വേദാന്ത്,

  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

തനിക്ക് പഠിക്കാൻ കഴിഞ്ഞത് അമ്മയ്ക്ക് ഗൃഹലക്ഷ്മി പദ്ധതിയനുസരിച്ച് ലഭിച്ച പണമുപയോഗിച്ചാണെന്ന് പറയുന്നതാണ് വീഡിയോ.

കോൺഗ്രസ് സർക്കാർ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കുറ്റംപറയുന്നവർ ഈ വീഡിയോ കാണണമെന്ന് ആവശ്യപ്പെട്ടാണ് സിദ്ധരാമയ്യ വീഡിയോ സാമൂഹിക മാധ്യമത്തിലിട്ടത്.

ഗൃഹനാഥയായ സ്ത്രീയ്ക്ക് പ്രതിമാസം 2000 രൂപവീതം നൽകുന്നതാണ് ഗൃഹലക്ഷ്മി പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts