ഈദ്ഗാഹ് ടവർ തകർക്കുമെന്ന് ഭീഷണി, കേസെടുത്ത് പോലീസ്

ബെംഗളൂരു: ഈദ്ഗാഹ് മൈതാനത്തിന്റെ പരിസരത്തുള്ള ഈദ്ഗാഹ് ടവര്‍ തകര്‍ക്കുമെന്ന് പ്രസ്താവിച്ച ആൾക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പോലീസ്.

സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് വിശ്വ സനാതന്‍ പരിഷത്ത് അധ്യക്ഷന്‍ ഭാസ്‌കരനെതിരേയാണ് ബെംഗളൂരു ചാമരാജ്‌പേട്ട് പോലീസ് കേസെടുത്തത്.

വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലം സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ഭാസ്‌കരന്‍ അയോധ്യയിലെ ബാബറി മസ്ജിദ് മാതൃകയില്‍ ഈദ്ഗാഹ് ടവര്‍ തകര്‍ക്കുമെന്നായിരുന്നു പ്രസ്താവിച്ചത്.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ഈദ്ഗാഹ് മൈതാനം റവന്യൂ വകുപ്പിന്റേതാണെന്ന് അടുത്തിടെ ബിബിഎംപി പ്രഖ്യാപിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ സ്വത്തായി പ്രഖ്യാപിച്ച ബിബിഎംപിയുടെ തീരുമാനത്തില്‍ കോടതിയെ സമീപിക്കുമെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കി.

ഈദ്ഗാഹ് മൈതാനം ഇനിമുതല്‍ കളിസ്ഥലമായി ഉപയോഗിക്കണമെന്ന് ഭാസ്‌കരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബര്‍ ആറിന് മുമ്പ് ഈദ്ഗാഹ് ടവര്‍ പൊളിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിന് അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts