ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി മണ്ഡലം എക്സിക്യൂട്ടീവ് യോഗം മല്ലസാന്ദ്രസയിൽ നടന്നു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബെംഗളൂരു നോർത്ത് പാർലമെന്റ് കോൺഗ്രസ്സ് സ്ഥാനാർത്ഥി പ്രൊഫ. രാജീവ് ഗൗഡയുടെ വിജയത്തിനായി കെ എം സി ശക്തമായ പ്രവർത്തനം നടത്തുന്നതിന് പ്രചരണ പരിപാടിയുടെ ഭാഗമായി ഏപ്രിൽ 21 ന് ദാസറഹള്ളിയിൽ ബെംഗളൂരു നോർത്ത് കൺവെൻഷൻ നടക്കും. കെ എം സി യുടെ നേതൃത്വത്തിൽ വീടുകൾ കയറിയുള്ള പ്രവർത്തനം നടത്തും. കഴിഞ്ഞ 10 വർഷമായി രാജ്യത്തു വികസനത്തിന് പകരം വിഭാഗീയത പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഫാസിസ്റ്റു സർക്കാരിനെ…
Read MoreDay: 11 April 2024
പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തേക്ക്
ബെംഗളൂരു: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാനത്തേക്ക്. ഞായറാഴ്ച മൈസുരുവില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. അന്നുതന്നെ മംഗളൂരുവിലെ റോഡ് ഷോയിലും പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. ഇതിന് മുന്‍പ് കലബുര്‍ഗിയും ശിവമോഗയിലും മോദി പ്രചാരണത്തിന് എത്തിയിരുന്നു. പ്രധാനമന്ത്രി മൈസൂരുവില്‍ മെഗാ റാലിയെ അഭിസംബോധന ചെയ്യുമെന്നും മംഗളൂരുവില്‍ റോഡ്ഷോ നടത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി വി സുനില്‍ കുമാര്‍ പറഞ്ഞു. ഏപ്രില്‍ 26ന് തെരഞ്ഞെടുപ്പ് നടക്കുന്ന മൈസൂരു, ചാമരാജനഗര്‍, മാണ്ഡ്യ, ഹാസന്‍ ലോക്സഭാ…
Read Moreഒന്നര വയസുകാരിയെ മാതാപിതാക്കൾ കൊന്ന് കുഴിച്ചു മൂടി; തെളിവായത് അജ്ഞാതന്റെ കത്ത്
മുംബൈ: ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി രഹസ്യമായി കുഴിച്ചിട്ട സംഭവത്തില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. താനെയില്‍ മാർച്ച് 18ന് നടന്ന ക്രൂര കൊലപാതകം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തറിയുന്നത്. പോലീസിന് ഒരു അജ്ഞാതൻ അയച്ച കത്തിലാണ് കൊലപാതകത്തെക്കുറിച്ച് സൂചന നല്‍കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാതാപിതാക്കള്‍ ഒന്നരവയസുകാരിയെ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 38 കാരനായ പിതാവ് ജാഹിദ് ഷെയ്ഖ് 28 കാരിയായ ഭാര്യ നൂറമി എന്നിവരെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് മാതാപിതാക്കള്‍ സഹകരിച്ചിരുന്നില്ല. പിന്നീട് ചോദ്യം…
Read More11 കാരിയെ ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞ് കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു
പഞ്ചാബ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മതം മാറ്റി, വിവാഹം ചെയ്തു. 11 വയസുകാരി ആണ് ദാരുണ സംഭവത്തിന് ഇരയായത്. ഷെയ്ഖ്പുര ജില്ലയിലെ ഫെറോസ്വാല പ്രദേശത്താണ് സംഭവം. വിഷയത്തില്‍ പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി രമേഷ് സിംഗ് അരോറ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നല്‍കി. കുട്ടിയെ സന്ദർശിച്ച ശേഷമാണ് നടപടി. കുട്ടിയുടെ അയല്‍വാസികളടക്കമുള്ള മൂന്നു പേർക്കെതിരെയാണ് പരാതി. സലീം മസിഹ് എന്നയാളുടെ വീട്ടിലെത്തിയ പോലീസ് സംഘം മകള്‍ക്കൊപ്പം ഫെറോസ്വാല കോടതിയില്‍ ഹാജരാകാൻ പറഞ്ഞു. ബന്ധുക്കള്‍ക്കും മകള്‍ക്കുമൊപ്പം കോടതിയിലെത്തിയ ഇവർക്കെതിരെ ഇമ്രാൻ സർഫറാസ് എന്നയാള്‍…
Read Moreവ്യാജ കൊറിയർ തട്ടിപ്പ്; അഭിഭാഷകയ്ക്ക് നഷ്ടമായത് 15 ലക്ഷം
ബെംഗളൂരു : വ്യാജ കൂറിയർതട്ടിപ്പിൽ അഭിഭാഷകയ്ക്ക് 15 ലക്ഷം രൂപ നഷ്ടപ്പെട്ടു. 29-കാരിയായ അഭിഭാഷകയാണ് ബെംഗളൂരു ഈസ്റ്റ് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്. അഭിഭാഷകയുടെ പേരിൽവന്ന പാഴ്‌സലിൽ എം.ഡി.എം.എ. ഉണ്ടെന്ന് അറിയിച്ച് ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്. മുംബൈ പോലീസിൽനിന്നാണെന്ന് പറഞ്ഞായിരുന്നു ഫോൺ. തായ്‌ലാൻഡിൽനിന്ന് വന്ന പാഴ്‌സലിൽ 140 ഗ്രാം ലഹരിമരുന്നുണ്ടെന്നാണ് പറഞ്ഞത്. തുടർന്ന് ഫോൺ സി.ബി.ഐ. ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി. യുവതിക്കെതിരേ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മോഷണക്കേസുകളുണ്ടെന്ന് പറഞ്ഞു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ കോളിലൂടെ ചോദ്യംചെയ്യൽ ആരംഭിച്ചു. അന്വേഷണത്തിന്റെപേരിൽ തട്ടിപ്പ്…
Read Moreമരങ്ങളെ ‘കൂളിങ് പെയിന്റ്’ അടിച്ച് സന്നദ്ധസംഘടനകൾ
ബെംഗളൂരു: നഗരം കൊടുംചൂടിൽ ഉരുകുമ്പോൾ നഗരത്തിലെ മരങ്ങളെ ‘കൂളിങ് പെയിന്റ്’ അടിച്ച് സന്നദ്ധസംഘടനകൾ. വിവിധ രാസ പദാർഥങ്ങളടങ്ങിയ പ്രത്യേകതരം പെയിന്റ് മരങ്ങളിൽ അടിച്ചാൽ ചൂടിൽ നിന്ന് സംരക്ഷണമാകുമെന്നും മരങ്ങളുടെ ആയുസ്സ് വർധിക്കുമെന്നും സംഘടനാ പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ദിവസം ‘ബെംഗളൂരു ഹുഡുഗരു’ എന്ന സംഘടനയിലെ അംഗങ്ങൾ യെലഹങ്ക ന്യൂടൗണിലെ 30-ഓളം മരങ്ങളിൽ പെയിന്റടിച്ചു. പ്രദേശവാസികളുടെ സഹകരണത്തോടെയായിരുന്നു ഇത്. മനുഷ്യരും മൃഗങ്ങളും ചൂടുകാലത്ത് ബുദ്ധിമുട്ടുന്നതു പോലെ മരങ്ങൾക്കും ചൂട് സഹിക്കേണ്ടിവരുന്നുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു. നഗരത്തിലെ പല മരങ്ങളും ശരിയായി പരിചരിക്കാത്തതിനാൽ മോശം അവസ്ഥയിലാണെന്നും കൂളിങ് പെയിന്റ്…
Read Moreകേരളത്തിലേക്കുള്ള ട്രെയിനുകളിൽ കവർച്ച പെരുകുന്നു; മലയാളികളായ യാത്രക്കാർ ഉൾപ്പെടെ ദുരിതത്തിൽ; ഫലം കാണാതെ സുരക്ഷാ നടപടികൾ
