ബെംഗളൂരു : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പേരിൽ ലോകായുക്ത പോലീസ് കേസെടുത്തു. 74.93 കോടിയുടെ അനധികൃത സ്വത്തുസമ്പാദന കേസ് സി.ബി.ഐ.ക്ക് വിട്ട ബി.ജെ.പി. സർക്കാരിന്റെ ഉത്തരവ് കോൺഗ്രസ് സർക്കാർ പിൻവലിച്ചശേഷം ഒരു മാസംമുമ്പ് കേസ് ലോകായുക്തയെ ഏൽപ്പിച്ചിരുന്നു. ഇതിനെതിരേ സി.ബി.ഐ. നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ലോകായുക്ത കേസെടുത്തത്. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമാണ് കേസെടുത്തതെന്നും നിയന്ത്രണങ്ങളൊന്നും ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടില്ലാത്തതിനാൽ ലോകായുക്ത അന്വേഷണം നടത്തുന്നതിന് തടസ്സമില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എങ്കിലും ഔദ്യോഗികമായി കോടതി കേസ് ലോകായുക്തയെ ഏൽപ്പിച്ചെങ്കിലേ പൂർണമായ അന്വേഷണം…
Read MoreMonth: February 2024
സംസ്ഥാനത്ത് അപ്പാർട്ട്‌മെൻ്റ് ഉടമസ്ഥാവകാശത്തിന് പുതിയ നിയമം നിലവിൽ വരുന്നു: ഡികെ ശിവകുമാർ
ബെംഗളൂരു: അപ്പാർട്ട്‌മെൻ്റ് വാങ്ങുന്നവരുടെയും ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർണാടകയിലുടനീളം പുതിയ ഏകീകൃത നിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നിയമസഭയിൽ അറിയിച്ചു. പുതിയ നിയമം കർണാടക റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (RERA) റൂൾസ്, 2017 ന് വിധേയമാക്കുമ്പോൾ നിലവിലുള്ള കർണാടക അപ്പാർട്ട്മെൻ്റ് ഉടമസ്ഥാവകാശ നിയമം, 1972 ഇല്ലാതാക്കും. അപ്പാർട്ട്‌മെൻ്റിനെ അടിസ്ഥാനമാക്കിയുള്ള സ്ഥാവരസ്വത്ത് പ്രവർത്തനങ്ങൾ കൂടുതലുള്ള ബെംഗളൂരുവിന് ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കർണാടക അപ്പാർട്ട്മെൻ്റ് ഉടമസ്ഥാവകാശ നിയമം കൊണ്ടുവരാൻ നടപടി സ്വീകരിച്ചു വരികയാണെന്നും എല്ലാ നഗരങ്ങളിലും…
Read Moreസംസ്ഥാനത്ത് വേനൽമഴ നേരത്തേയെത്തും; കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
ബെംഗളൂരു : സംസ്ഥാനത്ത് വേനൽമഴ നേരത്തേയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മാർച്ച് ആദ്യ ആഴ്ചയോടെ വേനൽമഴ ലഭിച്ചുതുടങ്ങും. ബെംഗളൂരുവിലും ഇത്തവണ മുൻവർഷത്തേക്കാൾ കൂടുതൽ വേനൽമഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചിക്കബെല്ലാപുര, രാമനഗര, ബെംഗളൂരു റൂറൽ തുടങ്ങിയ ജില്ലകളിലും പതിവിൽ കൂടുതൽ മഴയുണ്ടാകും. അതേസമയം, കനത്തചൂട് അനുഭവപ്പെടുന്നതിനാൽ സംസ്ഥാനത്തെ ഒട്ടുമിക്ക ഗ്രാമങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പഞ്ചായത്തുതലത്തിൽ കുടിവെള്ള വിതരണത്തിനുള്ള സൗകര്യമൊരുക്കാൻ ഗ്രാമവികസനവകുപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു. ആവശ്യമെങ്കിൽ കുഴൽക്കിണറുകൾ കുഴിക്കാൻ പ്രത്യേകഫണ്ടും അനുവദിച്ചിട്ടുണ്ട്. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിൽ ഒരോ ആഴ്ചയും വരൾച്ചാ സാഹചര്യം വിലയിരുത്തണമെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ ബെംഗളൂരുവിൽ…
