സർക്കാറിൻ്റെ ക്വാറൻ്റീൻ കേന്ദ്രത്തിൽ കുളിമുറിയിൽ കയറി യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ചു;യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: സർക്കാർ ക്വാറന്റീനിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിക്കാൻ  ശ്രമിച്ചയാളെ പോലീസ് പൊക്കി.

നഗരത്തിലെ സുബ്രഹ്മണ്യനഗർ സ്വദേശി ജയ്ശങ്കറാണ് (31) പിടിയിലായത്.

ഇപ്പോൾ ഇയാളെ എച്ച്എസ്ആർ. പോലീസ് സ്റ്റേഷനിലെ ഐസൊലേഷൻ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.

കോവിഡ് നിർണയ പരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ ഇയാളെ കോടതിയിൽ ഹാജരാക്കുകയുള്ളൂ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

എച്ച്. എസ്. ആർ. ലേഔട്ടിലെ സർക്കാർ ഹോസ്റ്റലിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ജയ് ശങ്കർ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

ഇയാൾ മുംബൈയിൽനിന്ന് തിരിച്ചെത്തി ഇതേ ഹോസ്റ്റലിൽ കഴിയുകയാണ്.

ക്വാറന്റീനിൽ പ്രവേശിപ്പിച്ച ഒരു യുവതിയെ ഇയാൾ കുളിമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു.

യുവതി സ്വന്തം മുറിയിലേക്ക് ഓടിരക്ഷപ്പെടുകയൊയിരുന്നു.

ഇതിനിടെ മറ്റൊരു മുറിയിൽ കയറിയ ജയ്ശങ്കർ അവിടെയുണ്ടായിരുന്ന യുവതിയെയും ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

ശബ്ദം കേട്ട് മറ്റു മുറികളിലുണ്ടായിരുന്നവർ ഓടിയെത്തിയാണ് ഇയാളെ പിടികൂടിയത്.

പിന്നീട് പോലീസിൽ വിവരമറിയിച്ചു.

3 ദിവസം മുമ്പ് ക്വാറന്റീനിൽ പ്രവേശിപ്പിച്ച ഇയാൾ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കിയതായി കൂടുതൽ പേർ പരാതിപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..