ബെംഗളൂരു∙ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ കവർച്ച പെരുകുമ്പോഴും സുരക്ഷാ നടപടികൾ ഫലം കാണുന്നില്ലെന്ന പരാതി വ്യാപകം. കഴിഞ്ഞ ദിവസം യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിലെ 3 കോച്ചുകളിൽ നിന്നായി 20 യാത്രക്കാരുടെ മൊബൈൽ ഫോണുകളും പണവും ആഭരണങ്ങളും ഉൾപ്പെടെയാണ് കവർന്നത്. ധർമപുരി–സേലം സ്റ്റേഷനുകൾക്കിടയിൽ നടന്ന കവർച്ചയിൽ ആരെയും പിടികൂടാനായില്ല. മാസങ്ങൾക്ക് മുൻപും ഇതേ ട്രെയിനിൽ കവർച്ച നടന്നിട്ടും ഇരയായവർ പരാതി നൽകാൻ മടിക്കുന്നതും തുടരന്വേഷണത്തിന് തടസ്സമാകുന്നുണ്ട്.
Read Moreവൊക്കലിഗ വോട്ടുകളുടെ അടിയൊഴുക്കുതടയാൻ പുതിയ നീക്കം; മഠാധിപതിയെ വണങ്ങി എൻ.ഡി.എ. സ്ഥാനാർഥികൾ
ബെംഗളൂരു : കർണാടകത്തിൽ വൊക്കലിഗ ഹൃദയഭൂമികളിൽ സമുദായ വോട്ടുകളുടെ അടിയൊഴുക്കു തടയാൻ ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യത്തിന്റെ തീവ്രശ്രമം. സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന ഓൾഡ് മൈസൂരു മേഖലയിലും ബെംഗളൂരു മേഖലയിലുമുളള 14 മണ്ഡലങ്ങളിൽ പലതിലും വൊക്കലിഗ സമുദായത്തിന് നിർണായക സ്വാധീനമുള്ളതാണ്. ഇതിൽ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഒരുമിച്ച് ബുധനാഴ്ച നേതാക്കൾക്കൊപ്പം സമുദായത്തിലെ പ്രധാന മഠമായ ബെംഗളൂരു വിജയനഗരയിലെ ആദിചുഞ്ചനഗിരി മഠത്തിലെത്തി മഠാധിപതി നിർമലാനന്ദനാഥ സ്വാമിയുടെ ആശീർവാദം തേടി. ഇരു പാർട്ടികളിലും വൊക്കലിഗ വിഭാഗത്തിൽനിന്നുള്ള നേതാക്കളാണ് സ്ഥാനാർഥികളെ മഠത്തിൽ കൂട്ടിക്കൊണ്ടുപോയത്. സമുദായത്തിന്റെ വോട്ടുറപ്പിക്കുകയായിയിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. പ്രതിപക്ഷനേതാവ്…
Read Moreകുതിച്ച് ഉയർന്ന് സ്വര്‍ണവില 53,000ലേക്ക്;
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഒന്‍പത് ദിവസത്തിനിടെ 2300 രൂപയാണ് വര്‍ധിച്ചത്.
Read Moreആന്ധ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചർച്ചകൾ; ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് വൈ.എസ്. ശർമിള
ബെംഗളൂരു : ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിള ബെംഗളൂരുവിൽ കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ സന്ദർശിച്ചു. ബുധനാഴ്ച ശിവകുമാറിന്റെ ബെംഗളൂരുവിലെ വീട്ടിലായിരുന്നു സന്ദർശനം. ആന്ധ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താൻ ശിവകുമാറിനെയും കർണാടകത്തിലെ മുതിർന്ന നേതാക്കളെയും ശർമിള ക്ഷണിച്ചു. മേയ് മൂന്നിനാണ് ആന്ധ്രയിൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ്.
Read More