Read Moreസംസ്ഥാനത്ത് വൈദ്യുതി വില കൂട്ടാൻ സാധ്യത, യൂണിറ്റിന് 0.49 പൈസ കൂട്ടാൻ ശുപാർശ ചെയ്ത് ബെസ്കോം
ബെംഗളൂരു: വാർഷിക പരിശീലനത്തിൻ്റെ ഭാഗമായി വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വൈദ്യുതി വിതരണ കമ്പനികൾ കർണാടക ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന് (കെഇആർസി) നിർദ്ദേശം അയച്ചു. വരുമാനത്തെ അപേക്ഷിച്ച് ചെലവ് വർധിച്ചതായി ചൂണ്ടിക്കാട്ടി എല്ലാ കമ്പനികളും താരിഫ് വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് 0.49 പൈസ വർധിപ്പിക്കാനാണ് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) നിർദ്ദേശിച്ചത്. വിതരണ നഷ്ടവും വൈദ്യുതി വാങ്ങൽ ചെലവുമാണ് നിർദിഷ്ട വർദ്ധനവിന് കാരണമെന്ന് ബെസ്കോം ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഗുൽബർഗ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി (ജെസ്കോം) 1.63 രൂപ വർധിപ്പിക്കാനാണ് നിർദ്ദേശിച്ചട്ടുള്ളത്. നിലവിലെ…
Read Moreനാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
വാഷിങ്ടണ്‍: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കൊല്ലം ഫാത്തിമ മാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്റിയുടെ മകന്‍ ആനന്ദ് ഹെന്റി, ഭാര്യ ആലീസ് പ്രിയങ്ക, മക്കളായ നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മരിച്ചവരില്‍ രണ്ടുപേര്‍ ചെറിയ കുട്ടികളാണ്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, വീട്ടിനുള്ളില്‍ മറ്റ് ആളുകള്‍ കയറിയതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ്…
Read Moreവരദയും ജിഷിനും വേർപിരിഞ്ഞെന്ന വാർത്തകൾക്ക് പിന്നാലെ വൈറലായി വരദയുടെ പോസ്റ്റ്
താര ജോടികളായ വരദയും ജിഷിനും വിവാഹ ബന്ധം വേര്‍പെടുത്തി എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. വിവാഹ മോചിതരായോ എന്ന് ചോദിച്ചവരോട് ഒന്നും ജിഷിനും വരദയും വ്യക്തമായി ഇതുവരെ മറുപടി നൽകിയിട്ടില്ല. സ്വകാര്യ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ് ജിഷിന്‍ പൊട്ടിത്തെറിച്ചത് എല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, വരദ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് വരദ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ച് ഫോളോവേഴ്‌സിനെ ഞെട്ടിച്ചത്. നടന്‍ ഹാരിഷ് ശശികുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ‘എന്തോ ഉണ്ടാവാന്‍ പോവുകയാണ്,…
Read Moreവഖഫ് സ്വത്തുക്കൾക്ക് ചുറ്റുമതിൽ നിർമിക്കാൻ പണം അനുവദിച്ച് സർക്കാർ
ബെംഗളൂരു: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ക്ക് ചുറ്റും മതിലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം അനുവദിച്ചതിന് പിന്നാലെ പ്രതിഷേധം ശ്ക്തമാക്കി ബിജെപി രംഗത്ത്. 416 വസ്തുവകകള്‍ക്ക് ചുറ്റും മതിലു കെട്ടാന്‍ 31.84 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറില്‍ അവകാശപ്പെടുമ്പോള്‍ ബിജെപി നേതാക്കള്‍ നടപടിയെ വിമര്‍ശിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഫെബ്രുവരി ഏഴിനാണ് പുറത്തു വന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് അണ്ടര്‍സെക്രട്ടറി, ഈ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാന…
