വൈറൽ വീഡിയോ: വെള്ളപ്പൊക്കത്തിൽ തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന നായ

ബെംഗളൂരു: സംസ്ഥാനത്ത് പലയിടങ്ങളിലും വെളളപ്പൊക്ക കെടുതിയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇപ്പോള്‍ വെളളപ്പൊക്കത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. വിജയപുരയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. കുഞ്ഞിനെ വായില്‍ കടിച്ച്പിടിച്ച് രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വിജയപുര ജില്ലയിലെ താരാപൂര്‍ ഗ്രാമം വലിയ തോതിലാണ് വെളളപ്പൊക്ക കെടുതി നേരിട്ടത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിന്റെ അടിയിലായി. ഇവിടെ നിന്നുളള നായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ
  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ

വെളളപ്പൊക്കം നേരിടുന്ന സ്ഥലത്ത് നിന്ന് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് കുഞ്ഞിനെയും കൊണ്ട് നായ പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനൽ ചൂടിന് ശമനമേകാൻ 'പാവപ്പെട്ടവന്റെ ഫ്രിഡ്ജ്'; മൺപാത്ര വിപണി സജീവമാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us