7 പുതിയ മന്ത്രിമാർ കൂടി; മന്ത്രി സഭാ വികസനം 2 ദിവസത്തിനുള്ളിൽ.

ബെംഗളൂരു : വലിയ വെല്ലുവിളിയായി തുടർന്നിരുന്ന മന്ത്രിസഭാ വികസനം ഉടൻ തന്നെ നടക്കും.7 പുതിയ മന്ത്രി മാർ ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഡൽഹിയിൽ കേന്ദ്ര നേതൃത്വത്തെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ചടങ്ങിൽ പങ്കെടുക്കും.

  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!

ആർക്കെല്ലാം മന്ത്രി സ്ഥാനം ലഭിക്കുമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല.

കോൺഗ്രസ് പിൻതുണയുണ്ടായിരുന്ന കുമാരസ്വാമി സർക്കാർ താഴെ വീണ ശേഷം 2019 ജൂലായ് 26ന് ആണ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്.

2019 ഡിസംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ജയിച്ചവരെ ഉൾപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനമായി മന്ത്രി സഭാ വികസനം നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts