അനധികൃത സ്വത്ത് സമ്പാദനക്കേസ് : ഡി.കെ. ശിവകുമാറിന് നോട്ടീസ് അയച്ച് ലോകായുക്ത 

ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന് കർണാടക ലോകായുക്ത നോട്ടീസ് അയച്ചു.

കേസന്വേഷണത്തിന്റെ ഭാഗമായി രേഖകളും വിവരങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.

ശിവകുമാർ കഴിഞ്ഞ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരിക്കെ 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് സി.ബി.ഐ. കേസെടുത്തിരുന്നു.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

മുൻ ബി.ജെ.പി. സർക്കാർ നൽകിയ അനുമതി പ്രകാരമായിരുന്നു സി.ബി.ഐ. കേസെടുത്തത്. ഈ അനുമതി സിദ്ധരാമയ്യ സർക്കാർ അധികാരത്തിലെത്തിയതോടെ റദ്ദാക്കി.

ഇതോടെ, സി.ബി.ഐ. കേസും റദ്ദായി. ഇതോടെ കേസ് ലോകായുക്തയ്ക്ക് കൈമാറുകയായിരുന്നു.

ലോകായുക്ത കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് നോട്ടീസയച്ചത്.

സി.ബി.ഐ. അന്വേഷണത്തിനിടെ നൽകിയ രേഖകൾ ലോകായുക്തയിലും ഹാജരാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
[masterslider id="10"]

Related posts