ബെംഗളൂരുവിലെ സ്‌ഫോടനം: മദ്രസകളും പള്ളികളും ആക്രമിച്ചാൽ ബോംബെറിഞ്ഞവരെ കണ്ടെത്തുമെന്ന് വിവാദ പരാമർശവുമായി ശരൺ പമ്പ്‌വെൽ

ബെംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൻ്റെ കുറ്റവാളിയെ കണ്ടെത്തണം, അതായത് സംസ്ഥാനത്തെ മസ്ജിദുകളിലും മദ്രസകളിലും തിരച്ചിൽ നടത്തണമെന്ന് മംഗളൂരു വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരൺ പുപ്ംവെൽ പറഞ്ഞതായി ആരോപണം. മുസ്ലീം കുട്ടികൾക്ക് മതപഠനം നൽകുന്ന മദ്രസകൾ തീവ്രവാദികളുടെ ഒളിത്താവളമാണ് എന്നും പുരോഹിതന്മാർ തീവ്രവാദികളെ പഠിപ്പിക്കുന്നുവെന്നും അങ്ങനെ, ദേശീയ അന്വേഷണ സംഘം പള്ളികളിലും മദ്രസകളിലും തിരച്ചിൽ നടത്തിയാൽ രാമേശ്വരം കഫേയിൽ ബോംബ് വെച്ച ആക്രമിയെ കണ്ടെത്തുമെന്നും ഹിന്ദു നേതാവ് ശരൺ പമ്പ് വെൽ മാധ്യമങ്ങളോട് പറഞ്ഞതയാണ് റിപ്പോർട്ടുകൾ. രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയ പ്രതിയെ സംഭവം…

Read More

ശക്തി പദ്ധതി പ്രകാരം വ്യാജ ടിക്കറ്റ് നൽകി; 108 കണ്ടക്ടർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കർണാടക ആർടിസി

ബെംഗളൂരു: സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുവദിക്കുന്ന കർണാടക സർക്കാരിൻ്റെ ശക്തി പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ, ഈ പദ്ധതിക്ക് കീഴിൽ ‘വ്യാജ’ ടിക്കറ്റുകൾ സൃഷ്ടിച്ചതിന് നാല് ആർടിസികളിലെ 108 കണ്ടക്ടർമാർക്കെതിരെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ (ആർടിസി) അച്ചടക്ക നടപടി സ്വീകരിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (കെഎസ്ആർടിസി) 53 കണ്ടക്ടർമാരും ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) 12 കണ്ടക്ടർമാരും നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (എൻഡബ്ല്യുകെആർടിസി) ഏഴ് കണ്ടക്ടർമാരും കല്യാണ കർണാടക റോഡ്…

Read More

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറത്ത് റിഷാ ഫാത്തിമയാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടർന്ന് റിഷാ ഫാത്തിമ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Read More

നഗരത്തിലെ ബൈക്ക് ടാക്സി നിരോധനം; പരിശോധന ശക്തമാക്കണമെന്ന് ഓട്ടോ-ടാക്സി ഉടമകൾ; നിരോധനം തങ്ങളെ ബാധിക്കില്ലെന്ന് റാപിഡോ

ബെംഗളൂരു : ബൈക്ക് ടാക്‌സികൾക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയ സാഹചര്യത്തിൽ അനധികൃത സർവീസുകൾ നടത്തുന്ന ആപ്പുകൾക്കും ബൈക്കുടമകൾക്കുമെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ഫെഡറേഷൻ ഓഫ് കർണാടക പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ. സർക്കാർ നിരോധനമേർപ്പെടുത്തിയശേഷവും വൻകിട ആപ്പുകൾ ഇത്തരം സർവീസുകൾ പിൻവലിക്കാൻ തയ്യാറായിട്ടില്ല. ഇത് സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് അസോസിയേഷൻ ആരോപിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് സംഘടന പരാതിയും നൽകി. റാപിഡോ ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധനത്തിനെതിരേ രംഗത്തെത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ടാക്സി – ഓട്ടോറിക്ഷാ തൊഴിലാളികളും ഉടമകളും ഉൾപ്പെടുന്ന സംഘടന സർക്കാരിനെ സമീപിച്ചിരിക്കുന്നത്. പോലീസിന്റേയും ഗതാഗതവകുപ്പ്…

Read More

കെ മുരളീധരൻ ബിജെപിയിലേക്ക് വരും ; പത്മജ വേണുഗോപാൽ

തൃശൂർ: കെ. മുരളീധരനും മറ്റ് പലരും ബി.ജെ.പിയിലേക്ക് വരുമെന്ന് പത്മജ വേണുഗോപാൽ. മുരളീധരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോൺഗ്രസുകാരാണിപ്പോൾ ബി.ജെ.പിയിലുള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നുന്നില്ലെന്ന് പത്മജ വേണുഗോപാൽ  പറഞ്ഞു. തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നതായും അവർ പറഞ്ഞു.

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ്: 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന് ബി.ജെ.പി. എം.പിയുടെ വിവാദ പരാമർശം

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന് ബി.ജെ.പി. നേതാവും എം.പി.യുമായ അനന്ത്കുമാർ ഹെഗ്‌ഡെ. ഇതിനായി ലോക്‌സഭയിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹാവേരി ജില്ലയിലെ സിദ്ദാപുരയ്ക്കടുത്ത് ഹലഗേരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്താവന വിവാദമായതോടെ അനന്ത്കുമാർ ഹെഗ്‌ഡെയെ തള്ളി ബി.ജെ.പി. രംഗത്തെത്തി. ഹെഗ്‌ഡെയുടേത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി. എക്‌സിൽ കുറിച്ചു. പ്രസ്താവനയെ രൂക്ഷമായി വിർശിച്ച് കോൺഗ്രസും രംഗത്തെത്തി. കോൺഗ്രസ് ഭരണകാലത്ത് ഹിന്ദുക്കളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഭരണഘടനയിൽ അനാവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അതെല്ലാം മാറ്റിയെടുക്കണമെന്നും…

Read More

നഗരത്തിൽ ഇനി ആഡംബര വൈദ്യുതവാഹനങ്ങൾക്ക് വിലകൂടും; നികുതിയിളവിൽ മാറ്റം; അറിയാൻ വായിക്കാം

ബെംഗളൂരു : വൈദ്യുതവാഹനങ്ങളുടെ നികുതിയിളവിൽ സർക്കാർ മാറ്റംവരുത്തിയതോടെ കർണാടകത്തിൽ ആഡംബര വൈദ്യുതവാഹനങ്ങൾക്ക് വിലകൂടും. 25 ലക്ഷം രൂപയ്ക്കുമുകളിൽ വിലയുള്ള വാഹനങ്ങൾക്ക് നിർമാണച്ചെലവിന്റെ 10 ശതമാനം നികുതിയീടാക്കാനാണ് തീരുമാനം. ബസിനും ഇത് ബാധകമാകും. ആജീവനാന്തനികുതി എന്ന നിലയിലാണ് രജിസ്‌ട്രേഷൻ സമയത്ത് ഇത് ഈടാക്കുകയെന്ന് മോട്ടോർവാഹനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. പരിസ്ഥിതിസൗഹൃദ വാഹനഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ 2016 മുതൽ വിലയുടെ പരിധിയില്ലാതെ ഏതുതരം വൈദ്യുതവാഹനങ്ങൾക്കും നൽകിയിരുന്ന നികുതിയിളവാണ് ഇപ്പോൾ ഇല്ലാതായത്. അടുത്തകാലത്തായി വിലകൂടിയ ഒട്ടേറെ വൈദ്യുതവാഹനങ്ങൾ നിരത്തിലിറങ്ങിയ കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നികുതി ചുമത്താൻ തീരുമാനിച്ചത്. 25 ലക്ഷംമുതൽ രണ്ടുകോടിവരെ രൂപ…

