അയോധ്യയിലെ ശ്രീരാമക്ഷേത്ര വിഗ്രഹം നിർമ്മിച്ച അരുൺ യോഗിരാജ് തന്റെ അനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ്. 20 മിനിറ്റിന് നേരം കൊണ്ടാണ് രാംലാലയുടെ കണ്ണുകൾ നിർമ്മിച്ചതെന്നും അതെങ്ങനെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിലെ ശ്രീരാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് ശേഷം ഇതുവരെ ലക്ഷക്കണക്കിന് ഭക്തരാണ് രാംലാലയെ സന്ദർശിച്ചത്. ഭഗവാനെ ദർശിക്കാൻ ദിവസവും ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കർണാടകയിലെ മൈസൂരുവിൽ നിന്നുള്ള ശിൽപിയാണ് അരുൺ യോഗിരാജ്, വിദഗ്ധരായ കൊത്തുപണിക്കാരുടെ അഞ്ചാം തലമുറ കുടുംബത്തിൽ പെട്ടയാളാണ്. അയോധ്യയിലെ രാമക്ഷേത്രത്തിനായി ശ്രീരാമൻ്റെ ശിശുരൂപമായ രാംലല്ലയുടെ പുതിയ വിഗ്രഹം സൃഷ്ടിച്ചതിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. മൂന്ന് ശിൽപികളിൽ…
Read MoreMonth: March 2024
രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്; തിയ്യതി പ്രഖ്യാപിച്ചു
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രില്‍ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂണ്‍ 4 ന് വോട്ടെണ്ണല്‍ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.…
Read Moreജീവിതം ആസ്വദിക്കുന്നു; ജയിലില്‍ നിന്ന് ലൈവ് സ്ട്രീമിങ്ങുമായി കൊലക്കേസ് പ്രതി; വൈറല്‍ ആയി വീഡിയോ
ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി. താന്‍ സ്വര്‍ഗത്തില്‍ ജീവിതം ആസ്വദിക്കുയാണെന്ന് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചു. രണ്ട് മിനിറ്റ് നേരം നീളുന്നതായിരുന്നു ലൈവ് വീഡിയോ. ഉടന്‍ തന്നെ താന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമെന്നും ആസിഫ് വീഡിയോയില്‍ പറയുന്നു. ‘ഞാന്‍ സ്വര്‍ഗത്തിലാണ്, ആത് ആസ്വദിക്കുകയാണെന്നും ഉടന്‍ പുറത്തിറങ്ങും’- യുവാവ് വീഡിയോയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ബറേലി സെന്‍ട്രല്‍ ജയിലിലുള്ള പ്രതി ആസിഫാണ് ജയിലില്‍ നിന്ന് ലൈവ് വീഡിയോയുമായി രംഗത്തുവന്നത്. സംഭവത്തില്‍ യുപി പൊലീസ് അന്വേഷണം ആരംഭിച്ചു. ആസിഫിന്റെ വീഡിയോ വൈറലായതിന്…
Read Moreജെഡിഎസ് സ്ഥാനാർഥിയെ 25 ന് പ്രഖ്യാപിക്കുമെന്ന് കുമാരസ്വാമി
ബെംഗളൂരു: ലോക്‌സഭാസീറ്റിനെ ചൊല്ലിയുള്ള എന്‍ഡിഎ മുന്നണിയിലെ തര്‍ക്കം ക്ലൈമാക്സിലേക്ക് അടുത്തതോടെ ബിജെപി ടിക്കറ്റ് കാത്തിരുന്ന സിറ്റിങ് എംപി സുമലത പരുങ്ങലില്‍. ടിക്കറ്റ് വിട്ടുനല്‍കില്ലെന്ന പിടിവാശിയില്‍ ജെഡിഎസ് ഉറച്ചുനിന്നതോടെ ബിജെപി ഹൈക്കമാന്‍ഡ് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളെല്ലാം അലസിപ്പിരിഞ്ഞു. മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയെ 25ന് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി. 2019ല്‍ സുമലത അംബരീഷിനോട് പരാജയപ്പെട്ട കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിതന്നെയാകും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എത്തുകയെന്നാണ് അഭ്യൂഹം. ജയപരാജയ സാധ്യതകള്‍ വിലയിരുത്തി ചിലപ്പോള്‍ എച്ച് ഡി കുമാരസ്വാമി തന്നെ അങ്കത്തിനിറങ്ങാനും സാധ്യത തെളിയുന്നുണ്ട്.…
Read Moreകേരളത്തിലെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവച്ചു; വിശദാംശങ്ങൾ
തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. റേഷന്‍വിതരണം എല്ലാ കാർഡുകള്‍ക്കും സാധാരണനിലയില്‍ നടക്കുന്നതാണ്. സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എന്‍.ഐ.സി യും ഐ.ടി മിഷനും അറിയിച്ചതിനുശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുന്‍ഗണനാകാർഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.
Read Moreകാമാക്ഷിപാളയത്തിന് സമീപം ബിഎംടിസി ബസ് ഇടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു
ബെംഗളൂരു: നഗരത്തിൽ ബിഎംടിസി ബസ് ഇടിച്ച് കൊല്ലപ്പെട്ടു. അമിത വേഗതയിൽ വന്ന ബസ് യുവാവിനെ ഇടിക്കുകയായിരുന്നു . ചേതൻ (35) ആണ് അപകടത്തിൽ മരിച്ചത്. ആന്ധ്ര സ്വദേശി ചേതൻ റോഡ് മുറിച്ചു കടക്കുകയായിരുന്നു. ഈ സമയം കാമാക്ഷിപാളയത്തിന് സമീപം ഹൗസിങ് ബോർഡിൽ നിന്ന് അമിതവേഗതയിലെത്തിയ ബിഎംടിസി ബസ് ചേതനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ വീണ ചേതൻ ബസിടിയിൽ പെട്ടു. അതേസമയം തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തന്നെ ചെത്താൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ബിഎംടിസി ബസ് ഡ്രൈവർ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read Moreഖാർഗെയുടെ തട്ടകമായ കലബുറഗിയിൽ മാർച്ച് 16 ന് പ്രധാനമന്ത്രി മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും
ബെംഗളൂരു: കർണാടകയിലെ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽ നിന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ ആസ്ഥാനത്ത് ടൗൺ എൻവി ഗ്രൗണ്ടിൽ നടക്കുന്ന മെഗാ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും. മുമ്പ് രണ്ട് തവണ കലബുറഗി (ഗുൽബർഗ ലോക്‌സഭാ സെഗ്‌മെൻ്റ്) പ്രതിനിധീകരിച്ച ഖാർഗെ 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 95,452 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ ഉമേഷ് ജാദവിനോട് പരാജയപ്പെട്ടു. പതിറ്റാണ്ടുകൾ നീണ്ട തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഒക്ടോജെനേറിയൻ നേതാവിൻ്റെ ആദ്യ തിരഞ്ഞെടുപ്പ്…
Read Moreബെംഗളൂരുവിലെ ജ്വല്ലറിയിൽ അതിക്രമിച്ച് കയറി വെടിവെപ്പ്: പോലീസ് സംശയം ഇതരസംസ്ഥാനസംഘങ്ങളിലേക്കും നീളുന്നു
ബെംഗളൂരു : ലൊട്ടെഗൊല്ലഹള്ളി ദേവിനഗറിൽ ജൂവലറിയിൽ വെടിവെപ്പും കവർച്ചശ്രമവുംനടന്ന സംഭവത്തിൽ ഇതരസംസ്ഥാന സംഘങ്ങളുടെ പങ്ക് പോലീസ് സംശയിക്കുന്നു. ഇതരസംസ്ഥാന കവർച്ചസംഘങ്ങളുടെ രീതിയാണ് ഇവർ പിന്തുടർന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ഒക്ടോബറിൽ ബൈദരഹള്ളിയിലെ ജൂവലറിയിലും ഉടമയെ വെടിവെച്ചുവീഴ്ത്തി സ്വർണാഭരണങ്ങൾ കവർന്നിരുന്നു. ഈ കേസിൽ രാജസ്ഥാൻ സ്വദേശികളായ സംഘമാണ് പിടിയിലായത്. ദേവിനഗറിലെ ജൂവലറിയിൽ കവർച്ചയ്ക്കെത്തിയ സംഘം സ്ഥിരമായി കവർച്ച നടത്തുന്നവരല്ലെന്നും പോലീസ് പറയുന്നു. വെടിവെപ്പിനുശേഷം ഭയന്നുപോയതും തോക്ക് കടയ്ക്ക് സമീപത്ത് നഷ്ടപ്പെട്ടുപോയതും ഇതിന്റെ സൂചനകളാണ്. എന്നാൽ, പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കവർച്ചസംഘത്തെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല.…
Read Moreവ്യവസായി കൃഷ്ണ യാദവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സന്തോഷ് അറസ്റ്റിൽ
ബെംഗളൂരു: വ്യവസായി കൃഷ്ണ യാദവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സന്തോഷിനെ യലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന ദിവസം സന്തോഷും കൃഷ്ണ യാദവും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഈ സമയം സന്തോഷിൻ്റെ ഭാര്യയെ കൃഷ്ണ യാദവ് അസഭ്യവാക്കുകൊണ്ട് അധിക്ഷേപിച്ചു. ഭാര്യയെ അത്തരത്തിൽ മോശമായി ചിത്രീകരിച്ചതിൽ ശകാരിച്ചതിൽ സന്തോഷ് ദേഷ്യപ്പെട്ടു. കൃഷ്ണ യാദവും സന്തോഷും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമായതോടെ സന്തോഷ് കാറിൽ നിന്ന് സ്ക്രൂഡ്രൈവർ എടുത്ത് കൃഷ്ണ യാദവിനെ വിവേചനരഹിതമായി കുത്തുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സന്തോഷ് കഴിയാതെ കൃഷ്ണൻ രക്തം…
Read Moreസംസ്ഥാന ബിജെപിയിൽ സ്ഥാനാർഥിത്തർക്കം: തെരുവിലിറങ്ങി പാർട്ടി പ്രവർത്തകർ നാട്യ ഗോദയിൽ അരങ്ങേറിയത് ആത്മഹത്യാശ്രമവും ഓഫിസ് തകർക്കലും
ബെംഗളൂരു : കർണാടകയിൽ കൊപ്പാൾ, ദാവൻഗരെ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികൾക്കെതിരെ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങി. സീറ്റ് ലഭിക്കാത്ത കൊപ്പാൾ സിറ്റിങ് എംപി സംഗണ്ണ കാരാഡിയുടെ അനുയായികൾ പാർട്ടി ഓഫിസ് അടിച്ചുതകർത്തു. സംഗണ്ണയെ തഴഞ്ഞ് ബസവരാജ് കയവട്ടോറിനു സീറ്റ് നൽകിയതാണു പ്രകോപനം. സിറ്റിങ് എംപി സിദ്ധേശ്വരയ്ക്കു പകരം ഭാര്യ ഗായത്രിക്കു സീറ്റ് നൽകിയതാണ് ദാവൻഗരെയിൽ ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. സീറ്റിനായി രംഗത്തുണ്ടായിരുന്ന മുൻ എംഎൽഎ രേണുകാചാര്യയുടെ അണികൾ ബഹളമുണ്ടാക്കി. ഒരാൾ പെട്രോൾ ഒഴിച്ചു തീകൊളുത്താനും ശ്രമിച്ചു. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ…
Read More