Read Moreബിഗ് ബോസ് സീസൺ 6 ; പ്രേക്ഷകർ കാത്തിരുന്ന ആ തിയ്യതി പുറത്ത്
ബിഗ് ബോസ് മലയാളം സീസണ്‍ 6 എന്നാണ് എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഫെബ്രുവരി അവസാനം ഉണ്ടാകുമെന്നും മാർച്ചില്‍ ആയിരിക്കുമെന്നും ഒക്കെയുള്ള ചർച്ചകള്‍ ആണ് കഴിഞ്ഞ ദിവസം വരെ നടന്നിരുന്നത്. ഇപ്പോള്‍ ഏതാണ്ട് ഉറപ്പിച്ച തീയതി വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടുകള്‍ പ്രകാരം മത്സരാർത്ഥികള്‍ക്കായുള്ള പ്രാഥമിക ഓഡിഷനുകള്‍ ജനുവരി 17,1 8 തീയതികളില്‍ നടന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിഗ് ബോസ് സീസണ്‍ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ ലോഗോ പുറത്തിറക്കിയിരുന്നു. എന്നാല്‍ തീയതി പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ബിഗ് ബോസ് മല്ലു എന്ന ചാനലാണ് പുതിയ…
Read Moreബെംഗളൂരുവിൽ നിന്നുള്ള യാത്രയ്ക്കിടെ വിമാനത്തിൽ നിന്ന് ലഭിച്ച സാന്‍വിച്ചില്‍ സ്‌ക്രൂ!!!
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍വിച്ചില്‍ നിന്ന് സ്‌ക്രൂ ലഭിച്ചെന്ന് യാത്രക്കാരന്റെ പരാതി. യാത്രമധ്യേ യാത്രക്കാരന് കഴിക്കാനായി നല്‍കിയ സാന്‍വിച്ചില്‍ നിന്നാണ് സ്‌ക്രൂ ലഭിച്ചത്. വിമാനത്തില്‍ വെച്ച് ഭക്ഷണം കഴിച്ചില്ലെന്നും ചെന്നൈയിലിറങ്ങിയ ശേഷമാണ് പാക്കറ്റ് തുറന്നതെന്നും ഭക്ഷണത്തില്‍ സ്‌ക്രൂ കണ്ടെത്തിയതില്‍ ഞെട്ടലുണ്ടാക്കിയെന്നും യാത്രക്കാരന്‍ പ്രതികരിച്ചു. സംഭവത്തില്‍ യാത്രക്കാരന്‍ എയര്‍ലൈന്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഭക്ഷണം കഴിച്ചത് എന്നതിനാല്‍ പരാതി യോഗ്യമല്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ ക്ഷമ പറയണമെന്ന് എയര്‍ലൈന്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും വിമാനത്തില്‍…
Read Moreരാമായണത്തെയും മഹാഭാരതത്തെയും മോദിയെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം; അധ്യാപികയെ പിരിച്ചുവിട്ടു
ബെംഗളൂരു: മഹാഭാരതത്തെയും രാമായണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണത്തെ തുടർന്ന് സ്‌കൂള്‍ അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. മംഗളൂരുവിലെ സ്‌കൂളിലെ അധ്യാപികയെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. തീരദേശ നഗരത്തിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവെന്ന് ആരോപണത്തിൽ പറയുന്നു. പ്രധാനമന്ത്രി മോദിക്കെതിരെയും അധ്യാപിക സംസാരിച്ചതായി ഇവര്‍ ആരോപിച്ചു. 2002ലെ ഗുജറാത്ത് കലാപവും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസും ചൂണ്ടികാണിച്ചാണ് അധ്യാപിക പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും വലതുപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. കുട്ടികളുടെ…
Read More