Read More

ഓസ്‌കര്‍ പ്രഖ്യാപനം; പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ഓപ്പൻഹൈമർ

ലോസ് ആഞ്ചലസ്: 96ാമത് ഓസ്‌കര്‍ പ്രഖ്യാപനത്തിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ഓപ്പൻഹൈമർ. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ചിത്രം ആറ്റം ബോംബിന്‍റെ പിതാവ് ഓപ്പൻഹൈമറുടെ ജീവിതമാണ് പറയുന്നത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഓപ്പൻഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുമായി. ഇതുകൂടാതെ ഓപ്പൻഹൈമറിലെ അഭിനയത്തിന് കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായപ്പോൾ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിങ്, ക്യാമറ എന്നിവക്കുള്ള പുരസ്കാരവും ഓപ്പൻഹൈമർ നേടി. പുവർ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ദ ഹോള്‍ഡോവേഴ്‌സിലെ അഭിനയത്തിന്…

Read More

നഗരത്തിൽ ജലക്ഷാമം രൂക്ഷം: മലിനജലംശുദ്ധീകരിച്ച് തടാകങ്ങളിൽ നിറയ്ക്കാൻ പദ്ധതിയുമായി ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു : മലിനജലം ശുദ്ധീകരിച്ച് ജലനിരപ്പ് കുറഞ്ഞ തടാകങ്ങളിൽ നിറയ്ക്കാൻ പദ്ധതിയുമായി ബെംഗളൂരു കോർപ്പറേഷൻ. നഗരത്തിലെ പാർപ്പിടസമുച്ചയങ്ങളിലും വാണിജ്യസ്ഥാപനങ്ങളിലുമുള്ള മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽനിന്നാണ് ഇതിനായി വെള്ളം ശേഖരിക്കുക. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രാഥമികചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഭൂഗർഭ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷ. ബെല്ലന്ദൂർ, വർത്തൂർ, നയന്തനഹള്ളി, ഹീരോഹള്ളി, അത്തൂർ, ജക്കൂർ തുടങ്ങിയ തടാകങ്ങളിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. പിന്നീട് മറ്റു തടാകങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. നിലവിൽ ഭൂഗർഭജലനിരപ്പ് കുറഞ്ഞതിനാൽ നഗരത്തിലെ…

Read More

വൃതശുദ്ധിയുടെ പുണ്യ റമസാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി ബംഗളുരു നഗരം; തറാവീഹ് നമസ്ക്കാരം സമയം അറിയാൻ വായിക്കാം

ബെംഗളൂരു : പരിശുദ്ധ റമസാനെ വരവേൽക്കാൻ ഒരുങ്ങി നഗരം. വിപുലമായ ഒരുക്കങ്ങളാണ് നഗരത്തിൽ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന റിലീഫ് പ്രവർത്തനങ്ങളാണ് റമസാൻ കാലത്തെ വേറിട്ട്‌ നിർത്തുന്നത്. നിർധനർക്ക് റമസാൻ വിഭവങ്ങൾ അടങ്ങിയ കിറ്റുകൾ, സംഘടന ഓഫീസുകളിലും പള്ളികളിലും വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും നോമ്പുതുറ സൗകര്യം എന്നിവയും നഗരത്തിൽ ഒരൂക്കുന്നുണ്ട്. തറാവീഹ് നമസ്ക്കാരം സമയം ഡബിൾ റോഡ് ഷാഫി മസ്ജിദ് – രാത്രി 8 മണിക്ക് ജയനഗർ മസ്ജിദ് യാസീൻ – 8:15, 10 മോത്തിനഗർ എം.എം. എ ഹാൾ…

Read More
Click Here to Follow Us