നഗരത്തിൽ പുതിയ 19 കണ്ടെയിൻമെന്റ് സോണുകൾ കൂടി;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 298 ആയി.

ബെംഗളൂരു : ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 19 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ രേഖപ്പെടുത്തി ബി.ബി.എം.പി.

ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 298 ആയി.

ജൂൺ 20 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 279 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്.

ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

81 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഇവിടെയുണ്ട്. ഏറ്റവും കുറവുള്ളത് ദാസറഹള്ളി സോണിൽ ആണ്(9). ബൊമ്മനഹള്ളി -53, ഈസ്റ്റ് -46, മഹാദേവപുര-34, രാജരാജേശ്വരി നഗർ-17, വെസ്റ്റ് -41, യെലഹങ്ക -17 എന്നിങ്ങനെയാണ് മറ്റ് സോണുകളിലേ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം.

എസ് കെ ഗാർഡനിലും വിശ്വേശരപുരത്തും 18 വീതം ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുണ്ട്.

സംപങ്കി രാമനഗർ-13,സിദ്ധാപുര-11,ദർമാരായസ്വാമി ടെംപിൾ -9, അഗ്രഹാര ദസറഹള്ളി-7,ഹൊങ്ങാസാന്ദ്ര -7, പാദരണ്യപുര -5 എന്നിങ്ങനെയാണ് കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ള വാർഡുകളിലെ കണക്കുകൾ.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ബാക്കി വരുന്ന140 കണ്ടൈൻമെന്റ് സോണുകൾ എവിയെല്ലാമാണ് എന്നുള്ള വിവരം ബി ബി എം പി, ബുള്ളറ്റിനിൽ നൽകിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts