ശൈത്യകാലത്ത് കോവിഡ് വ്യാപനം രൂക്ഷമാകാം; കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ശൈത്യകാലത്ത് രൂക്ഷമാകാമെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി ജനം പാലിക്കണം. മാര്‍ഗനിര്‍ദേശം കൃത്യമായി പാലിച്ചാല്‍ അടുത്തവര്‍ഷം ഫെബ്രുവരിയോട കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കഴിയും.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം പിന്നിട്ടതായും വിദഗ്ധ സമിതി അറിയിച്ചു. സുരക്ഷമുന്‍കരുതലുകളില്‍ ഉണ്ടാവുന്ന ഇളവുകള്‍ വീണ്ടും കോവിഡ് വ്യാപനത്തിന്റെ വര്‍ധനവിന് കാരണമായേക്കും.
അടുത്തദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ആഘോഷങ്ങളും ശൈത്യകാലവും വ്യാപനം കുത്തനെ ഉയര്‍ത്തിയേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്ന 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടി അഞ്ച് ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കുമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 75 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ രാജ്യത്തെ 30 ശതമാനം ആളുകള്‍ മാത്രമേ കോവിഡ് പ്രതിരോധം നേടിയിട്ടുള്ളൂ. ആള്‍ക്കൂട്ടങ്ങള്‍ കോവിഡ് പെട്ടന്ന് വ്യാപിക്കുന്നതിന് കാരണമാവുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഓണക്കാലമാണ് സമിതി ഇക്കാര്യം വിശദീകരിക്കാനായി ചൂണ്ടിക്കാട്ടിയത്.

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

ഓഗസ്ത് 22 മുതല്‍ സെപ്ംബര്‍ 2 വരെയായിരുന്നു കേരളത്തിലെ ഓണക്കാലം. സെപ്തംബര്‍ എട്ടിനാണ് കേരളത്തില്‍ പെട്ടന്നുള്ള വലിയ രോഗവ്യാപനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 32 ശതമാനമാണ് രോഗവ്യാപനം ഇക്കാലയളവില്‍ വര്‍ധിച്ചത്. കേരളത്തിലെ ആരോഗ്യപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി 22 ശതമാനത്തോളം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
[masterslider id="10"]

Related posts